- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനങ്ങൾക്ക് വീട്ടിലിരുന്ന് വോട്ടർ ഐഡി രജിസ്റ്റർ ചെയ്യാനും വിലാസം മാറ്റുന്നതിനും സംവിധാനം വന്നേക്കും; അയർലണ്ടിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിൽ; സംവിധാനത്തെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താൻ ഇന്ന് മുതൽ അവസരം
ഡബ്ലിൻ: രാജ്യത്ത് താമസിക്കുന്നവർക്ക് വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഓൺലൈൻ സംവിധാനം നടപ്പാക്കുന്ന കാര്യം പരിഗണിക്കുന്നു. ഇത് സംബന്ധിച്ച് നിർദ്ദേശം ഗവൺമെന്റ് മുന്നോട്ട് വച്ചു. ഇത് സംബന്ധിച്ച് ജനങ്ങൾ അഭിപ്രായം രേഖപ്പെടുത്താൻ ഇന്ന് മുതൽ മൂന്ന് മാസത്തേക്ക് അവസരം ഒരുക്കിയിട്ടുണ്ട്.നിലവിലുള്ള തിരഞ്ഞെടുപ്പുക്രമങ്ങൾ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ആണ് നടപടി. നിലവിൽ ഇരുപതിൽപരം പേപ്പർ ഫോമുകളാണ് പേര് ചേർക്കുന്നതിനും വിവിധ തിരുത്തലുകൾക്കുമായി നിലവിൽ ഉപയോഗിച്ച് വരുന്നത്. ഇതിൽ നിന്നും വളരെ എളുപ്പമായിരിക്കും ഓൺലൈൻ സംവിധാനം. പുതിയ സംവിധാനം വന്നാലും പേപ്പർ ഫോമുകൾ ഉപയോഗിച്ചും അപേക്ഷ നൽകുന്നത് തുടരുമെന്ന് അദ്ദേഹ കൂട്ടിച്ചേർത്തു. ഓൺലൈൻ രെജിസ്ട്രേഷൻ വരുന്നതോടെ ജനങ്ങൾക്ക് വീട്ടിലിരുന്ന് വോട്ടർ ഐഡി രജിസ്റ്റർ ചെയ്യാനും മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റിയാൽ തിരഞ്ഞെടുപ്പ് ഓഫീസോ, ലോക്കൽ അഥോറിറ്റികളോ സന്ദർശിക്കാതെ വിലാസം മാറ്റുന്നതിനും സാധിക്കും. തിരഞ്ഞെടുപ്പ് ക്രമങ്ങൾ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം. നിങ്
ഡബ്ലിൻ: രാജ്യത്ത് താമസിക്കുന്നവർക്ക് വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഓൺലൈൻ സംവിധാനം നടപ്പാക്കുന്ന കാര്യം പരിഗണിക്കുന്നു. ഇത് സംബന്ധിച്ച് നിർദ്ദേശം ഗവൺമെന്റ് മുന്നോട്ട് വച്ചു. ഇത് സംബന്ധിച്ച് ജനങ്ങൾ അഭിപ്രായം രേഖപ്പെടുത്താൻ ഇന്ന് മുതൽ മൂന്ന് മാസത്തേക്ക് അവസരം ഒരുക്കിയിട്ടുണ്ട്.നിലവിലുള്ള തിരഞ്ഞെടുപ്പുക്രമങ്ങൾ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ആണ് നടപടി.
നിലവിൽ ഇരുപതിൽപരം പേപ്പർ ഫോമുകളാണ് പേര് ചേർക്കുന്നതിനും വിവിധ തിരുത്തലുകൾക്കുമായി നിലവിൽ ഉപയോഗിച്ച് വരുന്നത്. ഇതിൽ നിന്നും വളരെ എളുപ്പമായിരിക്കും ഓൺലൈൻ സംവിധാനം. പുതിയ സംവിധാനം വന്നാലും പേപ്പർ ഫോമുകൾ ഉപയോഗിച്ചും അപേക്ഷ നൽകുന്നത് തുടരുമെന്ന് അദ്ദേഹ കൂട്ടിച്ചേർത്തു.
ഓൺലൈൻ രെജിസ്ട്രേഷൻ വരുന്നതോടെ ജനങ്ങൾക്ക് വീട്ടിലിരുന്ന് വോട്ടർ ഐഡി രജിസ്റ്റർ ചെയ്യാനും മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റിയാൽ തിരഞ്ഞെടുപ്പ് ഓഫീസോ, ലോക്കൽ അഥോറിറ്റികളോ സന്ദർശിക്കാതെ വിലാസം മാറ്റുന്നതിനും സാധിക്കും. തിരഞ്ഞെടുപ്പ് ക്രമങ്ങൾ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം. നിങ്ങളുടെ പിപിഎസ് നമ്പർ ഉപയോഗിച്ച് സമ്മതിദാന പട്ടികയിൽ പേര് ചേർക്കാനാകും. അതേസമയം പബ്ലിക് സർവീസ് കാർഡ് (PSC), MyGovID എന്നിവ ഉപയോഗിച്ച് രെജിസ്റ്റർ ചെയ്യാനുള്ള സംവിധാനവും ഗവണ്മെന്റ് ആലോചിക്കുന്നുണ്ട്.
ഡേറ്റ പ്രോട്ടകഷൻ കമ്മീഷൻ പിപിഎസ് നമ്പർ ഉപയോഗിച്ചുള്ള പുതിയ ഓൺലൈൻ സംവിധാനം സംബന്ധിച്ച പരിശോധനകൾ നടത്തി വരികയാണ്. ഡാറ്റ പ്രൊട്ടക്ഷൻ നിയമപ്രകാരം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിച്ചു കൊണ്ട് മാത്രമായിരിക്കും ഇത് പ്രവർത്തിക്കുക. ഭവനരഹിതരായവർക്ക് വേണ്ടി ലളിതമായ രീതിയിലുള്ള വോട്ടർ രെജിസ്ട്രേഷൻ സംവിധാനവും ഗവണ്മെന്റ് ആലോചിക്കുന്നുണ്ട്.
വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷകൾ ലോക്കൽ അഥോറിറ്റികളിലും പോസ്റ്റ് ഓഫീസിലും പബ്ലിക് ലൈബ്രറികളിലും ലഭിക്കും. അപേക്ഷകൾ ഇവിടെ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ലോക്കൽ അഥോറിറ്റികളിൽ സമർപ്പിക്കാം. ഓരോ പ്രാദേശിക ഭരണകൂടത്തിനുമാണ് അതത് പ്രദേശത്തുള്ള വോട്ടർമാരുടെ പട്ടിക തയാറാക്കി പ്രസിദ്ധീകരിക്കേണ്ടതിന്റെ ഉത്തരവാദിത്വം. ഇങ്ങനെ പ്രസിദ്ധീകരിക്കുന്ന ലിസ്റ്റാണ് ഇലക്ട്രറൽ രജിസ്റ്റർ അല്ലെങ്കിൽ രജിസ്റ്റർ ഓഫ് ഇലക്ടേഴ്‌സ് എന്നറിയപ്പെടുന്നത്. ആർക്കു വേണമെങ്കിലും പ്രദേശിക ഭരണകൂടത്തിന്റെ ഓഫീസുകളിലും പോസ്റ്റ് ഓഫീസുകളിലും ഗാർഡ സ്റ്റേഷനുകളിലും പബ്ലിക് ലൈബ്രറികളിലും ലഭ്യമായ ഈ രജിസ്റ്റർ പരിശോധിക്കാം. ഈ ലിങ്കിൽ നിങ്ങളുടെ പേര് വോട്ടർ പട്ടികയിൽ ഉണ്ടോ എന്നു പരിശോധിക്കാവുന്നതാണ്