- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂണിവേഴ്‌സൽ സോഷ്യൽ ചാർജ് നിർത്തലാക്കിയാൽ പ്രോപ്പർട്ടി ടാക്സിൽ 600 ശതമാനം വർധന വേണ്ടിവരുമെന്ന് സർക്കാർ; പെട്രോൾ, ഡീസൽ, മദ്യം വില വർധിക്കാൻ സാധ്യത
ഡബ്ലിൻ: യൂണിവേഴ്‌സൽ സോഷ്യൽ ചാർജ് നിർത്തലാക്കുന്ന പക്ഷം പ്രോപ്പർട്ടി ടാക്‌സ് 600 ശതമാനം കണ്ട് വർധിപ്പിക്കേണ്ടി വരുമെന്ന് സർക്കാർ. മാത്രമല്ല, ഇത് പെട്രോൾ, ഡീസൽ, മദ്യം എന്നിവയുടെ വില വർധനയ്ക്കും വഴി വച്ചേക്കുമെന്നും സർക്കാർ മുന്നറിയിപ്പു നൽകുന്നു. യുഎസ് സി വഴി ലഭിക്കുന്ന റവന്യൂ കുറവ് നികത്താനാണ് മറ്റു വഴികളിലൂടെ ടാക്‌സ് വർധിപ്പിക്കാൻ തീരുമാനമെടുക്കുന്നത്. കൂടാതെ വാറ്റ് വർധിപ്പിക്കാനും സർക്കാർ നിർബന്ധിതമാകും. യൂണിവേഴ്‌സൽ സോഷ്യൽ ചാർജ് നിർത്തലാക്കിയാൽ പകരം ധനകാര്യവകുപ്പ് നാല് പരിഹാര മാർഗങ്ങളും മുന്നോട്ടുവയ്ക്കുന്നുണ്ടെന്ന് സർക്കാർ കേന്ദ്രങ്ങൾ വ്യക്തമാക്കി. ലോക്കൽ പ്രോപ്പർട്ടി ടാക്‌സ് ആറു മടങ്ങ് വർധിപ്പിക്കുക, കമേഴ്‌സ്യൽ പ്രോപ്പർട്ടി സ്റ്റാമ്പ് ഡ്യൂട്ടി 1.75 ശതമാനം വർധിപ്പിക്കുക, സ്റ്റാമ്പ് ഡ്യൂട്ടി മൂന്നു ശതമാനം വർധിപ്പിക്കുക, ക്യാപിറ്റൽ ഗെയിൻസ് ടാക്‌സ് 38 ശതമാനം ആക്കി വർധിപ്പിക്കുക, ക്യാപിറ്റൽ അക്വിസിഷൻസ് ടാക്‌സ് 43 ശതമാനം ആക്കുക എന്നതാണ് ആദ്യത്തെ പരിഹാരമാർഗമായി സർക്കാരിനു മുന്നിലുള്ളത്.
ഡബ്ലിൻ: യൂണിവേഴ്‌സൽ സോഷ്യൽ ചാർജ് നിർത്തലാക്കുന്ന പക്ഷം പ്രോപ്പർട്ടി ടാക്‌സ് 600 ശതമാനം കണ്ട് വർധിപ്പിക്കേണ്ടി വരുമെന്ന് സർക്കാർ. മാത്രമല്ല, ഇത് പെട്രോൾ, ഡീസൽ, മദ്യം എന്നിവയുടെ വില വർധനയ്ക്കും വഴി വച്ചേക്കുമെന്നും സർക്കാർ മുന്നറിയിപ്പു നൽകുന്നു. യുഎസ് സി വഴി ലഭിക്കുന്ന റവന്യൂ കുറവ് നികത്താനാണ് മറ്റു വഴികളിലൂടെ ടാക്‌സ് വർധിപ്പിക്കാൻ തീരുമാനമെടുക്കുന്നത്. കൂടാതെ വാറ്റ് വർധിപ്പിക്കാനും സർക്കാർ നിർബന്ധിതമാകും.
യൂണിവേഴ്‌സൽ സോഷ്യൽ ചാർജ് നിർത്തലാക്കിയാൽ പകരം ധനകാര്യവകുപ്പ് നാല് പരിഹാര മാർഗങ്ങളും മുന്നോട്ടുവയ്ക്കുന്നുണ്ടെന്ന് സർക്കാർ കേന്ദ്രങ്ങൾ വ്യക്തമാക്കി. ലോക്കൽ പ്രോപ്പർട്ടി ടാക്‌സ് ആറു മടങ്ങ് വർധിപ്പിക്കുക, കമേഴ്‌സ്യൽ പ്രോപ്പർട്ടി സ്റ്റാമ്പ് ഡ്യൂട്ടി 1.75 ശതമാനം വർധിപ്പിക്കുക, സ്റ്റാമ്പ് ഡ്യൂട്ടി മൂന്നു ശതമാനം വർധിപ്പിക്കുക, ക്യാപിറ്റൽ ഗെയിൻസ് ടാക്‌സ് 38 ശതമാനം ആക്കി വർധിപ്പിക്കുക, ക്യാപിറ്റൽ അക്വിസിഷൻസ് ടാക്‌സ് 43 ശതമാനം ആക്കുക എന്നതാണ് ആദ്യത്തെ പരിഹാരമാർഗമായി സർക്കാരിനു മുന്നിലുള്ളത്.
രണ്ടാമത്തെ മാർഗമായി ഇന്ധന വില വർധിപ്പിക്കുകയെന്നതാണ് മുന്നിലുള്ളത്. പെട്രോൾ ഡീസൽ വില 18 ശതമാനം വർധിപ്പിക്കുക, ബിയറിന് 1.5 യൂറോ ഫാഫ് ഗ്ലാസ് മദ്യത്തിന് ഒരു യൂറോയും എക്‌സൈസ് ഡ്യൂട്ടി വർധിപ്പിക്കുക എന്നതാണ് ഈ ശുപാർശ. ടൂറിസം മേഖലയിലെ വാറ്റ് 13.5 ശതമാനമാക്കി വർധിപ്പിക്കാനും തീരുമാനമുണ്ട്. മൂന്നാമത്തെ ഓപ്ഷനായി ഇൻകം ടാക്‌സ് 25 ശതമാനം വർധനയും നാലാമത്തെ മാർഗമായി കോർപറേഷൻ ടാക്‌സ് 12.5 ശതമാനത്തിൽ നിന്ന് 19.75 ശതമാനം വർധിപ്പിക്കലും പരിഗണനയിലുണ്ട്.