- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടൂ പ്രിമച്വർ ടു ഇഷ്യു ഓർഡർ...... ബാർകോഴക്കേസിൽ വിജിലൻസിന്റെ പുനരന്വേഷണത്തിനുള്ള സാധ്യത അടച്ച് ഗവർണ്ണറുടെ ഇടപെടൽ; സ്വർണ്ണ കടത്തിലെ അന്വേഷണ തിരിച്ചടിക്ക് പ്രതിപക്ഷത്തെ കുടുക്കാനുള്ള നീക്കം പൊളിച്ചത് സമയമായില്ലെന്ന ന്യായവുമായി; കർഷക ബില്ലിന് പിന്നാലെ ബാർ കോഴയിലും പിണറായിയുടെ നീക്കത്തിന് രാജ്ഭവന്റെ ചെക്ക്
തിരുവനന്തപുരം : ടൂ പ്രിമച്വർ ടു ഇഷ്യു ഓർഡർ...... ബാർകോഴക്കേസിൽ വിജിലൻസിന്റെ പുനരന്വേഷണത്തിനുള്ള സാധ്യത അടയുന്നു. പുനരന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് സർക്കാർ രാജ്ഭവനിലേക്കയച്ച ഫയൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീരുമാനമെടുക്കാതെ മടക്കി. നേരത്തെ രമേശ് ചെന്നിത്തലയ്ക്ക് എതിരെ അന്വേഷണത്തിന് സ്പീക്കർ അനുമതി നൽകിയിരുന്നു. എന്നാൽ മുന്മന്ത്രിമാർക്കെതിരെ അന്വേഷണത്തിന് ഗവർണ്ണർ സമ്മതിക്കുന്നുമില്ല.
ഇത് സർക്കാരിനെ വെട്ടിലാക്കും. പ്രതിപക്ഷത്തെ ഒന്നാകെ അഴിമതി കുരുക്കിൽ പെടുത്താനായിരുന്നു നീക്കം. ഇതിന് വേണ്ടിയാണ് കോൺഗ്രസ് നേതാക്കളെ കുടുക്കാൻ വീണ്ടും ബാർ കോഴയിലെ ഫയൽ തുറന്നത്. മുൻ മന്ത്രിമാരായ വി എസ്. ശിവകുമാർ, കെ. ബാബു എന്നിവർക്കെതിരേ പുനരന്വേഷണത്തിനാണ് അനുമതി തേടിയത്. എന്നാൽ, അന്വേഷണത്തിന് ഉത്തരവിടാൻ സമയമായെന്നു കരുതുന്നില്ലെന്ന് ഗവർണ്ണർ പറയുന്നു. അതായത് മതിയായ തെളിവുകൾ ഇല്ലെന്ന് കൂടി പറഞ്ഞു വയ്ക്കുകയാണ് ഗവർണ്ണർ.
കാർഷിക ബില്ലിൽ പ്രത്യേക നിയമസഭ ചേരാനും ആദ്യം ഗർവണ്ണർ അനുമതി നൽകിയില്ല. പിന്നീട് സഭ ചേർന്ന് പ്രമേയം പാസാക്കിയെങ്കിലും അത് രാഷ്ട്രപതിക്ക് ഗവർണ്ണയർ അച്ചു കൊടുക്കുന്നില്ല. ഇതിന് പിന്നാലെയാണ് ബാർ കോഴിയിലെ ഗർണ്ണറുടെ തീരുമാനവും. ഫലത്തിൽ പ്രതിപക്ഷത്തിനെതിരെ ബാർ കോഴയിലെ അന്വേഷണം നടക്കാതെ പോകും. ഇതിനൊപ്പം ബാർ കോഴയിൽ സർക്കാർ ഗൂഢാലോചന പ്രതിപക്ഷം ചർച്ചയാക്കുകയും ചെയ്യും. സ്വർണ്ണ കടത്തിൽ മന്ത്രിമാർക്കെതിരെ ആരോപണമെത്തിയപ്പോഴാണ് വീണ്ടും ബാർ കോഴ ഫയൽ പൊടി തട്ടിയെടുത്തത്.
യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ അന്നു കെപിസിസി. പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല, മന്ത്രിമാരായിരുന്ന ശിവകുമാർ, ബാബു എന്നിവർക്ക് ഒരു കോടി രൂപ നൽകിയെന്നു ബാർ ഉടമ ബിജു രമേശ് വെളിപ്പെടുത്തിയതോടെയാണു സർക്കാർ പുനരന്വേഷണത്തിനു തുനിഞ്ഞത്. മന്ത്രിമാരായിരിക്കെയുള്ള ആരോപണങ്ങളിൽ അന്വേഷണം തുടങ്ങണമെങ്കിൽ ഗവർണറുടെ മുൻകൂർ അനുമതി വേണമെന്നാണു വിജിലൻസ് ചട്ടങ്ങളിലെ പുതിയ വ്യവസ്ഥ (17 എ വകുപ്പ്).
ഇതനുസരിച്ച് അന്വേഷണത്തിന് അനുമതി തേടിയുള്ള ഫയൽ ഒരു മാസം മുമ്പാണു ഗവർണർക്കു നൽകിയത്. രമേശ് ചെന്നിത്തലയ്ക്കെതിരേ അന്വേഷണത്തിനുള്ള ഫയൽ നിയമസഭാ സ്പീക്കർക്കു വിട്ടിരിക്കുകയാണ്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഉൾപ്പെടുത്താതെ സമർപ്പിച്ച ഫയലിൽ ഗവർണർ സംശയങ്ങൾ പ്രകടിപ്പിച്ചിരുന്നു. വിജിലൻസ് ഡയറക്ടർ അവധിയിലായിരുന്നതിനാൽ ഐ.ജി: എച്ച്. വെങ്കിേടഷ് നേരിട്ടുകണ്ട് വിശദീകരണം നൽകിയെങ്കിലും അദ്ദേഹം തൃപ്തനല്ലെന്നാണു സൂചന.
അന്വേഷണത്തിനു മുൻകൂർ അനുമതി വേണ്ടതിനാലാണ് പരാതികൾ മാത്രമടങ്ങിയ ഫയൽ ഗവർണർക്കു സമർപ്പിച്ചതെന്നും അനുമതി ലഭിക്കുന്ന മുറയ്ക്കു മാത്രമേ അന്വേഷണം ആരംഭിക്കാൻ കഴിയൂ എന്നുമാണ് ഇതിനു വിജിലൻസിന്റെ വിശദീകരണം.
മറുനാടന് മലയാളി ബ്യൂറോ