- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശത്തേക്ക് സർക്കാർ റിക്രൂട്ട്മെന്റ്; മൾട്ടിലെവൽ പാർക്കിങ് കോംപ്ലക്സുകൾ; എല്ലാ റോഡുകളിലും സ്പീഡ് ക്യാമറകൾ; ഹൈവേകളിൽ ആംബുലൻസുകൾ; കെഎസ്ആർടിസി കൊറിയർ തുടങ്ങും; പ്രതിപക്ഷ ബഹിഷ്കരണത്തിനിടയിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ഗവർണ്ണറുടെ നയ പ്രഖ്യാപനം
തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. ബാർ കോഴയിൽ പ്രതിയായ മന്ത്രി കെഎം മാണിക്കെതിരെ പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷം നിയമസഭയിൽ എത്തിയത്. മുദ്രാവാക്യങ്ങളും വിളിച്ചു. കേസിലെ പ്രതിയായ മാണിക്ക് കൂടി വേണ്ടിയാണ് താങ്കൾ നയപ്രഖ്യാപനം നടത്തുന്നതെന്ന് ഗവർണ്ണറോട് പ്രതിപക്ഷ നേതാ
തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. ബാർ കോഴയിൽ പ്രതിയായ മന്ത്രി കെഎം മാണിക്കെതിരെ പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷം നിയമസഭയിൽ എത്തിയത്. മുദ്രാവാക്യങ്ങളും വിളിച്ചു. കേസിലെ പ്രതിയായ മാണിക്ക് കൂടി വേണ്ടിയാണ് താങ്കൾ നയപ്രഖ്യാപനം നടത്തുന്നതെന്ന് ഗവർണ്ണറോട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും പറഞ്ഞു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ ഗവർണ്ണർ പി സദാശിവം നയപ്രഖ്യാപനവുമായി മുന്നോട്ട് പോയി.
ദേശീയ ഗെയിംസ് നടത്തിപ്പിലെ നേട്ടങ്ങളാണ് ഗവർണ്ണർ ആദ്യം വിശദീകരിച്ചത്. ഇതിനിടെ പ്രതിപക്ഷ സഭ ബഹിഷ്‌കരിച്ച് പുറത്തേയ്ക്ക് പോയി. കേരളത്തിന്റെ അഭിമാന നേട്ടമാണ് ദേശീയ ഗെയിംസിന് ലഭിച്ച അംഗീകാരം. കായികതാരങ്ങളുടെ നേട്ടവും ഉയർത്തിക്കാട്ടി. കണ്ണൂർ എയർപോർട്ട് 2016 മേയിന് മുമ്പ് പൂർത്തിയാക്കും. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം ഉടൻ തുടങ്ങുമെന്നും പ്രഖ്യാപിച്ചു.
ഗവർണറുടെ നയപ്രഖ്യാപനത്തിലെ പ്രധാനപ്പെട്ടവ
- റോഡ് സുരക്ഷയ്ക്ക് ശുഭയാത്ര പരിപാടി
- എല്ലാ പ്രധാന റോഡുകളിലും ക്യാമറകൾ
- വയനാട്ടിലും നിലമ്പൂരിലും ആനത്താവളം
- വിഴിഞ്ഞം തുറമുഖനിർമ്മാണം ഉടൻ തുടങ്ങും
- കണ്ണൂർവിമാനത്താവളം 2016 ൽ
- തെരുവുകളിൽ എൽ.ഇ.ഡി ലൈറ്റുകൾ
- നഗരങ്ങളിൽ മൾട്ടിലെവൽ പാർക്കിങ്
- 2016 ൽ കേരളം ജൈവ സംസ്ഥാനം
- തിരുവനന്തപുരത്തും റാന്നിയിലും മെഡിക്കൽ കോളേജുകൾ
- ആദിവാസികൾക്ക് ഗുരുകുലം പദ്ധതി
- ദേശീയപാത 47, 17 എന്നിവ 45 മീറ്ററാക്കും. ഇതിനായി ഭൂമി ഏറ്റെടുക്കും
- കഴക്കൂട്ടം അടൂർ മാതൃകാ സുരക്ഷാ ഇടനാഴി ഈ വർഷം നടപ്പാക്കും
- കെഎസ്ആർടിസി കൊറിയർ, പാർസൽ സേവനങ്ങൾ തുടങ്ങും
- 2016ൽ കേരളം ജൈവ സംസ്ഥാനമാകും
- കോഴിക്കോട് കേരളത്തിലെ മൂന്നാമത്തെ ഐടി ലക്ഷ്യമാക്കും
- തെരുവുവിളക്കുകൾ എൽഇഡി ആക്കും
- നഗരങ്ങളിൽ മൾട്ടിലെവൽ പാർകിങ് സൗകര്യം ഒരുക്കും
- കാരുണ്യകേരളം പദ്ധതിയിൽപെടുത്തി ആരോഗ്യപരിശോധനകൾ സൗജന്യമാക്കും
- കൂടുതൽ മാവേലി സ്റ്റോറുകൾ സൂപ്പർമാർക്കറ്റുകളാക്കും
- 7093 ഏക്കർ ഭൂമി ഭൂരഹിതരായ ആദിവാസികൾക്കു നൽകും
നയപ്രഖ്യാപനത്തിനെത്തുന്ന ഗവർണറെ സ്വീകരിക്കാൻ പതിവ് കീഴ്‌വഴക്കം മാറ്റി ചീഫ് സെക്രട്ടറിയുമെത്തി. സ്പീക്കർ ജി.കാർത്തികേയൻ ആശുപത്രിയിലായതിനാൽ ഡപ്യൂട്ടി സ്പീക്കർ എൻ ശക്തനാകും സഭാ നടപടികൾ നിയന്ത്രിച്ചത്. ബാർക്കോഴക്കേസിൽ ആരോപണവിധേയനായ മന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ സഭയിലെ ബജറ്റ് സമ്മേളനം പ്രക്ഷുബ്ധമാകാനുള്ള സാഹചര്യമാണുള്ളത്.
നയപ്രഖ്യാപന പ്രസംഗം കഴിഞ്ഞാൽ കെ.എം മാണിക്കെതിരെയുള്ള സമരപരിപാടികൾ തീരുമാനിക്കാനായി എൽഡിഎഫ് ചേരുന്നുണ്ട് . സിപിഎമ്മിനും സിപിഐയ്ക്കും പുതിയ സെക്രട്ടറിമാർ വന്നശേഷമുള്ള ആദ്യ എൽഡിഎഫ് യോഗമാണിത് . ചന്ദ്രബോസ് വധക്കേസിൽ ഡിജിപിയെ പ്രതിസ്ഥാനത്ത് നിർത്തിക്കൊണ്ടുള്ള പിസി ജോർജിന്റെ ആരോപണം കൂടി വന്നതോടെ ഭരണപക്ഷം കൂടുതൽ വെട്ടിലായിട്ടുണ്ട് . അടുത്തമാസം 9ന് സമ്മേളനം അവസാനിക്കും.