- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമർശനങ്ങൾ ഒഴിവാക്കാൻ മണിപ്പൂരിൽ സർക്കാർ രൂപീകരണത്തിന് കോൺഗ്രസിനെ ആദ്യം ക്ഷണിച്ച് ഗവർണർ; ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും ഭൂരിപക്ഷം തെളിയിക്കൽ കോൺഗ്രസിനു വെല്ലുവിളി; കോൺഗ്രസ് പരാജയപ്പെടുമെന്നും തങ്ങൾക്ക് സ്വാഭാവിക അവസരം ലഭിക്കുമെന്നും പ്രതീക്ഷയിൽ ബിജെപി
ഇംഫാൽ: ആർക്കും ഭൂരിപക്ഷമില്ലാത്ത മണിപ്പൂരിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനെ സർക്കാരുണ്ടാക്കാൻ ഗവർണർ നജ്മ ഹെബ്തുള്ള ക്ഷണിച്ചു. ഗോവയിൽ രണ്ടാം സ്ഥാനത്തായ ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചതിൽ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് മണിപ്പൂരിൽ കോൺഗ്രസിന് ആദ്യം അവസരം നല്കിയിരിക്കുന്നത്. കേവല ഭൂരിപക്ഷം ഇല്ലാത്ത കോൺഗ്രസിന് ഭൂരിപക്ഷം തെളിയിക്കുക എന്നത് വലിയ കടമ്പയാണ്. 60 അംഗ നിയമസഭയിൽ 28 സീറ്റുകളാണ് കോൺഗ്രസിനുള്ളത്. സർക്കാർ രൂപീകരിക്കാൻ 31 അംഗങ്ങൾ വേണം. ചെറിയ കക്ഷികൾ ബിജെപിക്കൊപ്പം നിലയുറപ്പിച്ചതായാണു സൂചനകൾ. അതേമസമയം 21 സീറ്റുകളുമായി രണ്ടാം സ്ഥാനത്തുള്ള ബിജെപി സർക്കാർ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. 15 വർഷമായി തുടരുന്ന കോൺഗ്രസ് ഭരണത്തിന് ഇത്തവണ അറുതിയുണ്ടാക്കണമെന്നു തീരുമാനിച്ചാണ് ബിജെപിയുടെ നീക്കങ്ങൾ. ചെറു പാർട്ടികളെയും സ്വതന്ത്രരെയും ഒപ്പം നിർത്തി ഭൂരിപക്ഷം തെളിയിക്കാനാവശ്യമായ 31 അംഗങ്ങളുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് ബിജെപി അവകാശപ്പെടുന്നു. എൻപിപി, എൽജിപി പാർട്ടികളുടെ പിന്
ഇംഫാൽ: ആർക്കും ഭൂരിപക്ഷമില്ലാത്ത മണിപ്പൂരിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനെ സർക്കാരുണ്ടാക്കാൻ ഗവർണർ നജ്മ ഹെബ്തുള്ള ക്ഷണിച്ചു. ഗോവയിൽ രണ്ടാം സ്ഥാനത്തായ ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചതിൽ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് മണിപ്പൂരിൽ കോൺഗ്രസിന് ആദ്യം അവസരം നല്കിയിരിക്കുന്നത്.
കേവല ഭൂരിപക്ഷം ഇല്ലാത്ത കോൺഗ്രസിന് ഭൂരിപക്ഷം തെളിയിക്കുക എന്നത് വലിയ കടമ്പയാണ്. 60 അംഗ നിയമസഭയിൽ 28 സീറ്റുകളാണ് കോൺഗ്രസിനുള്ളത്. സർക്കാർ രൂപീകരിക്കാൻ 31 അംഗങ്ങൾ വേണം. ചെറിയ കക്ഷികൾ ബിജെപിക്കൊപ്പം നിലയുറപ്പിച്ചതായാണു സൂചനകൾ.
അതേമസമയം 21 സീറ്റുകളുമായി രണ്ടാം സ്ഥാനത്തുള്ള ബിജെപി സർക്കാർ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. 15 വർഷമായി തുടരുന്ന കോൺഗ്രസ് ഭരണത്തിന് ഇത്തവണ അറുതിയുണ്ടാക്കണമെന്നു തീരുമാനിച്ചാണ് ബിജെപിയുടെ നീക്കങ്ങൾ.
ചെറു പാർട്ടികളെയും സ്വതന്ത്രരെയും ഒപ്പം നിർത്തി ഭൂരിപക്ഷം തെളിയിക്കാനാവശ്യമായ 31 അംഗങ്ങളുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് ബിജെപി അവകാശപ്പെടുന്നു. എൻപിപി, എൽജിപി പാർട്ടികളുടെ പിന്തുണയാണ് ബിജെപി അവകാശപ്പെടുന്നത്.
സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദവും ബിജെപി ഉന്നയിച്ചിട്ടുണ്ട്.
ഇരുപാർട്ടികളും സർക്കാർ രൂപീകരിക്കാൻ അവകാശം ഉന്നയിച്ചതോടെയാണ് കോൺഗ്രസിനെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചത്. 18ന് ഉള്ളിൽ മൂന്ന് പേരെ ഒപ്പം നിർത്താനായാൽ കോൺഗ്രസിന് മണിപ്പൂരിൽ ഭരണത്തുടർച്ച കിട്ടും.
നേരത്തേ ഗോവയിൽ രണ്ടാം സ്ഥാനത്തായ ബിജെപിയെ ഗവർണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചതിനെ കോൺഗ്രസ് വിമർശിച്ചിരുന്നു. പണത്തിന്റെയും അധികാരത്തിന്റെയും സ്വാധീനത്താലാണ് ബിജെപി ഗോവ ഭരിക്കാൻ പോകുന്നതെന്നായിരുന്നു കോൺഗ്രസിന്റെ വിമർശനം.
ഈ സാഹചര്യത്തിലാണ് മണിപ്പൂരിൽ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിന് ആദ്യം അവസരം നല്കിയിരിക്കുന്നത്. കോൺഗ്രസിന് ഭൂരിപക്ഷം തെളിയിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ബിജെപിക്കു സ്വാഭാവികമായും അവസരം ലഭിക്കുമെന്നും നനേതൃത്വം കണക്കുകൂട്ടുന്നു.
ഇതിനിടെ മുഖ്യമന്ത്രി ഇബോബി സിംഗിനോടു രാജിവയ്ക്കാൻ ഗവർണർ ആവശ്യപ്പെട്ടു.



