- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് വർഷത്തിനിടയിൽ ഒമ്പത് സ്ത്രീപീഡന കേസുകൾ; സർവത്ര അഴിമതി; അമേരിക്കൻ പൗരന് കേന്ദ്രാനുമതിയില്ലാതെ ഡീലിറ്റ് നൽകുന്നു; വിവാദങ്ങൾ കുമിഞ്ഞു കൂടിയതോടെ അവസാന നിമിഷം കാർഷിക സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ നിന്നും ചാൻസലർ കൂടിയായ ഗവർണർ വിട്ടു നിൽക്കും; ഗവർണറുടെ തീയ്യതി നോക്കി പലതവണ മാറ്റിവെച്ച ചടങ്ങ് ഇന്ന് നടക്കുന്നത് പി സദാശിവം ഇല്ലാതെ
തൃശ്ശൂർ: കേരള കാർഷിക സർവകലാശാലയിൽ നിന്നും അടുത്തകാലത്തായി പുറത്തുവരുന്ന വാർത്തകൾ ഒട്ടും സുഖകരമല്ല. സർവകലാശാലയിലെ ഉന്നതരുടെ സ്ത്രീപീഡന കേസുകളാണ് ഓരോന്നോയി പുറത്തുവരുന്നത്. ഏറ്റവും ഒടുവിൽ ബസിൽ വെച്ച് പെൺകുട്ടിയെ ലൈംഗികമായ അവഹേളിച്ച ഉന്നതനെ നാട്ടുകാർ കൈയോടെ പിടുകൂടിയ അവസ്ഥയുണ്ടായി. ഈ സംഭവം വരുത്തിവെച്ച പേരുദോഷം ചെറുതൊന്നുമല്ല. ഇതിന് പിന്നാലെ അമേരിക്കൻ പൗരന് കേന്ദ്രാനുമതിയല്ലാതെ ഡീലിറ്റ് നൽകാനുള്ള നീക്കമാണ് തകൃതിയായി നടക്കുന്നത്. എന്നാൽ, ഒന്നിനും പിറകേ മറ്റൊന്നായി വിവാദങ്ങൾ എത്തിയതോടെ ഇന്ന് നടക്കുന്ന ബിരുദദാന ചടങ്ങൾ സർവകലാശാല ചാൻസിലർ കൂടിയായ ഗവർണർ പി സദാശിവം പിന്മാറി. 25 ലക്ഷം രൂപ ചെലവഴിച്ചുകൊണ്ടുള്ള ബിരുദദാന ചടങ്ങിൽ നിന്നാണ് സർവ്വകലാശാലയുടെ ചാൻസിലർ കൂടിയായ ഗവർണർ പി. സദാശിവം പിന്മാറിയത്. ഗവർണർക്ക് വേണ്ടി പലതവണ മാറ്റിവച്ച ബിരുദ ദാനചടങ്ങിൽ ഇത്തവണ പങ്കെടുക്കാമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ, പേരുദോഷം ഏറെ പേറിയ സർവകലാശലയുടെ ചടങ്ങിൽ നിന്നും അവസാന നിമിഷം സദാശിവം പിന്മാറുകയായിരുന്നു. കാർ
തൃശ്ശൂർ: കേരള കാർഷിക സർവകലാശാലയിൽ നിന്നും അടുത്തകാലത്തായി പുറത്തുവരുന്ന വാർത്തകൾ ഒട്ടും സുഖകരമല്ല. സർവകലാശാലയിലെ ഉന്നതരുടെ സ്ത്രീപീഡന കേസുകളാണ് ഓരോന്നോയി പുറത്തുവരുന്നത്. ഏറ്റവും ഒടുവിൽ ബസിൽ വെച്ച് പെൺകുട്ടിയെ ലൈംഗികമായ അവഹേളിച്ച ഉന്നതനെ നാട്ടുകാർ കൈയോടെ പിടുകൂടിയ അവസ്ഥയുണ്ടായി. ഈ സംഭവം വരുത്തിവെച്ച പേരുദോഷം ചെറുതൊന്നുമല്ല. ഇതിന് പിന്നാലെ അമേരിക്കൻ പൗരന് കേന്ദ്രാനുമതിയല്ലാതെ ഡീലിറ്റ് നൽകാനുള്ള നീക്കമാണ് തകൃതിയായി നടക്കുന്നത്. എന്നാൽ, ഒന്നിനും പിറകേ മറ്റൊന്നായി വിവാദങ്ങൾ എത്തിയതോടെ ഇന്ന് നടക്കുന്ന ബിരുദദാന ചടങ്ങൾ സർവകലാശാല ചാൻസിലർ കൂടിയായ ഗവർണർ പി സദാശിവം പിന്മാറി.
25 ലക്ഷം രൂപ ചെലവഴിച്ചുകൊണ്ടുള്ള ബിരുദദാന ചടങ്ങിൽ നിന്നാണ് സർവ്വകലാശാലയുടെ ചാൻസിലർ കൂടിയായ ഗവർണർ പി. സദാശിവം പിന്മാറിയത്. ഗവർണർക്ക് വേണ്ടി പലതവണ മാറ്റിവച്ച ബിരുദ ദാനചടങ്ങിൽ ഇത്തവണ പങ്കെടുക്കാമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ, പേരുദോഷം ഏറെ പേറിയ സർവകലാശലയുടെ ചടങ്ങിൽ നിന്നും അവസാന നിമിഷം സദാശിവം പിന്മാറുകയായിരുന്നു.
കാർഷിക സർവ്വകലാശാലയുടെ ധാർമ്മിക ശുദ്ധി നഷ്ടമായതിനെ തുടർന്നാണ് സർവ്വകലാശാലയുടെ ചാൻസിലർ കൂടിയായ ഗവർണർ പി. സദാശിവം ഈ ചടങ്ങിൽനിന്ന് പിന്മാറുന്നതെന്നാണ് അറിയാൻ കഴിയുന്നത്. സർവ്വകലാശാലയിൽ അനുദിനം വർദ്ധിച്ചുവരുന്ന സാമ്പത്തിക ക്രമക്കേടുകളും അഴിമതികളും കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ നടന്ന ഒമ്പത് സ്ത്രീ പീഡനങ്ങളുമാണ് ഗവർണറെ ഈ ചടങ്ങിൽനിന്നു വിട്ടുനിൽക്കാൻ പ്രേരിപ്പിച്ചതെന്നും ചില വൃത്തങ്ങൾ പറയുന്നു.
അമേരിക്കൻ പൗരത്വമുള്ള ഫ്‌ലോറിഡ യൂനിവേഴ്‌സിറ്റിയിലുള്ള ഡോ. പി.കെ. രാമചന്ദ്രൻനായർക്ക് കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ ഹോണററി പി.എച്.ഡി. കൊടുക്കുന്നതും വിവാദമായിരുന്നു. അതുകൊണ്ടുതന്നെ ഇയാൾക്ക് നാളെ ഹോണററി പി.എച്.ഡി. നൽകില്ല.
മാത്രമല്ല ഇന്ന് നടക്കുന്ന ബിരുദദാന ചടങ്ങിൽ സംബന്ധിക്കുന്ന എഴുപതോളം ബിരുദദാരികളുടെ പരീക്ഷാഫലവും അവർക്ക് കൊടുക്കുന്ന സർട്ടിഫിക്കറ്റുകളും സർവ്വകലാശാലയുടെ ജനറൽ കൗൺസിൽ അംഗീകരിച്ചിട്ടില്ല. അടിയന്തിര ഘട്ടങ്ങളിൽ ഇതംഗീകരിക്കാൻ സ്‌പെഷ്യൽ ജനറൽ കൗൺസിൽ കൂടാൻ സർവ്വകലാശാല തയ്യാറാവാത്തതും വിവാദങ്ങൾക്ക് വഴിമരുന്നിട്ടിട്ടുണ്ട്. ജനറൽ കൗൺസിൽ അംഗീകരിക്കുമ്പോൾ മാത്രമേ സർവ്വകലാശാലാ പരീക്ഷാഫലവും അനുബന്ധ സർട്ടിഫിക്കറ്റുകളും ഔദ്യോഗികമാവുകയുള്ളൂ. അല്ലാതെ പുറത്തുവിടുന്ന പരീക്ഷാഫലവും അനുബന്ധ സർട്ടിഫിക്കറ്റുകളും നിയമപരമായി അംഗീകരിക്കാനാവില്ല.
സർവ്വകലാശാലയുടെ ഇത്തരത്തിലുള്ള വഴിവിട്ട ബിരുദദാന മാമാങ്കത്തിലും സാമ്പത്തിക ധൂർത്തിലും പ്രതിഷേധിച്ചുകൊണ്ട് ജനത ദൾ (യു) പ്രസിഡന്റ് യുജിൻ മൊറേലി അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. സർവ്വകലാശാലയിലെ അനവധി ജീവനക്കാരുടെ കോടിക്കണക്കിന്നു രൂപയുടെ പെൻഷൻ ആനുകൂല്യങ്ങൾ ഇനിയും കൊടുത്തുതീർത്തിട്ടില്ലാത്ത സാഹചര്യത്തിലാണ് സർവ്വകലാശാലയുടെ ഈ ധൂർത്ത്. കഴിഞ്ഞ വർഷങ്ങളിൽ കുറെ പേരുടെയെങ്കിലും പെൻഷൻ ആനുകൂല്യങ്ങൾ കൊടുത്തത് സർവ്വകലാശാലയുടെ ഭുമി വിറ്റിട്ടാണ്. ഇതിന്നിടെ ബിരുദദാന ചടങ്ങുമായി ബന്ധപ്പെട്ട് ചുവന്ന റിബൺ ഉപയോഗിക്കുന്നതിനെതിരെയും ബിജെപി. അനുകൂലികൾ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.
സർവ്വകലാശാലയുടെ പി.എച്.ഡി. അടക്കം വിവിധ കോഴ്‌സുകൾ പൂർത്തിയാകിയ 400 പേർക്കാണ് നാളെ സർവ്വകലാശാലയുടെ ചാൻസിലറുടെ അസാന്നിധ്യത്തിൽ ബിരുദദാനം നടക്കുക. ഗവർണർക്ക് പകരം പ്രൊ ചാൻസിലർ കൂടിയായ സംസ്ഥാന കൃഷി മന്ത്രി വി എസ്. സുനിൽകുമാർ ബിരുദദാനം നിർവ്വഹിക്കും.
സർവ്വകലാശാലകൾ ഇത്തരത്തിൽ ബിരുദദാനച്ചടങ്ങുകൾ സംഘടിപ്പിക്കുമ്പോൾ അന്താരാഷ്ട്രതലത്തിൽ അക്കാദമിമൂല്യമുള്ള ശാസ്ത്രജ്ഞാരെയാണ് മുഖ്യാതിഥിയായി പങ്കെടുപ്പിക്കുക. എന്നാൽ ഇവിടെ അത്രയൊന്നും അക്കാദമിമൂല്യം അർഹിക്കാത്ത ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിലെ ഒരു ഡെപ്യുട്ടി ഡയറക്ടറായ എൻ.എസ്.റാത്തോർ ആണ് മുഖ്യാതിഥി.
ഏകദേശം നാനൂറോളം പേരുടെ മാത്രം ബിരുദ ദാന ചടങ്ങിൽ 1500 പേരുടെ സദ്യവട്ടങ്ങളാണ് ഇന്ന് കാർഷിക സർവ്വകലാശാലയിൽ ഒരുങ്ങുന്നത്. ക്ഷണിക്കപ്പെട്ട അതിഥികളിൽ ഏറെയും സർവ്വകലാശാലയിൽനിന്ന് വിരമിച്ചവരും അവരുടെ കുടുംബാംഗങ്ങളമാണ് നാളത്തെ സദ്യയുടെ ഗുണഭോക്താക്കൾ. ഇപ്പോഴത്തെ വൈസ് ചാൻസിലർ ഡോ. പി. രാജേന്ദ്രൻ ഈ മാസം 31 ന് സ്ഥാനമൊഴിയും. അതുകൊണ്ടുതന്നെ ഈ ചടങ്ങ് ഡോ. പി. രാജേന്ദ്രന്റെ വിരമിക്കൽ ചടങ്ങുമായി കാണുന്നവരുമുണ്ട്.