- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ദു: ഖവും നാണക്കേടും; രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് മരണം ഉണ്ടാകരുത് എന്നും ഗവർണർ
ആലപ്പുഴ: ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംഭവത്തിൽ ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവർണർ പറഞ്ഞു.
ആരും നിയമം കൈയിലെടുക്കരുതെന്നാണ് ആഗ്രഹം. രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് മരണം ഉണ്ടാകരുത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം വേണം. ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ഗവർണർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ
Next Story