സന്നിധാനം: കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് വൈകുന്നേരം 5.10 ഓടെ പമ്പയിൽ നിന്ന് ഇരുമുടി നിറച്ച്, കെട്ടുമേന്തി സ്വാമി അയ്യപ്പൻ റോഡ് വഴിയാണ് നടന്ന് ശബരീശ ദർശനത്തിനെത്തിയത്. ശബരിമല ദർശനത്തിനെത്തിച്ചേർന്ന ഗവർണ്ണറെ വലിയ നടപ്പന്തലിനു മുന്നിൽ വച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു, ദേവസ്വം ബോർഡ് അംഗം അഡ്വ.കെ.എസ്.രവി, ദേവസ്വം കമ്മീഷണർ ബി.എസ്.തിരുമേനി എന്നിവർ ചേർന്ന് സ്വീകരിച്ചു.

തുടർന്ന് ഗസ്റ്റ് ഹൗസിൽ വിശ്രമം. പടിപൂജയ്ക്ക് ശേഷം ഇരുമുടി കെട്ടുമേന്തി പതിനെട്ടാം പടി കയറി കലിയുഗവരദ ദർശനം നടത്തി. ഗവർണ്ണർ നാളെ ( 12.04.2021) രാവിലെയും ദർശനം നടത്തും. ശേഷം മാളികപ്പുറം ക്ഷേത്രപരിസരത്ത് ഗവർണ്ണർ ചന്ദന തൈ നടും. പിന്നേട് പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായുള്ള പരിപാടിയിലും പങ്കെടുത്ത ശേഷം തിരികെ പോകും. ഗവർണ്ണർക്കൊപ്പം ഇളയമകൻ കബീർ മുഹമ്മദ് ഖാനും അയ്യപ്പദർശനത്തിനായി എത്തിയിരുന്നു.