- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാദ്ധ്യമങ്ങൾക്ക് മനസിലാകുന്നില്ലെങ്കിലും പൊലീസ് അങ്ങനെയാവരുത്; ഗോവിന്ദചാമിയെ സുപ്രീംകോടതി വരെ കൊണ്ടു പോയി രക്ഷിച്ചത് ആരെന്ന് മനുഷ്യാവകാശ കമ്മീഷന് സംശയം; ചാമിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ട് കമ്മീഷൻ
തിരുവനന്തപുരം: സൗമ്യ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഗോവിന്ദച്ചാമിക്ക് പിന്നിലുള്ള സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷണം നടത്താൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്. വിജിലൻസ് ഡയറക്ടറും സംസ്ഥാന പൊലീസ് മേധാവിയും ഒരു മാസത്തിനകം ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് ഉത്തവിട്ടു. റിപ്പോർട്ട് നവംബറിൽ നടക്കുന്ന സിറ്റിങ്ങിൽ കമ്മിഷൻ പരിഗണിക്കും. സ്ത്രീകളുടെ കമ്പാർട്ടുമെന്റിൽ മതിയായ സുരക്ഷ ഏർപ്പെടുത്താത്തതിനെ തുടർന്നുണ്ടായ ദുരന്തത്തിൽ മകളെ നഷ്ടപ്പെട്ട സൗമ്യയുടെ അമ്മയ്ക്ക് ധനസഹായം നൽകണമെന്ന ആവശ്യം പരിഗണിക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു. കൊച്ചി നഗരസഭാംഗവും മനുഷ്യാവകാശ പ്രവർത്തകനുമായ തമ്പി സുബ്രഹ്മണ്യൻ സമർപ്പിച്ച പരാതിയിലാണ് നടപടി. ഗോവിന്ദച്ചാമിയെ കുറിച്ച് പ്രചരിക്കുന്ന കഥകളല്ലാതെ അയാൾ യഥാർത്ഥത്തിൽ ആരാണെന്ന് ആർക്കും അറിയില്ലെന്ന് പരാതിയിൽ പറയുന്നു. ലക്ഷങ്ങൾ മുടക്കിയാണ് കേസ് നടത്തുന്നത്. വർഷങ്ങളായി ജയിലിൽ കഴിയുന്ന ഗോവിന്ദച്ചാമ

തിരുവനന്തപുരം: സൗമ്യ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഗോവിന്ദച്ചാമിക്ക് പിന്നിലുള്ള സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷണം നടത്താൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്. വിജിലൻസ് ഡയറക്ടറും സംസ്ഥാന പൊലീസ് മേധാവിയും ഒരു മാസത്തിനകം ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് ഉത്തവിട്ടു. റിപ്പോർട്ട് നവംബറിൽ നടക്കുന്ന സിറ്റിങ്ങിൽ കമ്മിഷൻ പരിഗണിക്കും.
സ്ത്രീകളുടെ കമ്പാർട്ടുമെന്റിൽ മതിയായ സുരക്ഷ ഏർപ്പെടുത്താത്തതിനെ തുടർന്നുണ്ടായ ദുരന്തത്തിൽ മകളെ നഷ്ടപ്പെട്ട സൗമ്യയുടെ അമ്മയ്ക്ക് ധനസഹായം നൽകണമെന്ന ആവശ്യം പരിഗണിക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു. കൊച്ചി നഗരസഭാംഗവും മനുഷ്യാവകാശ പ്രവർത്തകനുമായ തമ്പി സുബ്രഹ്മണ്യൻ സമർപ്പിച്ച പരാതിയിലാണ് നടപടി. ഗോവിന്ദച്ചാമിയെ കുറിച്ച് പ്രചരിക്കുന്ന കഥകളല്ലാതെ അയാൾ യഥാർത്ഥത്തിൽ ആരാണെന്ന് ആർക്കും അറിയില്ലെന്ന് പരാതിയിൽ പറയുന്നു. ലക്ഷങ്ങൾ മുടക്കിയാണ് കേസ് നടത്തുന്നത്. വർഷങ്ങളായി ജയിലിൽ കഴിയുന്ന ഗോവിന്ദച്ചാമിയെ ജയിലിൽ സന്ദർശിച്ചവരുടെ വിശദാംശങ്ങൾ പരിശോധിക്കണം. ഗോവിന്ദച്ചാമിയെ സഹായിക്കുന്നവർ ആരെന്ന് കത്തെിയാൽ ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ കഴിയുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹരജി നൽകിയതിനൊപ്പാണ് മനുഷ്യവകാശ കമ്മീഷൻ ഇടപെടൽ. പ്രതിക്ക് കീഴ്‌കോടതി വിധിച്ച വധശിക്ഷ പുനഃസ്ഥാപിച്ചു കിട്ടുക എന്നതാണ് പുനഃപരിശോധനാ ഹരജി വഴി സർക്കാർ ലക്ഷ്യമിടുന്നത്. സുപ്രീംകോടതി വരെ ഇക്കാര്യങ്ങൾ എത്തിച്ചത് അഭിഭാഷകനായ ആളൂരാണ്. ഇതിന് സാമ്പത്തിക സഹയാം ലഭിക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. സെപ്റ്റംബർ 15നാണ് സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയത്. ഇതോടെയാണ് ചാമിക്ക് പിന്നിൽ മാഫിയകളുണ്ടെന്ന വാദം സജീവമായത്. വെറുമൊരു ഭിക്ഷക്കാരനായിരുന്ന ഗോവിന്ദചാമിക്ക് പിന്നിൽ വലിയ ഭിക്ഷാടന മാഫിയെ ഉണ്ടെന്നാണ് വിമർശനം. ഇതാണ് പൊലീസിന് ഇനി പരിശോധിക്കേണ്ടി വരിക.
സൗമ്യയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ഗോവിന്ദച്ചാമി ആക്രമിച്ചെന്നതിന് തെളിവില്‌ളെന്ന് വ്യക്തമാക്കിയ കോടതി വധശിക്ഷ ഏഴു വർഷം കഠിനതടവാക്കി കുറക്കുകയായിരുന്നു. കീഴ്‌കോടതി വിധിച്ച 394, 397, 447 വകുപ്പുകൾ പ്രകാരം ഏഴു വർഷം കഠിനതടവും മൂന്നു മാസം മറ്റൊരു കഠിനതടവും ശരിവച്ച കോടതി ഇവയെല്ലാം ജീവപര്യന്തത്തോടൊപ്പം ഒന്നിച്ചനുഭവിച്ചാൽ മതിയെന്നും വ്യക്തമാക്കിയിരുന്നു. ഗോവിന്ദച്ചാമിക്കുവേണ്ടി കേസ് നടത്തിയത് മുബൈ കേന്ദ്രമായ ഭിക്ഷാടന മാഫിയയും അധോലോകവുമാണെന്ന് ആരോപണമുണ്ട്.
വക്കീലിനെ ചുമതലപ്പെടുത്തിയതും പണം നൽകിയതും മുംബൈ കേന്ദ്രമായ ഭിക്ഷാടന മാഫിയയാണ്. ഈ മാഫിയയുടെ മുംബൈയിലെ പിടിച്ചുപറി, കൊലപാതകം,കളവ് കേസുകളെല്ലാം വാദിക്കുന്നയാളാണ് പൂണെ കേന്ദ്രമാക്കിയ അഡ്വ. ബി.എ. ആളൂർ എന്നാണ് ആരോപണം. ദക്ഷിണേന്ത്യ കേന്ദ്രമാക്കിയാണ് ഭിക്ഷാടന മാഫിയയുടെ പ്രവർത്തനങ്ങളുടെ പ്രവർത്തനം. ഈ വിവരങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് പൊലീസിനോട് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

