- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ ദാ വരുന്നെടാ നിന്നെ പഞ്ഞിക്കിടാൻ എന്ന് വാട്സാപ്പ് വഴി വോയിസ് മെസ്സേജ്; ഭാര്യ പ്രസവിച്ച വിവരം വൈകിയറിഞ്ഞ അമ്മവാനോടുള്ള മരുമകന്റെ പ്രതികരണം വൈരാഗ്യം ഇരട്ടിയാക്കി; സ്വയം രക്ഷയ്ക്കായി കരുതിയ കത്തി കുത്തിയിറക്കി വൈരാഗ്യം തീർത്തു; ഗോവിന്ദൻസ് ആശുപത്രിയിലെ കൊലയിൽ നിറയുന്നത് കുടുംബ വഴക്ക് തന്നെ; കൃഷ്ണകുമാർ കൊലയിൽ കുറ്റസമ്മതം നടത്തി ഉദയകുമാർ
തിരുവനന്തപുരം: തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ സ്വന്തം കുഞ്ഞിനെ കാണാനെത്തിയ യുവാവിനെ ഭാര്യയുടെ പിതാവ് കുത്തികൊന്നത് കടുത്ത വൈരാഗ്യത്തെ തുടർന്ന്. ഭാര്യ പ്രസവിച്ച വിവരം വൈകിയറിഞ്ഞ കൃഷ്‌കുമാർ ഉദയകുമാറിനോട് ഞാൻ ദാ വരുന്നെടാ നിന്നെ പഞ്ഞിക്കിടാൻ എന്ന് വാട്സാപ്പ് വഴി വോയിസ് മെസ്സേജ് അയച്ച ശേഷം ആശുപത്രിയിൽ എത്തുകയായിരുന്നുവെന്നും അതുകൊണ്ട് സ്വയം രക്ഷയ്ക്കായിട്ടാണ് കത്തി കരുതിയതെന്നും കയേറ്റത്തിനിടയിൽ കുത്തുകയായിരുന്നുവെന്നുമാണ് ഉദയകുമാർ മൊഴി നൽകിയിട്ടുണ്ട്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും ഇന്നലെയാണ് പ്രതി ഉദയകുമാർ പിടിയിലായത്. ഇക്കഴിഞ്ഞ 15ന് വൈകുന്നേരം ഗോവിന്ദൻസ് ഹോസ്പിറ്റലിൽ വച്ചാണ് മകളുടെ ഭർത്താവ് കൃഷ്ണകുമാറിനെ ഉദയകുമാർ കുത്തി കൊലപ്പെടുത്തിയത്. 2017 ജൂലൈ 2ന് ആണ് കൃഷ്ണകുമാറും ഉദയകുമാറിന്റെ മകൾ അലീനയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽ തന്നെ ഇരു വീട്ടുകാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളുമാണ് കൊലയിലേക്ക് നയിച്ചത്. പെൺകുട്ടിയുടെ സ്വഭാവത്തെകുറിച്ച് മോശമായി കൃഷ്ണകു
തിരുവനന്തപുരം: തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ സ്വന്തം കുഞ്ഞിനെ കാണാനെത്തിയ യുവാവിനെ ഭാര്യയുടെ പിതാവ് കുത്തികൊന്നത് കടുത്ത വൈരാഗ്യത്തെ തുടർന്ന്. ഭാര്യ പ്രസവിച്ച വിവരം വൈകിയറിഞ്ഞ കൃഷ്‌കുമാർ ഉദയകുമാറിനോട് ഞാൻ ദാ വരുന്നെടാ നിന്നെ പഞ്ഞിക്കിടാൻ എന്ന് വാട്സാപ്പ് വഴി വോയിസ് മെസ്സേജ് അയച്ച ശേഷം ആശുപത്രിയിൽ എത്തുകയായിരുന്നുവെന്നും അതുകൊണ്ട് സ്വയം രക്ഷയ്ക്കായിട്ടാണ് കത്തി കരുതിയതെന്നും കയേറ്റത്തിനിടയിൽ കുത്തുകയായിരുന്നുവെന്നുമാണ് ഉദയകുമാർ മൊഴി നൽകിയിട്ടുണ്ട്.
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും ഇന്നലെയാണ് പ്രതി ഉദയകുമാർ പിടിയിലായത്. ഇക്കഴിഞ്ഞ 15ന് വൈകുന്നേരം ഗോവിന്ദൻസ് ഹോസ്പിറ്റലിൽ വച്ചാണ് മകളുടെ ഭർത്താവ് കൃഷ്ണകുമാറിനെ ഉദയകുമാർ കുത്തി കൊലപ്പെടുത്തിയത്. 2017 ജൂലൈ 2ന് ആണ് കൃഷ്ണകുമാറും ഉദയകുമാറിന്റെ മകൾ അലീനയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽ തന്നെ ഇരു വീട്ടുകാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളുമാണ് കൊലയിലേക്ക് നയിച്ചത്.
പെൺകുട്ടിയുടെ സ്വഭാവത്തെകുറിച്ച് മോശമായി കൃഷ്ണകുമാറും വീട്ടുകാരും നിരന്തരം സംസാരിച്ചതാണ് കൊലയിലേക്ക് നയിച്ചത് എന്നാണ് ഉദയകുമാർ പൊലീസിനോട് പറഞ്ഞത്. വിവാഹം കഴിഞ്ഞ ശേഷം കുറച്ച് കാലം കഴിഞ്ഞപ്പോൾ തന്നെ മകളെ കുറിച്ച് കുറ്റങ്ങൾ പറയാൻ തുടങ്ങുകയായിരുന്നുവെന്നും ഉദയകുമാർ പൊലീസിനോട് പറഞ്ഞു. മകൾ വൈകിയേ ഉറക്കം എഴുന്നേൽക്കുന്നുള്ളു. കറികൾ രുചികരമായി ഉണ്ടാക്കാൻ അറിയില്ല എന്നിങ്ങനെ നിരവധി പരാതികൾ പറയുമായിരുന്നു. ഇത് പറഞ്ഞ് മകളെ ഭർത്താവിന്റെ വീട്ടുകാർ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നുവെന്നും ഉദയകുമാർ പറയുന്നു.പിന്നീട് പെൺകുട്ടി ഈ വിവരങ്ങളെല്ലാം വീട്ടിൽ വിളിച്ച് കരഞ്ഞു കൊണ്ട് പറയുകയും ചെയ്തിരുന്നു.
മകൾ നിരന്തരം പരാതി പറഞ്ഞ് തുടങ്ങിയപ്പോൾ ഭർത്താവ് കൃഷ്ണ കുമാറിനെ വിളിച്ച് ഇക്കാര്യങ്ങളെല്ലാം ഉദയകുമാർ ചോദിച്ചു. പിന്നീട് പല തവണ ഇക്കാര്യം പറഞ്ഞ് കൃഷ്ണ കുമാറും ഉദയകുമാറും വാക്കേറ്റത്തിലേർപ്പെട്ടിരുന്നു. വാട്സാപ്പിലെ വോയിസ് മെസ്സേജ് വഴി ഇരുവരും പരസ്പരം വാക്കേറ്റവും തെറിവിളിയും അസഭ്യ വർഷവും പതിവായിരുന്നു. ഇതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുമുണ്ട്. പിന്നീട് മകൾ ഗർഭിണിയായ ശേഷം എല്ലാ ചടങ്ങുകളും ഇരുവീട്ടുകാരും സഹകരിച്ച് നടത്തിയിരുന്നുവെങ്കിലും അസ്വാരസ്യങ്ങൾ സ്ഥിരമായിരുന്നു.പിന്നീട് ഏഴാം മാസം പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ട് പോയ ശേഷം വഴക്ക് വീണ്ടും ഉണ്ടാവുകയായിരുന്നു.
പെൺകുട്ടിയെ കാണാൻ വീട്ടിൽ എത്തിയ കൃഷ്ണ കുമാറിനെ ഇവിടേക്ക് വരരുത് എന്നുൾപ്പടെ താക്കീത് ചെയ്തിരുന്നതായി നേരത്തെ കൃഷ്ണകുമാറിന്റെ അച്ഛൻ സുധാകരൻ മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നു. ആദ്യ രണ്ടാഴ്ച കഴിഞ്ഞപ്പോൾ തന്നെ പ്രശ്‌നങ്ങൾ തുടങ്ങിയിരുന്നു. അവന് സമയത്തിന് ആഹാരം എടുത്തുകൊടുക്കാൻ പോലും പെൺകുട്ടി തയ്യാറായിരുന്നില്ല. അവന്റെ അമ്മ തന്നെയാണ് അതൊക്കെ ചെയ്തിരുന്നത് എന്നും കൃഷ്ണ കുമാറിന്റെ അച്ഛൻ പറഞ്ഞിരുന്നു.
എപ്പോഴും സ്വന്തം വീട്ടിൽ പോണം എന്ന ചിന്ത തന്നെയായിരുന്നു കുട്ടിക്ക്. രണ്ട് ആഴ്ചയോളം അവിടെ നിന്ന ശേഷമൊക്കെയാണ് തിരികെ വരിക. വന്നാൽ തന്നെ വീണ്ടും പോകാണം എന്ന അവസ്ഥയാണ്. പിന്നീട് സ്വന്തം വീട്ടിൽ പോയ ശേഷം പെൺകുട്ടി ഇങ്ങോട്ട് വിളിക്കുന്നത് പോലുമില്ലായിരുന്നു. പിന്നെ കൃഷ്ണകുമാറിനെ വിളിക്കുന്നത് ഇടയ്ക്ക് സ്‌കാൻ ചെയ്യാൻ പോകാൻ വേണ്ടിയായിരുന്നു. മകൻ കാറിൽ തന്നെയാണ് കൊണ്ട പോയതും. സ്‌കാൻ ചെയ്യാൻ കൊണ്ട് പോയ ശേഷം മ്യൂസിയത്ത് പോയിട്ടാണ് ഇരുവരും മടങ്ങിയത്.ഇത് സംഭവത്തിന് മന്ന് ദിവസം മുൻപായിരുന്നു.
ഹോസ്പിറ്റലിൽ പല തവണ പെൺകുട്ടിയെ അവളുടെ അച്ഛൻ കൊണ്ട് പോയത് ഇരുചക്ര വാഹനത്തിലായിരുന്നു. പെൺകുട്ടിയെ കൃഷ്ണകുമാർ തന്നെ നേരിട്ട് ആശുപത്രിയിലെത്തിച്ച് നല്ല മുറിയും എടുത്ത് പാർപ്പിക്കുകയും ചെയ്തു. എന്നാൽ വൈകുന്നേരം കുട്ടിയുടെ അച്ഛൻ ഉദയകുമാർ കാര്യം അറിഞ്ഞയുടനെ ഒരു ചെറിയ മുറി മതി എന്നും ഇത്രയും സൗകര്യം ആവശ്യമില്ലെന്നും പറഞ്ഞ് മുറി ഒഴിവാക്കിയ ശേഷം ഫോണിൽ കൃഷ്ണകുമാറിനെ വിളിച്ച് പിന്നെയും തെറി വിളിക്കുകയും ചെയ്തു.ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു.
സംഭവത്തിന് ശേഷം ഉദയകുമാർ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയും ചെയ്തു. ഇയാൾ തമിഴ്‌നാട്ടിലാണ് ..ളിവിൽ താമസിച്ചിരുന്ന്. പൊലീസ് സംഘം ഇയാളെ തേടി തമിഴ്‌നാട്ടിൽ എത്തിയിരുന്നുവെങ്കിലും മൊബൈൽ ഫോൺ ..പയോഗിക്കാതിരുന്നതിനാൽ കണ്ടെത്താനും ബുദ്ധിമുട്ടിയിരുന്നു.
ഇന്നലെ വൈകുന്നേരത്തോടെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും ഇയാളെ പിടികൂടുകയായിരുന്നു. ശംഘുമുഖം എസി. ഷാനിഹാൻ, വഞ്ചിയൂർ ഇൻസ്പെക്ടർ എസ്എച്ച്... സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.