- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ഗോവിന്ദച്ചാമിയെ സംരക്ഷിക്കുന്നതാര്? സൗമ്യയുടെ കുടുംബത്തിന് നീതി ലഭിക്കാൻ ഇനിയെത്ര കാലം കാത്തിരിക്കണം?
വാർത്തകൾ വായനക്കാർക്ക് നൽകുന്നത് അറിവ് മാത്രമല്ല; പലപ്പോഴും ഞെട്ടലും കൂടിയാണ്. നിരന്തരം കൂടി വരുന്ന ആക്രമണങ്ങളും, പീഡനങ്ങളും കൊള്ളയും അഴിമതിയും ഇന്ന് നിത്യ സംഭവമായിരിക്കുന്നു. ദൃശ്യ മാദ്ധ്യമങ്ങൾ മലയാളിയെ ദിനേന വർത്തകളിലൂടെയും സംഭവങ്ങളിലൂടെയും പേടിപ്പിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ലോക മനസ്സാക്ഷിയെ കീറി മുറിച്ച ഒരു സംഭവം നമ്മൾ കേൾക്കുകയുണ്ടായി. ട്രെയിനിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും അത് സാധിക്കാതെ വന്നപ്പോൾ പുറത്തേക്ക് തള്ളിയിടുകയും മൃഗീയമായി പീഡിപ്പിക്കയും ശേഷം കല്ല് കൊണ്ട് തലക്കടിച്ച് കൊല്ലുകയും ചെയ്ത സൗമ്യ എന്ന പെൺ കുട്ടിയുടെ ദാരുണാന്ത്യം. ഈ വാർത്ത വൻ കോളിളക്കം സൃഷ്ടിക്കുകയും വലിയ വിവാദങ്ങൾക്കും പ്രശ്‌നങ്ങൾക്കും വഴിമാറുകയും ചെയ്തു. അതുകൊണ്ട് തന്നെ കൊലയാളിയായ ഗോവിന്ദച്ചാമിയെ പെട്ടെന്ന് തന്നെ അറസ്‌റ് ചെയ്യാനും ജയിലിലടക്കാനും പൊലീസിന് കഴിഞ്ഞു. പിന്നെ നടന്നതാണ് ജനങ്ങളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത്. ഭിക്ഷാടനം നടത്തി ജീവിക്കുന്ന ഗോവിന്ദച്
വാർത്തകൾ വായനക്കാർക്ക് നൽകുന്നത് അറിവ് മാത്രമല്ല; പലപ്പോഴും ഞെട്ടലും കൂടിയാണ്. നിരന്തരം കൂടി വരുന്ന ആക്രമണങ്ങളും, പീഡനങ്ങളും കൊള്ളയും അഴിമതിയും ഇന്ന് നിത്യ സംഭവമായിരിക്കുന്നു. ദൃശ്യ മാദ്ധ്യമങ്ങൾ മലയാളിയെ ദിനേന വർത്തകളിലൂടെയും സംഭവങ്ങളിലൂടെയും പേടിപ്പിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ലോക മനസ്സാക്ഷിയെ കീറി മുറിച്ച ഒരു സംഭവം നമ്മൾ കേൾക്കുകയുണ്ടായി. ട്രെയിനിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും അത് സാധിക്കാതെ വന്നപ്പോൾ പുറത്തേക്ക് തള്ളിയിടുകയും മൃഗീയമായി പീഡിപ്പിക്കയും ശേഷം കല്ല് കൊണ്ട് തലക്കടിച്ച് കൊല്ലുകയും ചെയ്ത സൗമ്യ എന്ന പെൺ കുട്ടിയുടെ ദാരുണാന്ത്യം.
ഈ വാർത്ത വൻ കോളിളക്കം സൃഷ്ടിക്കുകയും വലിയ വിവാദങ്ങൾക്കും പ്രശ്‌നങ്ങൾക്കും വഴിമാറുകയും ചെയ്തു. അതുകൊണ്ട് തന്നെ കൊലയാളിയായ ഗോവിന്ദച്ചാമിയെ പെട്ടെന്ന് തന്നെ അറസ്‌റ് ചെയ്യാനും ജയിലിലടക്കാനും പൊലീസിന് കഴിഞ്ഞു. പിന്നെ നടന്നതാണ് ജനങ്ങളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത്. ഭിക്ഷാടനം നടത്തി ജീവിക്കുന്ന ഗോവിന്ദച്ചാമിക്ക് കോടതിയിൽ വക്കീലായി വന്നത് സുപ്രീം കോർട്ടിലെ ഏറ്റവും വില പിടിപ്പുള്ള വക്കീലായ ആളൂർ എന്ന ആളായിരുന്നു. ഒരു യാചകന് എങ്ങനെയാണ് ഇത്രയും പണം കിട്ടുന്നത് ? ആളൂർ എന്തുകൊണ്ട് ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിക്കാൻ വന്നു? അദ്ദേഹത്തിന് മനസ്സാക്ഷിയില്ലേ? ഗോവിന്ദച്ചാമിയുടെ പിന്നിൽ ആരൊക്കെയുണ്ട്? തുടങ്ങിയ ചോദ്യങ്ങൾ ജനങ്ങളുടെ മനസ്സിൽ വർഷിച്ച് കൊണ്ടേയിരുന്നു. ആ ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടിയില്ലെങ്കിലും ഗോവിന്ദച്ചാമിയെ തൂക്കിലേറ്റാൻ കോടതി വിധിച്ചപ്പോൾ ആശങ്ക ആശ്വാസത്തിന് വഴി മാറിക്കൊടുത്തു. അപ്പോൾ ദേ വരുന്നു അടുത്ത ഞെട്ടൽ, ജയിലിൽ അകപ്പെട്ട ഗോവിന്ദച്ചാമി തടിച്ച് കൊഴുത്ത് സുമുഖനായിരിക്കുന്നു. പോകുമ്പോൾ പിച്ചക്കാരന്റെ രൂപമുള്ള ആൾ ഇപ്പോൾ സിനിമാ നടനെ പോലെയിരിക്കുന്നു. അപ്പോൾ ഇയാളുടെ പിറകെ ആരൊക്കെയോ ഉണ്ടെന്നുള്ള കാര്യം ഉറപ്പാണ്, എന്നാലൂം ഞങ്ങൾ ക്ഷമിച്ചു, എന്തായാലും തൂക്കിലേറ്റാൻ പോകുകയാണല്ലോ? കുറച്ച് ഭക്ഷണമൊക്കെ കഴിച്ച് സുഖിച്ചോട്ടെ. പരസ്പരയും ആശ്വസിപ്പിച്ചും സ്വയം ആശ്വസിച്ചും സമൂഹം ഗോവിന്ദച്ചാമിയുടെ ദിവസങ്ങൾ എണ്ണിക്കൊണ്ടേയിരുന്നു.
അങ്ങനെയിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം പുതിയൊരു ഞെട്ടൽ മനുഷ്യ മനസ്സാക്ഷിയെ കുത്തി പരിക്കേൽപിച്ചത്. ഗോവിന്ദച്ചാമിക്കെതിരെ പ്രോസിക്യൂഷന് തെളിവൊന്നും കൊടുക്കാനില്ലത്രേ. കോടതിക്ക് തെളിവ് വേണം, തെളിവില്ലാതെ ശിക്ഷിക്കാൻ കഴിയില്ല. അപ്പോൾ ഇത്രയും കാലം ഇവരൊക്കെകൂടി ഉണ്ടാക്കിയ തെളിവൊക്കെ എവിടെ പോയി? സാക്ഷിയില്ലാത്ത കേസുകളിൽ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിക്കുക, ആ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സെഷൻസും ഹൈക്കോർട്ടും ഇയാൾക്ക് ശിക്ഷ വിധിച്ചത്. കേസ് അപ്പീലിന് സുപ്രീം കോർട്ടിൽ എത്തിയപ്പോൾ തെളിവുകളെല്ലാം ആവിയായി പോയി.
നമ്മുടെ പെൺ കുട്ടികളെ പീഡിപ്പിക്കുന്നവരെ സംരക്ഷിക്കുന്ന പണത്തിന് വേണ്ടി എത്തിക്സും പദവിയും ദുർവിനിയോഗം ചെയ്യുന്ന ഇത് പോലെയുള്ള ജഡ്ജിമാരെ എന്ത് ചെയ്യണമെന്ന് ഞാൻ പറയുന്നില്ല. എല്ലാ കേസിലും തെളിവ് വേണമെങ്കിൽ നാളെ മുതൽ നമ്മുടെ സഹോദരിമാരൊക്കെ ക്യാമറയുമായി നടക്കട്ടെ, എന്നിട്ട് ഏതെങ്കിലും ഒരുത്തൻ പീഡിപ്പിക്കാൻ വരുമ്പോൾ അവനോട് പറയുക : ''നിർത്ത്, ഒരു സെക്കൻഡ്, എനിക്കിതൊക്കെ ഷൂട്ട് ചെയ്ത് വെക്കണം, എന്നാലേ നാളെ ഞാൻ മരിച്ച് പോയാലും നിന്നെ ശിക്ഷിക്കാനുള്ള തെളിവ് കിട്ടുകയുള്ളു'', എന്നിട്ട് ക്യാമറ ഓൺ ചെയ്ത് വച്ച ശേഷം മരിക്കുന്നതിന് ദൈവത്തോട് കുറച്ച് സാവകാശം ചോദിക്കുക എന്നിട്ട് റെക്കോർഡ് ചെയ്ത തെളിവുകൾ വാട്‌സപ്പിലോ ഫെയ്സ് ബുക്കിലോ ഷെയർ ചെയ്യുക, എന്നിട്ട് മരിക്കുക, കൊല്ലപ്പെടുമ്പോഴും ഇത് തന്നെ ചെയ്യുക, ഇനി ആരെങ്കിലും ക്യാമറ ഓൺ ചെയ്യാൻ മറന്ന് പോയാൽ മരണ ശേഷം ദൈവത്തിന്റെ സമ്മതത്തോട് കൂടി കോടതിയിൽ വന്ന് നേരിട്ട് കാര്യങ്ങൾ ധരിപ്പിച്ചാലും മതി. കുടുംബക്കാർക്ക് മരിച്ചവരെ ഒന്ന് കാണാനുള്ള സൗകര്യവും കിട്ടുമല്ലോ?
ഈ കോടതി എന്ന് പറയുന്നത് ദൈവമോ മലക്കുകളോ മാലാഖമാരോ ഒന്നുമല്ല, മജ്ജയും മാംസവും ചോരയുമുള്ള മനുഷ്യരാണ് അവിടെയും ഇരിക്കുന്നത്. മനുഷ്യൻ എന്നാൽ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നവൻ അല്ലെങ്കിൽ സ്വാർത്ഥ താൽപര്യങ്ങളെ സംരക്ഷിക്കുന്നവൻ എന്നാണ് അർത്ഥം. അപ്പോൾ പിന്നെ കോടതിയെ കുറ്റം പറയാൻ പറ്റുമോ? ഇല്ല.. ഏതെങ്കിലും ഒരു വ്യക്തിയെ രക്ഷിക്കാനുള്ള പെടാപ്പാടാണ് ഈ കാണിക്കുന്നത്എന്ന് ആർക്കാണ് അറിയാത്തത്. കൂട്ടിന് നമ്മുടെ വക്കീൽ ആളൂരും ഉണ്ടല്ലോ? മനുഷ്യനായി ജനിക്കുന്നവർക്കളെ മനസ്സാക്ഷിയുണ്ടാകൂ. മൃഗങ്ങൾക്ക് മനഃസാക്ഷിയുണ്ടാകുമോ? പിശാചിന് എന്ത് നരകം അല്ലെ?
ലോകത്ത് ജങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരേ ഒരു പ്രസ്ഥാനമാണ് കോടതി. കുറെ സർപ്പങ്ങൾ അവിടെ ഇഴഞ്ഞു നടക്കുന്നുണ്ടെകിലും നേരും നെറിയുമുള്ള ഒരുപാട് പേർ ഇപ്പോഴും നീതിക്കു വേണ്ടി നിലകൊള്ളുന്നുണ്ട്. അങ്ങനെയുള്ള ഒരാളെങ്കിലും മലയാളി മനസ്സിനെ മുറിപ്പെടുത്തിയ ഈ ക്രൂരതക്ക് സമാധാനമുണ്ടാക്കണം. ഞങ്ങളുടെ സഹോദരിയെ കീറി മുറിച്ച ആ കാപാലികനായ ഗോവിന്ദൻ സാമിക്ക് തക്ക ശിക്ഷ നൽകണം, ഇല്ലെങ്കിൽ ജനങ്ങൾ നേരിട്ട് ശിക്ഷ വിധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി ചേരും. അനീതിയുടെ അനന്തര ഫലം നാശമാണ്. അത് പക്ഷെ ജനകളുടെയല്ല, കോർപറേറ്റ് മാഫിയയുടെ അന്ത്യം, ഭരണ നേതാക്കളുടെ അന്ത്യം, രാഷ്ട്രീയ ഹിജഡകളുടെ അന്ത്യം, കൃത്യ നിർവഹണം നടത്താത്ത പൊലീസുകാരുടെ അന്ത്യം, അഴിമതി വീരന്മാരുടെ അന്ത്യം, കൈക്കൂലി ഉദ്യോഗസ്ഥരുടെ അന്ത്യം, പണത്തിന് മീതെ പരുന്ത് പറക്കില്ലായിരിക്കും, പക്ഷെ ജനങ്ങൾ പറക്കും, അവരൊന്നിച്ച് നിന്നാൽ പറന്നിറങ്ങും, ഓർക്കുക, ഓർത്താൽ നന്ന്.