തിരുവനന്തപുരം: സാമ്പത്തീക പരാധീനതകൾക്ക് പരിഹാരം കാണാൻ രണ്ടും കൽപ്പിച്ച് കെ എസ് ആർ ടി സി. കെ എസ് ആർ ടി സി ഡിപ്പോകളിലെ കടമുറികൾ ബിവറേജ് ഔട്ട്‌ലെറ്റുകൾ ആരംഭിക്കാനുള്ള നീക്കത്തിന് പിന്നാലെ യാത്രക്കാർ അത്യാധുനിക സൗകര്യങ്ങളോടെയുള്ള യാത്ര പ്രദാനം ചെയ്ത് കുടുതൽ യാത്രക്കാരെ കെ എസ് ആർ ടി സിയിലേക്ക് ആകർഷിക്കുകയാണ് പുതിയ നടപടി.വാഹന നവീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ച 50 കോടിയിൽ നിന്ന 44.64 കോടി ഉപയോഗിച്ച് അത്യാധുനിക ശ്രേണിയിലുള്ള 100 ബസുകൾ പുറത്തിറക്കാൻ തീരുമാനിച്ചു.

നവംബർ ഒന്നിന് കേരള പിറവി ദിനത്തിൽ ആദ്യഘട്ടത്തിലുള്ള ബസുകൾ പുറത്തിറക്കാനാണ് കെഎസ്ആർടിസിയുടെ ശ്രമം. തുടർന്ന് 2022 ഫെബ്രുവരി മാസത്തോടെ മുഴുവൻ ബസുകളും പുറത്തിറക്കാനാകുമെന്നും അധികൃതർ കണക്ക് കൂട്ടുന്നു.മികച്ച യാത്രസൗകര്യം നൽകുന്നതോടെ കൂടുതൽ ദീർഘ ദൂര യാത്രക്കാരെ കെഎസ്ആർടിസിയിലേക്ക് ആകർഷിക്കാനുമാകുമെന്നാണ് പ്രതീക്ഷ.സ്ലീപ്പർ, സെമി സ്ലീപ്പർ, എയർ സസ്‌പെൻഷൻ നോൺ എ.സി തുടങ്ങിയവയിലെ ആധുനിക ബിഎസ് സികസ ബസുകളാണ് കെഎസ്ആർടിസിയിൽ എത്തുന്നത്.

8 സ്ലീപ്പർ , 20 സെമി സ്ലീപ്പർ , 72 എയർ സസ്‌പെൻഷൻ നോൺ എ.സി ബസുകൾ വാങ്ങും. തമിഴനാടിന് 140 , കർണ്ണാടകയ്ക്ക് 82 ബസുകളുമാണ് സ്ലീപ്പർ വിഭാഗത്തിലുള്ളത്. കേരളത്തിന് സ്ലീപ്പർ ബസുകൾ ഇല്ലായിരുന്ന പോരായമയാണ് പുതിയ ബസുകൾ വരുന്നതോടെ ഇല്ലാതാകുന്നത്.വോൾവോ കമ്പിനിയിൽ നിന്നാണ് സ്ലീപ്പർ ബസുകൾ വാങ്ങുന്നത്. നാല് തവണ വിളിച്ച ടെന്ററിൽ ബസ്സൊന്നിന് 1.385 കോടി എന്ന നിരക്കിൽ ആകെ 11.08 കോടി രൂപ ഉപയോഗിച്ചാണ് 8 ബസുകൾ വാങ്ങുന്നത്.

സെമി സ്ലീപ്പർ വിഭാഗത്തിൽ ലെയലന്റ 47.12 ലക്ഷവും, ഭാരത് ബെൻസ് 58.29 ലക്ഷവും കോട്ടായി സമർപ്പിച്ചു. അതിൽ കുറഞ്ഞ തുക കോട്ട് ചെയത അശോക് ലെയ്ലന്റിൽ നിന്ന് ബസ്സൊന്നിന് 47.12 ലക്ഷം രൂപ നിരക്കിൽ 9.42 കോടി രൂപയ്ക്ക് 20 എസി സീറ്റർ ബസുകളും വാങ്ങും. എയർ സസ്‌പെൻഷൻ നോൺ എ.സി വിഭാഗത്തിൽ ലെയലൻഡ 33.79 ലക്ഷവും, ടാറ്റ 37.35 ലക്ഷവും കോട്ട് നൽകിയതിൽ നിന്ന ലെയലന്റിന കരാർ ഉറപ്പിക്കുകയായിരുന്നു. 24.32 കോടി രൂപക്ക് 72 ബസുകളാണ് ഇങ്ങിനെ വാങ്ങുന്നത്.

സൗകര്യങ്ങൾ അനവധി

മെച്ചപ്പെട്ട ബസ്സുകൾ കൊണ്ടുവരുന്നതിനൊപ്പം മികച്ച യാത്രാ സൗകര്യവുമാണ് കെ എസ് ആർ ടി സി മുന്നോട്ട് വെക്കുന്നത്. വോൾവോ ബസുകൾ ബോഡി സഹിതം കമ്പിനി നിർമ്മിച്ച് നൽകും. ലെയലന്റ കമ്പിനിയുടെ ഉത്തരവാദിത്തത്തിൽ പുറമെ കൊടുത്താണ് ബസ് ബോഡി നിർമ്മിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള മികച്ച യാത്രയാണ് പുതിയ ബസുകൾ വാഗദാനം ചെയ്യുന്നത്. 

മൊബൈൽ ചാർജിങ പോയിന്റ, കൂടുതൽ ലഗേജ് സ്‌പെയസ്, വൈഫെ തുടങ്ങിയവും പുതിയ ബസുകളിലെ സൗകര്യങ്ങളാണ്. നിലവിൽ ദീർഘ ദൂര സർവീസുകൾക്കായി കെഎസ്ആർടിസി ഉപയോഗിക്കുന്ന ബസുകൾക്ക് 5 വർഷം മുതൽ 7 വർഷം വരെ പഴക്കം ഉണ്ട്. 12 വോൾവോ, 17 സ്‌കാനിയ, 135 സൂപ്പർ ഡീലക്‌സ്, 53 എക്സ്‌പ്രസ്സ് ബസുകളും ആണ് കെ എസ് ആർ ടി സി ദീർഘ ദൂര സർവീസുകൾക്ക് നിലവിൽ ഉപയോഗിക്കുന്നത്.