സ്‌കൂൾ ഫീസിന് പിന്നാലെ സർക്കാർ സേവന നിരക്കുകൾ വർധിപ്പിക്കില്ലെന്ന് അറിയിച്ച് ദുബൈ. സർക്കാർ സേവന നിരക്കുകൾ 2023 വരെ വർധിപ്പിക്കില്ലെന്നാണ് കഴിഞ്ഞ ദിവസം അധികൃതർ പ്രഖ്യാപിച്ചു. വാണിജ്യ-വ്യവസായ രംഗം സജീവമാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്.

പ്രതിസന്ധിയിലായ പല സ്ഥാപനങ്ങൾക്കും പിടിച്ചു നിൽക്കാനും മുന്നേറാനും ഇതിലൂടെ കഴിയും എന്നാണ് വിലയിരുത്തൽ. എണ്ണമറ്റ സാമ്പത്തിക ഉത്തേജക പാക്കേജുകളും കഴിഞ്ഞ വർഷം ഭരണാധികാരികൾ പ്രഖ്യാപിച്ചതും ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഗുണം ചെയ്തിരുന്നു.