- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓടി രക്ഷപ്പെടാൻ ശ്രമിച്ചിട്ടും അയാൾ പുറകേ വന്ന് ഞങ്ങളെ തുരുതുരാ വെട്ടി; ഉച്ചത്തിൽ കരഞ്ഞിട്ടും അയാൾ ഞങ്ങളെ വെറുതേ വിട്ടില്ല; പ്രാണനു വേണ്ടി കെഞ്ചി കരഞ്ഞ നിമിഷത്തിന്റെ പിടച്ചിലിൽ നിന്നും നന്ദനയും വർഷയും ഇനിയും മുക്തരായിട്ടില്ല; ഭാര്യ പഠിപ്പിക്കുന്ന സ്‌കൂളിൽ വാക്കത്തിയുമായി എത്തിയ സർക്കാർ ഉദ്യോഗസ്ഥൻ തീർത്ത് ഭീകരാന്തരീക്ഷം: കുഴിത്തുറയിൽ മദ്യ ലഹരിയിൽ സ്‌കൂളിലെത്തിയ ജയൻ വെട്ടിപ്പരിക്കേൽപ്പിച്ചത് വിദ്യാർത്ഥിനികളെ അടക്കം നാലു പേരെ
കുഴിത്തുറ: മദ്യലഹരിയിൽ ഭാര്യ പഠിപ്പിക്കുന്ന സ്‌കൂളിലെത്തിയ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചത് വിദ്യാർത്ഥിനികളെ അടക്കം നാലു പേരെ. ബുധനാഴ്ച രാവിലെ ആറരയ്ക്കാണണ് ചിതറാലിലെ എൻ.എം. വിദ്യാകേന്ദ്ര സ്‌കൂളിൽ കയറി അക്രമം കാട്ടിയ സർക്കാർ ജീവനക്കാരൻ രണ്ടുവിദ്യാർത്ഥിനികളുൾപ്പെടെ നാലുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചത്. അക്രമം നടത്തിയ തമിഴ്‌നാട് ട്രാൻസ്പോർട്ട് ബസ് ഡ്രൈവർ ചിതറാൽ സ്വദേശി ജയ(48)നെ അറസ്റ്റ് ചെയ്തു. ഇതേ സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനികളായ നന്ദന, വർഷ, സ്‌കൂൾ ജീവനക്കാരൻ ജ്ഞാനമുത്തു, സമീപവാസി സുധീർ എന്നിവർക്കാണ് ജയന്റെ വെട്ടേറ്റത്. ഇവരെ സ്വാമിയാർമഠത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയന്റെ ആക്രമണം കണ്ട് സ്‌കൂൾ ഗേറ്റിനടുത്ത് പകച്ചു നിന്ന വർഷയേയും നന്ദനയേയും ഇയാൾ ഓടിച്ചിട്ട് വെട്ടി പരിക്കേൽപ്പിക്കുക ആയിരുന്നു. വാക്കത്തിക്ക് മൂർച്ഛ കുറവായതു കൊണ്ട് മാത്രമാണ് ജയന്റെ പിടിയിൽ അകപ്പെട്ട കുട്ടികൾക്ക് ജീവൻ തിരികെ കിട്ടിയത്. പ്രാണരക്ഷാർത്ഥം സ്‌കൂളിനെതിർവശത്തുള്ള വീട്ടിൽ കയറി വാതിൽ അടച്ചെങ്കിലും ജയൻ ക
കുഴിത്തുറ: മദ്യലഹരിയിൽ ഭാര്യ പഠിപ്പിക്കുന്ന സ്‌കൂളിലെത്തിയ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചത് വിദ്യാർത്ഥിനികളെ അടക്കം നാലു പേരെ. ബുധനാഴ്ച രാവിലെ ആറരയ്ക്കാണണ് ചിതറാലിലെ എൻ.എം. വിദ്യാകേന്ദ്ര സ്‌കൂളിൽ കയറി അക്രമം കാട്ടിയ സർക്കാർ ജീവനക്കാരൻ രണ്ടുവിദ്യാർത്ഥിനികളുൾപ്പെടെ നാലുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചത്. അക്രമം നടത്തിയ തമിഴ്‌നാട് ട്രാൻസ്പോർട്ട് ബസ് ഡ്രൈവർ ചിതറാൽ സ്വദേശി ജയ(48)നെ അറസ്റ്റ് ചെയ്തു.
ഇതേ സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനികളായ നന്ദന, വർഷ, സ്‌കൂൾ ജീവനക്കാരൻ ജ്ഞാനമുത്തു, സമീപവാസി സുധീർ എന്നിവർക്കാണ് ജയന്റെ വെട്ടേറ്റത്. ഇവരെ സ്വാമിയാർമഠത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയന്റെ ആക്രമണം കണ്ട് സ്‌കൂൾ ഗേറ്റിനടുത്ത് പകച്ചു നിന്ന വർഷയേയും നന്ദനയേയും ഇയാൾ ഓടിച്ചിട്ട് വെട്ടി പരിക്കേൽപ്പിക്കുക ആയിരുന്നു. വാക്കത്തിക്ക് മൂർച്ഛ കുറവായതു കൊണ്ട് മാത്രമാണ് ജയന്റെ പിടിയിൽ അകപ്പെട്ട കുട്ടികൾക്ക് ജീവൻ തിരികെ കിട്ടിയത്. പ്രാണരക്ഷാർത്ഥം സ്‌കൂളിനെതിർവശത്തുള്ള വീട്ടിൽ കയറി വാതിൽ അടച്ചെങ്കിലും ജയൻ കുട്ടികളെ വാതിൽ തള്ളി തുറന്ന് ഇവിടെയിട്ട് വെട്ടുകയായിരുന്നു.
സ്‌കൂളിന് അടുത്ത് തന്നെയാണ് ജയന്റെ വീടും. സ്‌കൂൾ വളപ്പിൽ രാവിലെ ആറരയോടെ ആയുധങ്ങളുമായി കയറിയ ഇയാൾ അവിടെ നിർത്തിയിട്ടിരുന്ന സ്‌കൂൾ ബസുകളുടെ ചില്ലുകൾ ആദ്യം തകർക്കുകയായിരുന്നു. ശബ്ദംകേട്ട് ചിലർ എത്തിയെങ്കിലും ആയുധങ്ങൾ കണ്ടതിനാൽ അടുത്തുചെല്ലാൻ ധൈര്യപ്പെട്ടില്ല. ഇതിനിടെ സ്‌കൂൾ ഗേറ്റിന്റെ ഭാഗത്ത് വർഷയും നന്ദനയും നിൽക്കുന്നത് കണ്ട് ആകമി അവർക്കുനേരേ തിരിയുക ആയിരുന്നു. തങ്ങളെ ആക്രമിക്കാൻ വരുന്നതുകണ്ട് ഭയന്നോടിയ കുട്ടികൾ റോഡിന്റെ ഏതിരേയുള്ള വീട്ടിൽ കയറി കതകടച്ചെങ്കിലും പിന്നാലെയെത്തിയ ഇയാൾ കതക് തള്ളിത്തുറന്ന് അകത്തുകയറി കുട്ടികളെ വാക്കത്തികൊണ്ട് പലപ്രാവശ്യം വെട്ടുകയാണുണ്ടായത്. മുതുകിലും തലയ്ക്കുമാണ് ഇവർക്ക് വെട്ടേറ്റത്. ആയുധത്തിന് മൂർച്ച കുറവായതിനാൽ പലപ്രാവശ്യം വെട്ടിയിട്ടും അപകടകരമായ മുറിവുകൾ ഉണ്ടായില്ല.
കുട്ടികൾ ഉറക്കെ കരഞ്ഞപ്പോൾ ഇതുകണ്ട് പുറത്തുനിന്ന് വീട്ടിനുള്ളിൽ വന്ന ഒരാൾ ഈ കുട്ടികൾ എന്ത് ചെയ്തു, അവരെ എന്തിന് കൊല്ലുന്നു എന്ന് ചോദിച്ചപ്പോഴാണ് ഇയാൾ കുട്ടികളുടെ പിടിവിട്ട് വീണ്ടും സ്‌കൂളിലേക്ക് പോയി. സ്‌കൂളിലെ കംപ്യൂട്ടർ ഉൾപ്പെടെയുള്ള സാധനങ്ങൾ തകർക്കുകയും സ്‌കൂൾ ജീവനക്കാരൻ ജ്ഞാനമുത്തുവിനെ കത്തികൊണ്ട് കുത്തുകയും ചെയ്തു. ഇതിനിടെ മറ്റൊരു ജീവനക്കാരൻ സുനിൽ ജയനെ കമ്പുകൊണ്ട് അടിച്ച് ആയുധങ്ങൾ തെറിപ്പിച്ചു. ആയുധങ്ങൾ നഷ്ടപ്പെട്ടപ്പോൾ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ ജയനെ ജീവനക്കാരും അയൽവാസികളും ചേർന്ന് കീഴ്പ്പെടുത്തി അരുമന പൊലീസിൽ ഏൽപ്പിച്ചു. ഇതിനിടെ അയൽവാസിയും ബന്ധുവുമായ സുധീറിനെ ജയൻ കുത്തി പരിക്കേൽപ്പിച്ചു.
ജയന്റെ ഭാര്യ അദ്ധ്യാപികയായി ജോലി നോക്കുന്നതും രണ്ട് മക്കൾ പഠിക്കുന്നതും ഇതേ സ്‌കൂളിലാണ്. ഇയാൾ മദ്യലഹരിയിലായിരുന്നെന്നും സ്‌കൂൾ മാനേജരുമായുള്ള പ്രശ്‌നങ്ങളാണ് ഇയാളെ അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. സ്‌കൂൾ മാനേജരുടെ കുട്ടികളാണെന്ന് ധരിച്ചാണ് വിദ്യാർത്ഥികളെ ജയൻ ആക്രമിച്ചതെന്നും പറയുന്നുണ്ട്. അരുമന പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
എന്നാൽ തങ്ങളെ എന്തിനാണ് അയാൾ വെട്ടിക്കൊല്ലാൻ ശ്രമിച്ചതെന്ന് ഇപ്പോഴും ഇരുവർക്കും അറിയില്ല. ഓടി രക്ഷപ്പെടാൻ ശ്രമിച്ചിട്ടും വിട്ടില്ല. പലപ്രാവശ്യം കത്തികൊണ്ട് വെട്ടി'- സ്വാമിയാർമഠത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴും നന്ദന പേടിച്ചുവിറയ്ക്കുകയാണ്. തൃപ്പരപ്പ് കുരിവിക്കാലവിളയിൽ രവിയുടെ മകളാണ് വിദ്യാർത്ഥിനിയായ നന്ദന. ജയന്റെ ആക്രമണത്തിൽ പരിക്കേറ്റ തൃപ്പരപ്പ് കാമൂർ ശങ്കരമംഗലത്തെ ബിജു കുമാറിന്റെ മകൾ വർഷയും തൊട്ടടുത്ത മുറിയിൽ ചികിത്സയിലാണ്.