- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാക്സിൻ രജിസ്ട്രേഷൻ പോർട്ടലിലൂടെ മാത്രം; ആപ്പ് ഉദ്യോഗസ്ഥർക്ക് മാത്രമുള്ളത്; കൂടുതൽ വിശദീകരണവുമായി ആരോഗ്യമന്ത്രാലയം
തിരുവനന്തപുരം: മുതിർന്ന പൗരന്മാർക്കുള്ള കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ആരംഭിച്ചതോടെ രജിസ്ട്രേഷൻ സംബന്ധിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം.കോവിഡ് വാക്സിനുള്ള രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത് കോവിൻ പോർട്ടലിലൂടെ മാത്രമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.എന്നാൽ കോവിൻ ആപ്പ് ഉദ്യോഗസ്ഥർക്ക് മാത്രമുള്ളതാണെന്നും സാധാരണക്കാർ രജിസ്ട്രേഷൻ ആവശ്യങ്ങൾക്കായി ആപ്പ് ഉപയോഗിക്കേണ്ടതില്ലെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു
http://cowin.gov.in എന്ന പോർട്ടലിൽ കയറി വിശദാംശങ്ങൾ നൽകിയതിന് ശേഷവും രജിസ്ട്രേഷൻ പൂർത്തിയാക്കാനാകും. ഇതിനായി പ്ലേസ്റ്റോറിലെ കോവിൻ ആപ്പ് ഡൗൺലോഡ് ചെയ്യണ്ടെന്ന് അധികൃതർ അറിയിച്ചു. ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് പരമാവധി നാല് ഗുണഭോക്താക്കളെ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ പൂർത്തിയായാൽ രജിസ്ട്രേഷൻ സ്ലിപ്പ് ലഭിക്കും. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ സ്ഥിരീകരണ എസ്എംഎസ് ലഭിക്കും. ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോൾത്തന്നെ രണ്ടാം ഡോസിനുള്ള തീയതി അനുവദിക്കും.
രജിസ്ട്രേഷൻ സമയത്ത് ഗുണഭോക്താവിന്റെ ഫോട്ടോ, തിരിച്ചറിയൽ കാർഡിലുള്ള അടിസ്ഥാന വിവരങ്ങൾ എന്നിവ നൽകണം. മൊബൈൽ നമ്പറിന്റെ കൃത്യത ഉറപ്പാക്കാൻ ഒറ്റത്തവണ പാസ്വേഡ് അയച്ച് പരിശോധന നടത്തും. രജിസ്ട്രേഷൻ സമയത്ത് വാക്സിനേഷൻ സെന്ററുകളുടെ പട്ടികയും, ഒഴിഞ്ഞ സ്ലോട്ടുകൾ ലഭ്യമായ തീയതിയും കാണാം. അതനുസരിച്ച് ലഭ്യമായ സ്ലോട്ടുകളിൽ നിന്ന് ബുക്ക് ചെയ്യാം.വാക്സിനെടുക്കാൻ എത്തുമ്പോൾ ആധാർ കാർഡ് ഹാജരാക്കണം. മറ്റ് അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡുകളും സ്വീകരിക്കും.