ന്യൂഡൽഹി: ചൈനീസ് സ്മാർട്ട്‌ഫോൺ കമ്പനികൾ ഉപഭോക്താക്കളുടെ പേഴ്‌സണൽ വിവരങ്ങൾ ചോർത്തിയെടുക്കുന്നതായി റിപ്പോർട്ട്. ചൈനീസ് മൊബൈൽ കമ്പനികൾ ഉപഭോക്താക്കളുടെ ഫോണിലുള്ള മെസേജ്, കോൺടാക്‌സ്ട് തുടങ്ങിയ പേഴ്‌സണൽ വിവരങ്ങൾ ചോർത്തുന്നതായാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച വിശദീകരണം തേടി സർക്കാർ 21 മൊബൈൽകമ്പനികൾക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

വിവോ,ഒപ്പോ, ജിയോണി, ഷിയോമി, തുടങ്ങിയ ചൈനീസ് കമ്പനികൾക്കാണ് നോട്ടിസ് അയച്ചത്. ഈഫോൺ ഉപഭോക്താക്കളുടെ കോൺടാക്ട് ലിസ്റ്റും മെസേജും അടക്കം സകല പേഴ്‌സണൽ വിവരങ്ങളും ചോർത്തി എടുക്കുന്നതായാണ് വിവരം.

ചൈനീസ് കമ്പനികളെ കൂടാതെ ആപ്പിൾ, സാംസങ്, ഇന്ത്യൻ കമ്പനിയായ മൈക്രോമാക്‌സ് തുടങ്ങിയ കമ്പനികളും സർക്കാർ നിരീക്ഷണത്തിൽ ആണ്. ഈ കമ്പനികൾക്കെല്ലാം തന്നെ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫോർമേഷൻ ടെക്‌നോളജി വിശദീകരണം തേടി നോട്ടിസ് അയച്ചിട്ടുണ്ട്. നിയമം ലംഘിച്ചിട്ടുണ്ടെങ്കിൽ പിഴ ഈടാക്കുമെന്നും സർക്കാർ അറിയിച്ചു.