- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ ഓഫീസുകൾക്ക് ഇന്നു മുതൽ അഞ്ചു ദിവസം അവധി ; ബാങ്കുകൾ ഇന്ന് പ്രവർത്തിക്കും
തിരുവനന്തപുരം : സർക്കാർ ഓഫീസുകൾക്ക് ഇന്നു മുതൽ തുടർച്ചയായി അഞ്ചു ദിവസം അവധി. ഓണം, മുഹറം, ശ്രീനാരായണ ഗുരുജയന്തി എന്നിവ പ്രമാണിച്ച് ഇന്നു മുതൽ തിങ്കളാഴ്ച വരെയാണ് അവധി. ഓണം പ്രമാണിച്ച് ഞായറാഴ്ച ലോക്ഡൗൺ ഒഴിവാക്കിയിട്ടുണ്ട്.
മുഹറം ദിനമായ ഇന്നു ബാങ്കുകളും ട്രഷറികളും പ്രവർത്തിക്കും. ബാങ്കുകൾക്ക് നാളെ മുതൽ തിങ്കളാഴ്ച വരെയാണ് അവധി.
ബിവറേജസ്, കൺസ്യൂമർഫെഡ് മദ്യവിൽപന ശാലകൾ തിരുവോണ ദിനമായ 21 നും ശ്രീനാരായണഗുരു ജയന്തി ദിനമായ 23 നും തുറക്കില്ല.
ബാറുകൾ കഴിഞ്ഞ വർഷം തിരുവോണ ദിനത്തിൽ തുറക്കാൻ അനുവദിച്ചിരുന്നു. ഇത്തവണ തുറക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് എക്സൈസ് കമ്മിഷണറുടെ ഓഫിസ് അറിയിച്ചു.
Next Story