- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഡോപ്റ്റ് എ സ്‌കൂൾ പദ്ധതി: യു എസ് ടി ഗ്ലോബൽ തിരുവനന്തപുരം കേന്ദ്രം 2017ൽ 13 സർക്കാർ സ്‌കൂളുകളുമായി സഹകരിച്ചു പ്രവർത്തിച്ചു
തിരുവനന്തപുരം: ആഗോളതലത്തിൽ ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന മുൻനിര സ്ഥാപനമായ യു എസ് ടി ഗ്ലോബൽ 'അഡോപ്റ്റ് എ സ്‌കൂൾ' എന്ന തങ്ങളുടെ സി എസ് ആർ സംരംഭത്തിന്റെ ഭാഗമായി 2017ൽ തിരുവനന്തപുരത്ത് 13 സർക്കാർ സ്‌കൂളുകളുമായി പങ്കാളിത്തത്തിലേർപ്പെട്ടു. തങ്ങളുടെ ജീവനക്കാർ 4500ൽ അധികം മണിക്കൂറുകൾ ഈ സേവന പ്രവർത്തനത്തിനായി ചിലവഴിച്ചുവെന്നും യു എസ് ടി ഗ്ലോബൽ വ്യക്തമാക്കി. ജീവനക്കാരുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതി പൂർണമായും ജീവനക്കാരുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചതും നടത്തപ്പെട്ടതും. സാമൂഹിക പ്രവർത്തനങ്ങളിൽ ജീവനക്കാരുടെ ശക്തമായ സാന്നിധ്യം ഉറപ്പു വരുത്തുന്ന തിനാണ് യു എസ് ടി ഗ്ലോബൽ മുൻതൂക്കം നൽകിയിരിക്കുന്നത്. തങ്ങളുടെ പ്രവർത്തന മേഖലയ്ക്ക് പുറമെ വ്യക്തിത്വ വികസനത്തിനും നേതൃത്വ മികവ് വളർത്തിയെടുക്കുന്നതിനും ജീവനക്കാർക്ക് അവസരമൊരുങ്ങുകയാണ് ഇത്തരം പദ്ധതികളിലൂടെ. കൂടാതെ, യു എസ് ടി ഗ്ലോബലിന്റെ 'ട്രാൻസ്‌ഫോർമിങ്ങ് ലൈവ്സ്' എന്ന ആശയം മുൻനിർത്തി ഇത്തരം സംരംഭങ്ങളിലൂടെ സുസ്ഥിരമായ പ്ര
തിരുവനന്തപുരം: ആഗോളതലത്തിൽ ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന മുൻനിര സ്ഥാപനമായ യു എസ് ടി ഗ്ലോബൽ 'അഡോപ്റ്റ് എ സ്‌കൂൾ' എന്ന തങ്ങളുടെ സി എസ് ആർ സംരംഭത്തിന്റെ ഭാഗമായി 2017ൽ തിരുവനന്തപുരത്ത് 13 സർക്കാർ സ്‌കൂളുകളുമായി പങ്കാളിത്തത്തിലേർപ്പെട്ടു. തങ്ങളുടെ ജീവനക്കാർ 4500ൽ അധികം മണിക്കൂറുകൾ ഈ സേവന പ്രവർത്തനത്തിനായി ചിലവഴിച്ചുവെന്നും യു എസ് ടി ഗ്ലോബൽ വ്യക്തമാക്കി. ജീവനക്കാരുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതി പൂർണമായും ജീവനക്കാരുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചതും നടത്തപ്പെട്ടതും.
സാമൂഹിക പ്രവർത്തനങ്ങളിൽ ജീവനക്കാരുടെ ശക്തമായ സാന്നിധ്യം ഉറപ്പു വരുത്തുന്ന തിനാണ് യു എസ് ടി ഗ്ലോബൽ മുൻതൂക്കം നൽകിയിരിക്കുന്നത്. തങ്ങളുടെ പ്രവർത്തന മേഖലയ്ക്ക് പുറമെ വ്യക്തിത്വ വികസനത്തിനും നേതൃത്വ മികവ് വളർത്തിയെടുക്കുന്നതിനും ജീവനക്കാർക്ക് അവസരമൊരുങ്ങുകയാണ് ഇത്തരം പദ്ധതികളിലൂടെ. കൂടാതെ, യു എസ് ടി ഗ്ലോബലിന്റെ 'ട്രാൻസ്‌ഫോർമിങ്ങ് ലൈവ്സ്' എന്ന ആശയം മുൻനിർത്തി ഇത്തരം സംരംഭങ്ങളിലൂടെ സുസ്ഥിരമായ പ്രവർത്തനങ്ങളാണ് ജീവനക്കാർ കാഴ്ചവയ്ക്കുന്നത്.
വിദ്യാഭ്യാസ / അവബോധ പരിപാടികളും അടിസ്ഥാന സൗകര്യ വികസന പദ്ധതികളുമാണ് 2017 ൽ സ്‌കൂളുകൾക്കായി പ്രധാനമായും നടപ്പിലാക്കിയത്. ചില സ്‌കൂളുകൾക്ക് ഐ ടി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ തുടർച്ചയായി ക്ലാസുകൾ നൽകിയപ്പോൾ മറ്റ് ചില സ്‌കൂളുകൾക്ക് കമ്പ്യൂട്ടർ ലാബ്, ഡൈനിങ്ങ് ഹാൾ, കിച്ചൻ സംവിധാനങ്ങൾ എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യങ്ങളാണ് നൽകപ്പെട്ടത്.അഡോപ്റ്റ് ചെയ്ത സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് യു എസ് ടി ഗ്ലോബൽ തിരുവനന്തപുരം ക്യാമ്പസ് സന്ദർശിക്കുന്നതിനുള്ള അവസരവും നൽകി.കൂടാതെ, ഫയർ ആൻഡ് സേഫ്റ്റി അവബോധം, ഹരിത സംരംഭം, എന്നിങ്ങനെ സ്‌കൂളുകളിൽ വിവിധ പരിപാടികളും സംഘടിപ്പിച്ചു.
വ്യത്യസ്ത സംരംഭങ്ങളിലൂടെ 'ട്രാൻസ്‌ഫോർമിങ്ങ് ലൈവ്സ്' എന്ന ലക്ഷ്യം സാക്ഷാത്കരിക്കുവാനുള്ള പ്രവർത്തനങ്ങളിൽ യു എസ് ടി ഗ്ലോബൽ പ്രതിജ്ഞാബദ്ധരാണെന്ന് സംരംഭത്തിന്റെ വിജയത്തെക്കുറിച്ച് സംസാരിക്കവെ യു എസ് ടി ഗ്ലോബൽ തിരുവനന്തപുരം കേന്ദ്രം മേധാവി ശിൽപ മേനോൻ അഭിപ്രായപ്പെട്ടു. സമീപ പ്രദേശങ്ങളിലെ സ്‌കൂളുകൾക്ക് സഹായ ഹസ്തം നൽകുന്നതിനും അവിടുങ്ങളിലെ വിദ്യാർത്ഥികൾക്ക് പാഠ്യ പദ്ധതിക്ക് പുറത്തുള്ള വിഷയങ്ങളെക്കുറിച്ച് വ്യക്തമായ ചിത്രം നൽകുന്നതിനുമാണ് 'അഡോപ്റ്റ് എ സ്‌കൂൾ' പദ്ധതി ലക്ഷ്യമിടുന്നത്. വിദ്യാർത്ഥിളുടെ മികവുകൾ പരിപോഷിപ്പിക്കുന്നതിനായി പ്രവർത്തിക്കുവാൻ ജീവനക്കാരെ പ്രേരിപ്പിക്കുകയാണ് യു എസ് ടി ഗ്ലോബൽ. തങ്ങളിൽ വിശ്വാസമർപ്പിച്ച് മുന്നോട്ട് വന്ന സ്‌കൂൾ ജീവനക്കാർക്കും,മാനേജ്‌മെന്റിനും നന്ദി രേഖപ്പെടുത്തുന്നു, എന്ന് ശിൽപ മേനോൻ.വ്യക്തമാക്കി.
പോത്തൻകോട് ജി യു പി എസ്, പുത്തൻതോപ്പ് ജി എൽ പി എസ്, കുളത്തൂർ എൽ പി എസ്, ഗവ എൽ പി എസ് കുറ്റിയാനി, ഗവ. യു പി എസ് കാട്ടായിക്കോണം, മണലകം സ്‌കൂൾ, മനക്കൽ എൽ പി എസ്, ഗവ ഹൈ സ്‌കൂൾ കരിക്കകം , ഗവ എൽ പി സ്‌കൂൾ പട്ടത്തിൽ, ഗവ യു പി എസ് വഞ്ചിയൂർ ആലംകോട്, ഗവ. എസ് വി യു പി എസ് പുരവൂർ, ഗവ. യു പി സ്‌കൂൾ കുഴിവിള, ഗവ എൽ പി എസ് ചേങ്കോട്ടുകോണം എന്നി സ്‌കൂളുകളുമായാണ് 2017ൽ യു എസ് ടി ഗ്ലോബൽ സഹകരിച്ചത്. യു എസ് ടി ഗ്ലോബൽ പ്രവർത്തിക്കുന്ന എല്ലാ നഗരങ്ങളിലും സമാന രീതിയിലുള്ള സംരംഭങ്ങൾ നടപ്പിലാക്കുന്നുണ്ട്.