- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൂൺ 7 മുതൽ സർക്കാർ ഓഫിസുകൾ പ്രവർത്തിക്കാൻ അനുമതി; ഓഫീസിന്റെ പ്രവർത്തനം 50 ശതമാനം ജീവനക്കാരുമായി; സെക്രട്ടറിയേറ്റിൽ ഓഫീസുകളുടെ പ്രവർത്തനം തുടങ്ങി
തിരുവനന്തപുരം: എല്ലാ കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫിസുകൾക്കും ഈ മാസം 7 മുതൽ 50% ജീവനക്കാരുമായി പ്രവർത്തിക്കാൻ അനുമതി നൽകി. പൊതുമേഖലാ സ്ഥാപനങ്ങളും കമ്പനികളും ഉൾപ്പെടെയാണിത്.ജീവനക്കാർ ഊഴമനുസരിച്ച് എത്തണം. സെക്രട്ടേറിയറ്റ് 50% ജീവനക്കാരുമായി ഇന്നലെ പ്രവർത്തനം തുടങ്ങി. എല്ലാ വകുപ്പുകളിലെയും അണ്ടർ സെക്രട്ടറി തലം മുതലുള്ള ഉദ്യോഗസ്ഥർ കഴിഞ്ഞ മാസം 27 മുതൽ ഹാജരാകുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ഉത്തരവ് ഇറങ്ങിയത്. അതേസമയം ഇളവുകൾ ദുരുപയയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്ത് ഇന്നലെ സംസ്ഥാനത്ത് ഇന്നലെ 12,300 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 89,345 സാംപിളുകളുടെ ഫലമാണ് വന്നത്. സ്ഥിരീകരണ നിരക്ക് (ടിപിആർ) 13.77%. ശതമാനമാണ്.നിരക്ക് പത്ത് ശതമാനത്തിൽ താഴെ എത്തുന്നത് വരെ നിയന്ത്രണങ്ങൾ തുടരുമെന്നാണ് സർക്കാർ വ്യക്തമാക്കിയത്.ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും കടകളുടെതുൾപ്പടെ പ്രവർത്തന സമയത്തിൽ ക്രമീകരണമുണ്ട്.കുട്ടികളുടെ പഠനോപകരണക്കടകൾ ഉൾപ്പെടെ അനുമതി നൽകിയ വിഭാഗത്തിലുള്ള കടകൾ മാത്രമേ തുറക്കാവൂ. വ്യവസായ, ഉൽപാദന സ്ഥാപനങ്ങൾക്കു നൽകിയ അനുമതി സേവന മേഖലയ്ക്കു ബാധകമല്ല.
വിവാഹ ആവശ്യത്തിനുള്ള വസ്ത്രശാല, ജൂവലറി, ചെരിപ്പുകട എന്നിവ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കാം. പരിമിതമായ ജീവനക്കാരേ പാടുള്ളൂ. വിവാഹ ക്ഷണക്കത്ത് കാണിച്ചാൽ മാത്രമേ ഷോപ്പിങ്ങിന് അനുമതിയുള്ളൂ എന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.മറ്റുള്ളവർക്ക് ഹോം ഡെലിവറി മാത്രം തുറക്കാൻ അനുമതി ലഭിച്ച സ്ഥാപനങ്ങൾക്കു മുന്നിൽ ആൾക്കൂട്ടം തടയുന്നതിനും അകലം ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കാൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പൊലീസ് മേധാവിമാർക്കു നിർദ്ദേശം നൽകി.
മറുനാടന് മലയാളി ബ്യൂറോ