- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം; ഉത്തരവിൽ വ്യക്തത വരുത്തി സർക്കാർ; വർക്ക് ഫ്രം ഹോം ഉണ്ടായിരുന്നത് ഓഗസ്റ്റ് നാല് വരെ എന്ന് റിപ്പോർട്ട്
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം ഉത്തരവിൽ വ്യക്തത വരുത്തി സംസ്ഥാന സർക്കാർ. കഴിഞ്ഞ ഓഗസ്റ്റ് നാല് വരെ മാത്രമേ വർക്ക് ഫ്രം ഹോം ഉണ്ടായിരുന്നുള്ളൂ. അതിനുശേഷം എല്ലാ വകുപ്പിലും 100% ഹാജർ പാലിച്ചിരുന്നുവെന്ന് സർക്കാർ വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സർക്കാർ ജീവനക്കാർക്കും വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തിയിരുന്നത്.
എന്നാൽ, സംസ്ഥാനത്തെ ഇപ്പോഴത്തെ കോവിഡ് വ്യാപനത്തിന്റെ തോതും കോവിഡ് വാക്‌സിനേഷന്റെ പ്രക്രിയയിൽ ഉണ്ടായിട്ടുള്ള പുരോഗതിയും വിലയിരുത്തിയ ശേഷം സർക്കാർ ഓഫീസുകൾ, അർദ്ധ സർക്കാർ ഓഫീസുകൾ, പൊതു മേഖലാ സ്ഥാനപങ്ങൾ, കമ്പനികൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കമ്മീഷനുകൾ എന്നീ സ്ഥാപനങ്ങൾ തിങ്കൾ മുതൽ ശനി വരെ 100% ഹാജറിൽ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ, വർക്ക് ഫ്രം ഹോം അപേക്ഷകൾ ഇപ്പോളും ലഭിക്കുന്ന സാഹചര്യത്തിലാണ് ഉത്തരവിൽ സർക്കാർ വ്യക്തത വരുത്തിയത്.
മറുനാടന് മലയാളി ബ്യൂറോ