- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീധനം വാങ്ങുകയോ, കൊടുക്കുകയോ ചെയ്തിട്ടില്ല'; എല്ലാ സർക്കാർ ഉദ്യോഗസ്ഥരും സത്യവാങ്മൂലം നൽകണം; ഉത്തരവ് ഇറക്കി സംസ്ഥാന വനിതത ശിശു വികസന വകുപ്പ്
തിരുവനന്തപുരം: എല്ലാ സർക്കാർ ഉദ്യോഗസ്ഥരും സ്ത്രീധനം വാങ്ങുകയോ കൊടുക്കാൻ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന സത്യവാങ്മൂലം സമർപ്പിക്കണമെന്ന് വനിത ശിശു വികസന വകുപ്പിന്റെ ഉത്തരവ്. സ്ത്രീധനം ചോദിക്കുകയോ, വാങ്ങുകയോ, വാങ്ങാൻ പ്രേരിപ്പിക്കുകയോ, കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം ഉദ്യോഗസ്ഥരിൽ നിന്ന് മേധാവികൾ വാങ്ങിസൂക്ഷിക്കേണ്ടതാണെന്ന് വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
ഇത്തരത്തിൽ വാങ്ങി സൂക്ഷിക്കുന്ന സാക്ഷ്യപത്രങ്ങളെ സംബന്ധിച്ച റിപ്പോർട്ടുകൾ ആറുമാസം കൂടുമ്പോൾ ജില്ലാ വനിതാ ശിശുവികസന ഓഫീസർക്ക് നൽകേണ്ടതാണ്.
ചീഫ് ഡവറി പ്രൊഹിബിഷൻ ഓഫീസറാണ് ജില്ലാ കലക്ടർമാർക്കും ജില്ലാ വനിത ശിശു വികസന ഓഫീസർമാർ, വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാർ എന്നിവർ സർക്കുലർ നൽകിയിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ
Next Story