- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ ജില്ലകളിലേയും എൽഡി ക്ളർക്ക് ഒഴിവുകൾ ഉടൻ റിപ്പോർട്ട് ചെയ്യാൻ സർക്കാരിന്റെ കർശന നിർദ്ദേശം; മാർച്ച് 30ന് തീരുന്ന എൽഡി ക്ളാർക്ക് ലിസ്റ്റിൽ നിന്ന് പരമാവധി നിയമനം നടത്തും; വീഴ്ചവരുത്തിയാൽ നടപടിയെടുക്കാനും നിർദ്ദേശം
തിരുവനന്തപുരം: നിലവിലെ ലോവർ ഡിവിഷൻ ക്ളർക്ക് ലിസ്റ്റുകളിൽ മിക്ക ജില്ലകളിലും നിയമനം കുറവാണെന്ന ആക്ഷേപം പരിഹരിക്കാൻ കടുത്ത നടപടിയുമായി സർക്കാർ. ഈമാസം 30ന് എല്ലാ ജില്ലകളിലും നിലവിലുള്ള ലിസ്റ്റിന് കാലാവധി തീരും. എന്നാൽ ഈ ലിസ്റ്റുകളിൽ നിന്ന് പരമാവധി പേർക്ക് നിയമനം നൽകാനാണ് സർക്കാർ ഇടപെടൽ ഉണ്ടായിട്ടുള്ളത്. നിലവിലുള്ള എല്ലാ ഒഴിവുകളും മാർച്ച് 27ന് മുമ്പ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് വകുപ്പ് മേധാവികൾക്കും നിയമന അധികാരികൾക്കും സർക്കാർ കർശന നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഇതു സംബന്ധിച്ച സർക്കുലറിൽ നിർദ്ദേശിക്കുന്നു. ആശ്രിത നിയമനത്തിനോ തസ്തികമാറ്റ നിയമനത്തിനോ നീക്കിവെച്ച ഒഴിവുകളും മറ്റുതരത്തിൽ മാറ്റിവെച്ച ഒഴിവുകളും റിപ്പോർട്ട് ചെയ്യണം. ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തതു സംബന്ധിച്ച വിശദാംശങ്ങൾ മാർച്ച് 27ന് 5 മണിക്ക് മുമ്പ് പൊതുഭരണവകുപ്പിനെ അറിയിക്കണമെന്നും സർക്കുലറിൽ പറയുന്നു. 2015 മാർച്ച് 30-
തിരുവനന്തപുരം: നിലവിലെ ലോവർ ഡിവിഷൻ ക്ളർക്ക് ലിസ്റ്റുകളിൽ മിക്ക ജില്ലകളിലും നിയമനം കുറവാണെന്ന ആക്ഷേപം പരിഹരിക്കാൻ കടുത്ത നടപടിയുമായി സർക്കാർ. ഈമാസം 30ന് എല്ലാ ജില്ലകളിലും നിലവിലുള്ള ലിസ്റ്റിന് കാലാവധി തീരും. എന്നാൽ ഈ ലിസ്റ്റുകളിൽ നിന്ന് പരമാവധി പേർക്ക് നിയമനം നൽകാനാണ് സർക്കാർ ഇടപെടൽ ഉണ്ടായിട്ടുള്ളത്.
നിലവിലുള്ള എല്ലാ ഒഴിവുകളും മാർച്ച് 27ന് മുമ്പ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് വകുപ്പ് മേധാവികൾക്കും നിയമന അധികാരികൾക്കും സർക്കാർ കർശന നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഇതു സംബന്ധിച്ച സർക്കുലറിൽ നിർദ്ദേശിക്കുന്നു. ആശ്രിത നിയമനത്തിനോ തസ്തികമാറ്റ നിയമനത്തിനോ നീക്കിവെച്ച ഒഴിവുകളും മറ്റുതരത്തിൽ മാറ്റിവെച്ച ഒഴിവുകളും റിപ്പോർട്ട് ചെയ്യണം. ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തതു സംബന്ധിച്ച വിശദാംശങ്ങൾ മാർച്ച് 27ന് 5 മണിക്ക് മുമ്പ് പൊതുഭരണവകുപ്പിനെ അറിയിക്കണമെന്നും സർക്കുലറിൽ പറയുന്നു.
2015 മാർച്ച് 30-വരെ നിലവിലുണ്ടായിരുന്ന എൽ.ഡി.ക്ലാർക്ക് റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം നടത്തുന്നതിന് 2015 ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ പ്രതീക്ഷിത ഒഴിവുകൾ സൂപ്പർ ന്യൂമററിയായി സൃഷ്ടിച്ച് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്രകാരം റിപ്പോർട്ട് ചെയ്ത തസ്തികകളിലേക്ക് 2015 മാർച്ച് 30-ന് അവസാനിച്ച റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനവും നടത്തി.
മാത്രമല്ല, ആശ്രിതനിയമനത്തിന് ലഭിച്ച അപേക്ഷകളിൽ നിയമന ഊഴം കണക്കാക്കാതെ മുൻകൂട്ടി സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ചും നിയമനം നടത്തുകയുണ്ടായി. ഇപ്രകാരം സൂപ്പർ ന്യൂമററി തസ്തികയിൽ പ്രവേശിച്ചവരെ ഇപ്പോൾ നിലവിലുള്ളതും 2015 മാർച്ച് 31-ന് പ്രാബല്യത്തിൽ വന്നതുമായ ക്ലാർക്ക് റാങ്ക് ലിസ്റ്റിന്റെ കാലയളവിലുണ്ടായ ഒഴിവുകളിൽ സ്ഥിരപ്പെടുത്തുകയും ചെയ്തു.
അതിനാൽ നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം താരതമ്യേന കുറഞ്ഞതായി ആക്ഷേപം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഒഴിവുകൾ പൂർണമായി റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുള്ളത്. നിലവിൽ പ്രായപരിധി കഴിഞ്ഞ നിരവധിപേർക്ക് ഈ തീരുമാനം സഹായകമാകും എന്നാണ് വിലയിരുത്തൽ.