- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണമില്ലാത്തതിനാൽ ഇനി അടിയന്തര ചികിത്സ മുടങ്ങില്ല; റോഡപകടങ്ങളിൽ പെട്ടവർക്ക് ചികിത്സ സൗജന്യമാക്കി സർക്കാർ; ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരിൽ നിന്നും 48 മണിക്കൂർ പണം ഈടാക്കാൻ പാടില്ല; സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് റോഡ് സുരക്ഷാ ഫണ്ടിൽ നിന്നും നൽകും; മുരുകന്റെ ദുർഗതി ഇനി ആവർത്തിക്കാതിരിക്കാൻ ഉറച്ച നിലപാടുമായി മുഖ്യമന്ത്രി പിണറായി; പുതിയ ട്രോമകെയർ പദ്ധതിക്ക് കയ്യടി
തിരുവനന്തപുരം: റോഡപടകങ്ങളിൽ പെട്ട് സ്വകാര്യ ആശുപത്രികൾ തിരിഞ്ഞു നോക്കാതിരുന്ന തമിഴ്‌നാട് സ്വദേശി മുരുകൻ മരിച്ച സംഭവം കേരളത്തിന് നാണക്കേടായിരുന്നു. എന്നാൽ, അന്ന് ശക്തമായ നടപടികൾക്ക് തുടക്കമിട്ട പിണരായി സർക്കാർ വിപ്ലവകരമായ മറ്റൊരു തീരുമാനത്തിനും തുടക്കമിടുന്നു. റോഡപകടങ്ങളിൽ പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടാൽ പണമില്ലാത്തതിനാൽ ഇനി മുതൽ ആർക്കും ചികിത്സ നിഷേധിക്കപ്പെടില്ലെന്ന ഉറച്ചു നിലപാടോടെ പുതിയ പദ്ധതി ആവിഷ്‌ക്കരിക്കുകയാണ് സർക്കാർ. അപകടത്തിൽ പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടാൽ 48 മണിക്കൂർ നേരത്തേക്ക് പണമൊന്നും ഈടാക്കാതെ തന്നെ ചികിത്സ ഉറപ്പാക്കുന്ന പുതിട ട്രോമാ കെയർ പദ്ധതിക്ക് സംസ്ഥാന സർക്കാർ രൂപം നല്കുന്നു. പദ്ധതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ അടക്കം വലിയ പിന്തുണയാണ് ലഭിക്കുന്നത്. പണമില്ലാത്തതിനാൽ സംസ്ഥാനത്ത് അപകടത്തിൽ പെട്ട് മുരുകന്മാർ മരിക്കുന്ന നില ഇനി സംസ്ഥാനത്ത് ഉണ്ടാവരുതെന്ന സർക്കാർ താത്പര്യമാണ് പുതിയ പദ്ധതി രൂപീകരിക്കാൻ കാരണമാകുന്നത്. റോഡപകടങ്
തിരുവനന്തപുരം: റോഡപടകങ്ങളിൽ പെട്ട് സ്വകാര്യ ആശുപത്രികൾ തിരിഞ്ഞു നോക്കാതിരുന്ന തമിഴ്‌നാട് സ്വദേശി മുരുകൻ മരിച്ച സംഭവം കേരളത്തിന് നാണക്കേടായിരുന്നു. എന്നാൽ, അന്ന് ശക്തമായ നടപടികൾക്ക് തുടക്കമിട്ട പിണരായി സർക്കാർ വിപ്ലവകരമായ മറ്റൊരു തീരുമാനത്തിനും തുടക്കമിടുന്നു. റോഡപകടങ്ങളിൽ പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടാൽ പണമില്ലാത്തതിനാൽ ഇനി മുതൽ ആർക്കും ചികിത്സ നിഷേധിക്കപ്പെടില്ലെന്ന ഉറച്ചു നിലപാടോടെ പുതിയ പദ്ധതി ആവിഷ്‌ക്കരിക്കുകയാണ് സർക്കാർ. അപകടത്തിൽ പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടാൽ 48 മണിക്കൂർ നേരത്തേക്ക് പണമൊന്നും ഈടാക്കാതെ തന്നെ ചികിത്സ ഉറപ്പാക്കുന്ന പുതിട ട്രോമാ കെയർ പദ്ധതിക്ക് സംസ്ഥാന സർക്കാർ രൂപം നല്കുന്നു. പദ്ധതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ അടക്കം വലിയ പിന്തുണയാണ് ലഭിക്കുന്നത്.
പണമില്ലാത്തതിനാൽ സംസ്ഥാനത്ത് അപകടത്തിൽ പെട്ട് മുരുകന്മാർ മരിക്കുന്ന നില ഇനി സംസ്ഥാനത്ത് ഉണ്ടാവരുതെന്ന സർക്കാർ താത്പര്യമാണ് പുതിയ പദ്ധതി രൂപീകരിക്കാൻ കാരണമാകുന്നത്. റോഡപകടങ്ങളുടെ എണ്ണം കൂടുന്നതും അടിന്തര ചികിത്സ പണമില്ലാത്തതിനാൽ വൈകുന്നത് ഒഴിവാക്കുന്നതും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി രൂപീകരിക്കുന്നത്. രോഗിയിൽ നിന്നോ ബന്ധുക്കളിൽ നിന്നോ പണം ഈടാക്കാതെയാവും ചികിത്സ. 48 മണിക്കൂറിനകം നടത്തുന്ന അടിയന്തര ചികിത്സയ്ക്കുള്ള പണം സർക്കാർ നല്കും. ഈ തുക പിന്നീട് ഇൻഷൂറൻസ് കമ്പനികളിൽനിന്ന് തിരിച്ചുവാങ്ങാനാണ് ഉദ്ദേശിക്കുന്നത്.
റോഡപകടങ്ങളിൽപ്പെടുന്നവർക്ക് പെട്ടെന്ന് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും 'ട്രോമ കെയർ പദ്ധതി' സഹായകരമാകും. ഇൻഷൂറൻസ് കമ്പനികളുമായി മുഖ്യമന്ത്രി ചർച്ച നടത്തിയ ശേഷം ഇതിന്റെ വിശദരൂപം തയ്യാറാക്കും. അപകടത്തിൽപ്പെട്ട് ആശുപത്രിയിലെത്തുന്നവരെ സാമ്പത്തികശേഷി നോക്കി ചികിത്സിക്കുന്ന രീതി ഇതോടെ അവസാനിപ്പിക്കാനാവുമെന്നാണ് സർക്കാർ കരുതുന്നത് . സ്വകാര്യ ആശുപത്രിയിലാണെങ്കിൽ ആദ്യഘട്ടത്തിലെ ചികിത്സയ്ക്കുള്ള ചെലവ് റോഡ് സുരക്ഷാ ഫണ്ടിൽനിന്ന് സർക്കാർ വഹിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം.
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലും പ്രധാന സ്വകാര്യ ആശുപത്രികളിലും 'ട്രോമ കെയർ' സജ്ജീകരണമുണ്ടാക്കാനാണ് ഉദേശിക്കുന്നത്. അപകടത്തിൽപ്പെടുന്നവരെ എത്രയും പെ്ട്ടെന്ന് വിദഗ്ധ ചികിത്സ കിട്ടുന്ന തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കുന്നതിന് പ്രത്യേക ആംബുലൻസ് സൗകര്യം ഏർപ്പെടുത്തും. ആംബുലൻസിൽ ആധുനിക സജ്ജീകരണങ്ങളുണ്ടായിരിക്കും. സ്വകാര്യ ഏജൻസികളിൽ നിന്ന് ഇതിന് വേണ്ടി അപേക്ഷ ക്ഷണിക്കാനാണ് ഉദേശിക്കുന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്ന ജീവനക്കാർക്ക് പരിശീലനം നൽകും. ആംബുലൻസ് ലഭ്യമാക്കുന്നതിനും ആശുപത്രി തെരഞ്ഞെടുക്കുന്നതിനും പ്രത്യേക സോഫ്റ്റ് വെയർ ഉണ്ടാക്കും. ഒരു കേന്ദ്രീകൃത കോൾ സെന്ററിൽ ഇതെല്ലാം സോഫ്റ്റ് വെയർ സഹായത്തോടെ നിയന്ത്രിക്കും.
കേരള റോഡ് സുരക്ഷാ ഫണ്ട്, കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രൊജക്ടിന്റെ (കെ.എസ്.ടി.പി) സാമൂഹ്യ ഉത്തരവാദിത്ത ഫണ്ട് എന്നിവയും സർക്കാരിന്റെ ബജറ്റ് വിഹിതവും ഉപയോഗിച്ച് 'ട്രോമ കെയർ' പദ്ധതി നടപ്പാക്കാനാണ് ഉദേശിക്കുന്നത്. സമയബന്ധിതമായി ഇതു പ്രാവർത്തികമാക്കുന്നതിന് ആരോഗ്യം, ആഭ്യന്തരം, ധനകാര്യം, ഗതാഗതം, പി.ഡബ്ല്യു.ഡി എന്നീ വകുപ്പകളുടെ സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട് .