- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണ്ഡല-മകരവിളക്ക് തീർത്ഥാടനം: മൂന്നംഗ നിരീക്ഷണ സമിതിയെ ഹൈക്കോടതി പൂർണ ചുമതല ഏൽപിച്ചത് ഭരണഘടനാവിരുദ്ധം; നടപടി ഭരണപ്രതിസന്ധിയുണ്ടാക്കുമെന്ന് വാദം; മൂന്നംഗസമിതിക്കെതിരെ സർക്കാർ സുപ്രീംകോടതിയിലേക്ക്; ഹൈക്കോടതിയിലുള്ള 52 ഹർജികളും സുപ്രീംകോടതി പരിഗണിക്കണമെന്ന് ആവശ്യം; കോടതിയെ ബുധനാഴ്ച സമീപിക്കുമെന്ന് സൂചന; ശബരിമല നിയന്ത്രണങ്ങളിൽ ഇടപെടില്ലെന്ന് നിരീക്ഷണ സമിതി; അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താൻ സമിതി മറ്റന്നാൾ സന്നിധാനത്ത്
തിരുവനന്തപുരം: ശബരിമലയിൽ മൂന്നംഗ നിരീക്ഷക സമിതിയെ ഹൈക്കോടതി നിയോഗിച്ചതിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. കോടതി നടപടി ഭരണപരമായ പ്രതിസന്ധി ഉണ്ടാക്കുമെന്ന വാദമാണ് സർക്കാർ ഉന്നയിക്കുന്നത്. കോടതിയുടെ നടപടി ഭരണഘടനാവിരുദ്ധമെന്നും സർക്കാർ കരുതുന്നു. വിധി നടപ്പിലാക്കാൻ ഹൈക്കോടതിയല്ല മേൽനോട്ടം വഹിക്കേണ്ടതെന്നാണ് സർക്കാർ വാദം. ആവശ്യമെങ്കിൽ സുപ്രീംകോടതി മേൽനോട്ടസമിതിയെ നിയോഗിക്കണമെന്നും സർക്കാർ ആവശ്യപ്പെടും. ഹൈക്കോടിതിയിലുള്ള 52 ഹർജികളും സുപ്രീംകോടതി പരിഗണിക്കണമെന്നും സുപ്രീംകോടതിയിൽ ആവശ്യപ്പെടും. ബുധനാഴ്ച സർക്കാർ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് സൂചന. അതിനിടെ, ശബരിമലയിൽ ഭക്തരുടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിനാണ് തങ്ങളുടെ മുൻഗണനയെന്ന് ഹൈക്കോടതി നിയോഗിച്ച മേൽനോട്ട സമിതി വ്യക്തമാക്കി. ഇപ്പോഴുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണോ എന്നതടക്കം പരിശോധിക്കാൻ നാളെ സമിതി ശബരിമല സന്ദർശിക്കുമെന്നും സമിതി അംഗം ജസ്റ്റിസ് പി.ആർ രാമൻ സമിതിയുടെ ആദ്യ യോഗത്തിന് ശേഷം എറണാകുളത്ത് പ്രതികരിച്ചു. നിരോധനാജ്ഞ ഉ

തിരുവനന്തപുരം: ശബരിമലയിൽ മൂന്നംഗ നിരീക്ഷക സമിതിയെ ഹൈക്കോടതി നിയോഗിച്ചതിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. കോടതി നടപടി ഭരണപരമായ പ്രതിസന്ധി ഉണ്ടാക്കുമെന്ന വാദമാണ് സർക്കാർ ഉന്നയിക്കുന്നത്. കോടതിയുടെ നടപടി ഭരണഘടനാവിരുദ്ധമെന്നും സർക്കാർ കരുതുന്നു. വിധി നടപ്പിലാക്കാൻ ഹൈക്കോടതിയല്ല മേൽനോട്ടം വഹിക്കേണ്ടതെന്നാണ് സർക്കാർ വാദം. ആവശ്യമെങ്കിൽ സുപ്രീംകോടതി മേൽനോട്ടസമിതിയെ നിയോഗിക്കണമെന്നും സർക്കാർ ആവശ്യപ്പെടും.
ഹൈക്കോടിതിയിലുള്ള 52 ഹർജികളും സുപ്രീംകോടതി പരിഗണിക്കണമെന്നും സുപ്രീംകോടതിയിൽ ആവശ്യപ്പെടും. ബുധനാഴ്ച സർക്കാർ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് സൂചന. അതിനിടെ, ശബരിമലയിൽ ഭക്തരുടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിനാണ് തങ്ങളുടെ മുൻഗണനയെന്ന് ഹൈക്കോടതി നിയോഗിച്ച മേൽനോട്ട സമിതി വ്യക്തമാക്കി. ഇപ്പോഴുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണോ എന്നതടക്കം പരിശോധിക്കാൻ നാളെ സമിതി ശബരിമല സന്ദർശിക്കുമെന്നും സമിതി അംഗം ജസ്റ്റിസ് പി.ആർ രാമൻ സമിതിയുടെ ആദ്യ യോഗത്തിന് ശേഷം എറണാകുളത്ത് പ്രതികരിച്ചു. നിരോധനാജ്ഞ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിൽ ഇടപെടില്ലെന്ന് നിരീക്ഷക സമിതി അറിയിച്ചു.
ശബരിമലയിൽ ഭക്തരുടെ തീർത്ഥാടനം സുഗമമാക്കുന്നതിനായി നിയോഗിച്ച സമിതിയുടെ ആദ്യ യോഗമാണ് ആലുവയിൽ ചേർന്നത്. സമിതി അംഗങ്ങളായ ജെ പി ആർ രാമൻ, എസ് സിരിജഗൻ, ഡിജിപി ഹേമചന്ദ്രൻ എന്നിവരെ കൂടാതെ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ, ബോർഡ് മെമ്പർ സങ്കർദാസ്, ദേവസ്വം ബോർഡ് കമ്മീഷണർ എൻ വാസു എന്നിവരും ദേവസ്വം ബോർഡ് ചീഫ് എഞ്ചിനീയറും യോഗത്തിൽ പങ്കെടുത്തു. രണ്ട് മണിക്കൂറോളം യോഗം നീണ്ടു.
ശബരിമലയിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി സമിതി അംഗങ്ങൾ മറ്റന്നാൾ ശബരിമലയിലെത്തും. ഭകതരുടെ അടിസ്ഥന സൗകര്യങ്ങളായ ഭക്ഷണം, കുടിവെള്ളം സൗചലയ സൗകര്യങ്ങൾ എന്നീ സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിനാണ് മുൻഗണന.
നിലയ്ക്കൽ പമ്പ സന്നിധാനം എന്നിവിടങ്ങളിൽ പരിശോധന നടത്തും. ക്രമസമാധാന പ്രശ്‌നങ്ങൾ കോടതി പരിഗണയിൽ ഉള്ളതിനാൽ സമിതി ഇടപെടില്ല
ശബരിമലയിൽ പൊലീസ് ചില ഏകപക്ഷീയമായ നടപടികൾ സ്വീകരിച്ചുവെന്ന് നിരീക്ഷിച്ചാണ് വിലക്കുകൾ നീക്കി ഹൈക്കോടതി സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി മൂന്നംഗ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിയത്. സന്നിധാനത്ത് നിരോധനാജ്ഞ നിലനിൽക്കുമെന്നും ഇവിടെ പ്രതിഷേധങ്ങൾ പാടില്ലെന്നും വ്യക്തമാക്കിയ കോടതി യുവതികൾക്ക് ദർശനം സാധ്യമാക്കാൻ ഏർപ്പെടുത്തിയ സംവിധാനങ്ങൾ അറിയിക്കാനും സർക്കാരിനോട് നിർദേശിച്ചു.
ശബരിമലയിലെ നിലവിലെ സംഭവവികാസങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി സ്ഥിതിഗതികൾ വിലയിരുത്തി കൃത്യമായി കോടതിയെ അറിയിക്കുന്നതിനാണ് മൂന്നംഗ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിയത്. തിരുവിതാംകൂർ , കൊച്ചി ദേവസ്വം ബോർഡ് ഓംബുഡ്‌സ്മാനായ ജസ്റ്റീസ് പി.ആർ രാമൻ, ശബരിമല ഉന്നതാധികാര സമിതി അധ്യക്ഷനായ ജസ്റ്റിസ് സിരിജഗൻ, ഡിജിപി ഹേമചന്ദ്രൻ എന്നിവരാണ് സമിതി അംഗങ്ങൾ. ഈ മണ്ഡലകാലം മുഴുവൻ ഇവർ സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ ശുപാർശകൾ നിർദേശിക്കും. എന്നാൽ സന്നിധാനത്തും പരിസരങ്ങളിലും ഏർപ്പെടുത്തിയ നിരോധനാജ്ഞ നിലനിൽക്കുമെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഏകപക്ഷീയമായ പൊലീസിന്റെ എല്ലാ വിലക്കുകളും റദ്ദാക്കിയ കോടതി സന്നിധാനത്ത് നാമജപം പാടില്ലെന്ന ഉത്തരവും തടഞ്ഞു.
സ്ത്രീകൾ, കുട്ടികൾ, അംഗപരിമിതർ എന്നിവർക്ക് മാത്രം നടപ്പന്തലിൽ വിരിവയ്ക്കാം. സുപ്രീംകോടതി നിർദേശപ്രകാരം യുവതികൾ ദർശനത്തിന് വന്നാൽ അവർക്കായി എന്ത് ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് മുദ്രവെച്ച കവറിൽ സമർപ്പിക്കാനും സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. സന്നിധാനത്ത് പ്രതിഷേധങ്ങൾ വിലക്കിയ കോടതി മാന്യമായി പരിശോധന നടത്താമെന്ന് പൊലീസിനോട് നിർദേശിച്ചു. ഹൈക്കോടതി ജഡ്ജിയെപ്പോലും പൊലീസ് തടയുന്ന അവസ്ഥയുണ്ടായി. അപമാനിക്കപ്പെട്ട ജഡ്ജിയുടെ മഹാമനസ്‌കത കൊണ്ടാണ് ഈ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാതിരുന്നത്. ശബരിമലയിൽ ഭക്തർക്ക് ആവശ്യത്തിന് ഭക്ഷണവും വെള്ളവും ടോയ്‌ലറ്റ് സംവിധാനങ്ങളും ഉറപ്പുവരണം. പമ്പയിലേക്ക് കെഎസ് ആർടിസി തുടർച്ചയായി സർവീസ് നടത്തണം. ശബരിമലയിലെ താമസസൗകര്യങ്ങൾ അടപ്പിച്ചത് ശരിയായില്ല. പൊലീസിൽ കോടതിക്ക് ഇപ്പോഴും വിശ്വാസമാണെന്നും എന്നാൽ ഭക്തരെ ബുദ്ധിമുട്ടിച്ചുകൊണ്ടാകരുത് നടപടികളെന്നും ഡിവിഷൻ ബെഞ്ച് ഓർമിപ്പിച്ചു. ഹൈക്കോടതിയുടെ ഇടപടെൽ ഭരണപരമായ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് സർക്കാരിന്റെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.

