മസ്‌ക്കറ്റ്: എൽപിജിക്കുള്ള സർക്കാർ സബ്‌സിഡി വെട്ടിക്കുറയ്ക്കുമെന്ന് മിനിസ്ട്രി ഓഫ് ഓയിൽ ആൻഡ് ഗ്യാസ് അണ്ടർ സെക്രട്ടറി സലാം ബിൻ നാസർ അൽ ഔസി. തുടക്കത്തിൽ കമേഴ്‌സ്യൽ, ഇൻഡസ്ട്രിയൽ ഉപയോഗത്തിനുള്ള എൽപിജിക്കുള്ള സബ്‌സിഡികളാണ് വെട്ടിക്കുറയ്ക്കുന്നത്.

കഴിഞ്ഞ അഞ്ചു വർഷമായി ഇതുസംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണെന്നും പുതിയ നിരക്ക് ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും അൽ ഔസി വെളിപ്പെടുത്തി. എൽപിജി സബ്‌സിഡികൾ വെട്ടിക്കുറയ്ക്കുന്നത് സിമന്റ്, സ്റ്റീൽ, സെറാമിക് ടൈലുകൾ തുടങ്ങിയവയുടെ വില വർധനയ്ക്ക് കാരണമാകും.

അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഇനി രണ്ടു വർഷത്തേക്ക് കുറഞ്ഞു തന്നെയായിരിക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പു നൽകിയിരുന്നതിനെ തുടർന്ന് ഖജനാവിലേക്ക് സമ്പത്ത് എത്തിക്കാനുള്ള നടപടികളിലേക്ക് സർക്കാർ തിരിയുന്നതിന്റെ ഭാഗമായാണ് സബ്‌സിഡികൾ വെട്ടിക്കുറയ്ക്കലുകൾ. തുടക്കത്തിൽ കമേഴ്‌സ്യൽ, ഇൻഡസ്ട്രിയൽ മേഖലകളിലുള്ള സബ്‌സിഡികളാണ് വെട്ടിക്കുറയ്ക്കുന്നതെങ്കിലും ഇവ പരേക്ഷമായി ജനജീവിതത്തെ സാരമായി ബാധിക്കും.