- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാട്രിമോണി സൈറ്റുകളിൽ പേര് രജിസ്റ്റർ ചെയ്തുള്ള തട്ടിപ്പുകൾക്ക് കേന്ദ്രം തടയിടുന്നു; പുതിയ നിയമം നടപ്പിലായാൽ ഐഡി പ്രൂഫ് ഉള്ളവർക്ക് മാത്രം രജിസ്‌ട്രേഷൻ
ന്യൂഡൽഹി: മാട്രിമോണി സൈറ്റുകളിലൂടെയുള്ള വിവാഹ തട്ടിപ്പ് തടയാൻ നിയമനിർമ്മാണത്തിന് കേന്ദ്രം ഒരുങ്ങുന്നു. ഇത്തരം വെബ് സൈറ്റുകളെ ദുരൂപയോഗം ചെയ്ത് അശ്ലീല സംഭാഷണങ്ങളും വ്യാപകമായ പശ്ചാത്തലത്തിൽ കൂടിയാണ് ഇത്. മാട്രിമോണി സൈറ്റിൽ ആർക്കും രജിസ്റ്റർ ചെയ്യാമെന്ന അവസ്ഥ മാറ്റും. ഐഡി പ്രൂഫ് നൽകിയാൽ മാത്രം രജിസ്‌ട്രേഷൻ എന്ന അവസ്ഥ വരും. വോട്ട

ന്യൂഡൽഹി: മാട്രിമോണി സൈറ്റുകളിലൂടെയുള്ള വിവാഹ തട്ടിപ്പ് തടയാൻ നിയമനിർമ്മാണത്തിന് കേന്ദ്രം ഒരുങ്ങുന്നു. ഇത്തരം വെബ് സൈറ്റുകളെ ദുരൂപയോഗം ചെയ്ത് അശ്ലീല സംഭാഷണങ്ങളും വ്യാപകമായ പശ്ചാത്തലത്തിൽ കൂടിയാണ് ഇത്.
മാട്രിമോണി സൈറ്റിൽ ആർക്കും രജിസ്റ്റർ ചെയ്യാമെന്ന അവസ്ഥ മാറ്റും. ഐഡി പ്രൂഫ് നൽകിയാൽ മാത്രം രജിസ്‌ട്രേഷൻ എന്ന അവസ്ഥ വരും. വോട്ടർ ഐഡികാർഡ്, ആധാർ കാർഡ് എന്നിവ ഇതിനായി നിർബന്ധമാക്കും. ഇതിലൂടെ വ്യാജ പ്രൊഫൈലുകളുണ്ടാക്കി തട്ടിപ്പ് നടത്തുന്നതിന് തടയിടാനാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രതീക്ഷ. ഒരു മാസത്തിനകം ഈ നിയമം കൊണ്ടു വരാനാണ് ആലോചന. മാട്രിമോണി വെബ്‌സൈറ്റിലൂടെയുള്ള ചതികൾ തിരിച്ചറിഞ്ഞാണ് തീരുമാനമെന്ന് കേന്ദ്ര സർക്കാർ വിശദീകരിച്ചിട്ടുണ്ട്.
മാട്രിമോണി സൈറ്റുകളിലൂടെയുള്ള തട്ടിപ്പിൽ നിരവധി പരാതികൾ പൊലീസിന് ലഭിക്കാറുണ്ട്. എന്നാൽ വ്യാജ പ്രൊഫൈലുകളായതിനാൽ തട്ടിപ്പുകാരെ പിടികൂടാനും കഴിയുന്നില്ല. അതുകൊണ്ടാണ് തിരിച്ചറിയൽ രേഖ നിർബന്ധമാക്കുന്നത്. രജിസ്‌ട്രേഷന് നൽകുന്നതിന് മുമ്പ് തിരിച്ചറിയിൽ രേഖകൾ പരിശോധിച്ച് മാട്രിമോണി സൈറ്റ് നടത്തുന്നവർ വ്യക്തത വരുത്തണം. ടെലിഫോണിലൂടെ ആളിന്റെ വിലാസവും മറ്റും ഉറപ്പാക്കുകയും വേണം. തിരിച്ചറിയിൽ രേഖ വ്യാജമായി ഉണ്ടാക്കിയതാണെന്ന് മനസ്സിലാക്കിയാൽ പൊലീസിൽ പരാതിയും നൽകണം. ഇതിലൂടെ തട്ടിപ്പുകാരെ തുടക്കത്തിൽ തന്നെ പിടികൂടാൻ കഴിയും.
വിവാഹബന്ധങ്ങൾ കണ്ടെത്താൻ മാത്രമേ ഇത്തരം സൈറ്റുകൾ ഉപയോഗിക്കാവൂ. ഇത്തരത്തിൽ സത്യവാങ്മൂലവും നടത്തിപ്പുകാർ കേന്ദ്ര സർക്കാരിന് നൽകേണ്ടി വരും. ചാറ്റിങ്ങും സന്ദേശങ്ങൾ കൈമാറലും ഇതിലൂടെ അനുവദിക്കേണ്ടതില്ലെന്നാണ് കേന്ദ്ര സർക്കാർ തീരുമാനം.

