- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജി പി സി മുവാറ്റുപുഴ എം എൽ എ ബ്രിഗേഡിലേക്ക് കോവിഡ് ധനസഹായം കൈമാറി
മുവാറ്റുപുഴ:ഗ്ലോബൽ പ്രവാസി കോൺഗ്രസ് മുവാറ്റുപുഴ നിയോജകമണ്ഡലം കമ്മറ്റി മുവാറ്റുപുഴ എം എൽ എ മാത്യു കുഴൽനാടന്റെ കോവിഡ് ബ്രിഡിലേക്ക് ധനസഹായം കൈമാറി. ലോക്ക്‌ഡൗൺ കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന നിയോജകമണ്ഡലത്തിലെ കുടുംബങ്ങൾക്ക് ഭക്ഷ്യസാധനങ്ങൾ വാങ്ങി നൽകുന്നതിനുള്ള പണമാണ് നൽകിയത്.ഇന്ത്യക്ക് പുറത്ത് ജോലിചെയ്യുന്ന മുവാറ്റുപുഴ നിയോജകമണ്ഡലത്തിലെ കോൺഗ്രസ് അനുഭാവികളായ പ്രവാസികളുടെ കൂട്ടായ്മയാണ് ജിപിസി.
ഗ്ലോബൽ പ്രവാസി കോൺഗ്രസ് നിയജകമണ്ഡലം ട്രഷർ മൈതീൻ പനക്കൽ ജോയിന്റ് സെക്രട്ടറി ബേസിൽ ജോൺ ,കമ്മറ്റി അംഗം ജിബിൻ മാത്യു എന്നിവർ ചേർന്ന് എം എൽ എ ഓഫീസിൽ എത്തിയാണ് സഹായം കൈമാറിയത്.വരും നാളുകളിലും മുവാറ്റുപുഴ നിയോജകമണ്ഡലത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കും സംഘടനയുടെ പിന്തുണയുണ്ടാകുമെന്ന് ഭാരവാഹികൾ എം എൽ എ യെ അറിയിച്ചു.
Next Story