- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രശസ്ത കൗൺസിലർ ഗ്രേസ് ലാൽ നയിക്കുന്ന സെമിനാർ ഡബ്ലിനിൽ ഡിസംബർ 27, 28, 29 തീയതികളിൽ
ഡബ്ലിൻ സീറോ മലബാർ സഭയുടെ യുവജന വിഭാഗമായ ''യൂത്ത് ഇഗ്ഗ്‌നൈറ്റിന്റെ'' ആഭിമുഖ്യത്തിൽ കേരളത്തിലെ പ്രശസ്തയായ ഫാമിലി/യൂത്ത് കൗൺസിലർ ''ഗ്രേസ് ലാൽ'' ഡിസംബർ മാസം 27 , 28 , 29 തീയതികളിൽ 9.30 മുതൽ 4 വരെ ഡബ്ലിനിൽ നടക്കും. വിവിധ സ്ഥലങ്ങളിൽ യുവജന മനഃശാസ്ത്രത്തെയും ആധുനിക അണുകുടുംബ ബന്ധങ്ങളിലെ ഇന്ന് സംഭവിക്കുന്ന മൂല്യച്യുതിയെപറ്റിയും പാളിച്ചകളെയും പരിഹാരങ്ങളെപ്പറ്റിയും സെമിനാർ- BLAZE-2016- നയിക്കുന്നു. ഗ്രേസ് ലാൽ (സൈക്കോളജിസ്‌റ് )'ഗ്രേസ് കൗൺസിലിങ് സെന്റർ',കോട്ടയത്തിന്റെഡയറക്ടർ ആയും ഫാമിലി അപ്പോസ്തലേറ്റ് ചങ്ങനാശേരി അതിരൂപതയിലെ തുടക്കം മുതലുള്ള ഫാമിലി കൗൺസിലറും,അസംപ്ഷൻ കോളേജ് ചങ്ങനാശേരി, മറ്റു വിവിധ സ്‌കൂളുകളിലും കോളേജുകളിലും കുട്ടികൾക്കും മുതിർന്നവർക്കുമായി ട്രെയിനിങ് നടത്തുകയും, വിവിധ TV ഫാമിലി പരിപാടികളിലെ നിറ സാന്നിധ്യമായും,വിവിധ മാസികകളിലും പത്രങ്ങളിലും യുവജന കുടുംബ മനഃശാസ്ത്രത്തെപറ്റി ലേഖനങ്ങൾ എഴുതുകയും,2001 ൽ ഇന്ത്യൻ പ്രസിഡെന്റിൽ നിന്നും ഏറ്റവും നല്ല സോഷ്യൽ വർക്കർക്കുള്ള അവാർഡും നേടിയ പ്രശസ്ത വ്യക
ഡബ്ലിൻ സീറോ മലബാർ സഭയുടെ യുവജന വിഭാഗമായ ''യൂത്ത് ഇഗ്ഗ്‌നൈറ്റിന്റെ'' ആഭിമുഖ്യത്തിൽ കേരളത്തിലെ പ്രശസ്തയായ ഫാമിലി/യൂത്ത് കൗൺസിലർ ''ഗ്രേസ് ലാൽ'' ഡിസംബർ മാസം 27 , 28 , 29 തീയതികളിൽ 9.30 മുതൽ 4 വരെ ഡബ്ലിനിൽ നടക്കും. വിവിധ സ്ഥലങ്ങളിൽ യുവജന മനഃശാസ്ത്രത്തെയും ആധുനിക അണുകുടുംബ ബന്ധങ്ങളിലെ ഇന്ന് സംഭവിക്കുന്ന മൂല്യച്യുതിയെപറ്റിയും പാളിച്ചകളെയും പരിഹാരങ്ങളെപ്പറ്റിയും സെമിനാർ- BLAZE-2016- നയിക്കുന്നു.
ഗ്രേസ് ലാൽ (സൈക്കോളജിസ്‌റ് )'ഗ്രേസ് കൗൺസിലിങ് സെന്റർ',കോട്ടയത്തിന്റെഡയറക്ടർ ആയും ഫാമിലി അപ്പോസ്തലേറ്റ് ചങ്ങനാശേരി അതിരൂപതയിലെ തുടക്കം മുതലുള്ള ഫാമിലി കൗൺസിലറും,അസംപ്ഷൻ കോളേജ് ചങ്ങനാശേരി, മറ്റു വിവിധ സ്‌കൂളുകളിലും കോളേജുകളിലും കുട്ടികൾക്കും മുതിർന്നവർക്കുമായി ട്രെയിനിങ് നടത്തുകയും, വിവിധ TV ഫാമിലി പരിപാടികളിലെ നിറ സാന്നിധ്യമായും,വിവിധ മാസികകളിലും പത്രങ്ങളിലും യുവജന കുടുംബ മനഃശാസ്ത്രത്തെപറ്റി ലേഖനങ്ങൾ എഴുതുകയും,2001 ൽ ഇന്ത്യൻ പ്രസിഡെന്റിൽ നിന്നും ഏറ്റവും നല്ല സോഷ്യൽ വർക്കർക്കുള്ള അവാർഡും നേടിയ പ്രശസ്ത വ്യക്തിത്വമാണ്.
ഈ സെമിനാറിൽ 13 വയസിനു മുകളിൽ പ്രായമുള്ള യുവജനങ്ങൾക്കും അവരുടെ മാതാ പിതാക്കൾക്കും പ്രവേശനം ഉണ്ടായിരിക്കുന്നതാണ്. സെമിനാറിൽ പങ്കെടുക്കുന്ന മാതാ പിതാക്കളുടെ സൗകര്യാർത്ഥം അവരുടെ 13 വയസിനു താഴെ പ്രായമുള്ള കുട്ടികൾക്ക് വേണ്ടി സെമിനാർ ഹാളിന്റെ അടുത്ത് തന്നെ സൺഡേ സ്‌കൂൾ ടീച്ചേർസ് ഒരുക്കുന്ന പ്രത്യേക പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. ഈ സെമിനാറിൽ പങ്കെടുക്കുന്നവർക്കു ആവശ്യമെങ്കിൽ യുവജന, കുടുംബ, വൈവാഹിക കൗൺസിലിങ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. സെമിനാറിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ www.syromalabar.ie എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. സെമിനാറിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറു പേർക്ക് മാത്രമായി (ഓരോ സെന്ററിലും) പരിമിതപ്പെടുത്തിയിരിക്കുന്നു.
ഡബ്ലിൻ സീറോ മലബാർ സഭയുടെ 9 മസ്സ് സെന്ററുകളെ മൂന്നായി തിരിച് മൂന്നു ദിവസങ്ങളിലായാണു സെമിനാർ സഘടിപ്പിക്കുന്നത്.അവ യഥാക്രമം താഴെ കൊടുക്കുന്നു.
1. 27/12/2016 (ചൊവ്വ) താല,സെന്റ്:ജോസ്സഫ്,ബ്രേ.VENUE :-CHURCH OF THE INCARNATION OF FETTERCAIRN,TALLAGHT,DUBLIN-24.
2. 28/12/2016 (ബുധൻ) ബ്ലാൻച്ചാർഡ്സ്ടൗൺ,ലൂക്കൻ,ഇഞ്ചിക്കോർ
VENUE :- St.JOHN THE EVANGELIST NATIONAL SCHOOL,ADAMSTOWN ,LUCAN,Co.DUBLIN.
3. 29/12/2016 (വ്യാഴം)
ബ്യൂമൗൻണ്ട്,ഫിസ്ബറോ,സ്വോർഡ്സ്.
VENUE :- St.FIACHRA's NATIONAL SCHOOL,MONTROSE PARK,BEAUMONT ,DUBLIN-5.
യൂത്ത് ആൻഡ് ഫാമിലി സെമിനാറിൽ പങ്കെടുക്കാൻ ജാതിമതഭേദമെന്യേ,ആഗ്രഹിക്കുന്ന എല്ലാ കുടുബാംഗങ്ങൾക്കും താല സെമിനാറിൽ പങ്കെടുക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്.
നിശ്ചിത കേന്ദ്രങ്ങളിൽ എത്തുവാൻ സാധിക്കാത്തവർക്കു സൗകര്യാർത്ഥം മറ്റു കേന്ദ്രങ്ങളിൽ ബുക്ക് ചെയാം.മുതിർന്നവർക്കും കുട്ടികൾക്കുമുള്ള ഭക്ഷണം ഉൾപ്പെടെ ഒരോ ഫാമിലിക്കും50 യൂറോ ആയിരിക്കും രജിസ്‌ട്രേഷൻ ഫീസ്.
6 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ സെമിനാറിൽ പങ്കെടുക്കുന്ന മാതാപിതാക്കൾ കൂടെയിരുത്തേണ്ട താണു.
എല്ലാവരും online രെജിസ്‌ട്രേഷൻ എത്രയും വേഗം നടത്തേണ്ടതാണ്. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു
വിശദ വിവരങ്ങൾക്ക്
ഫാ.ജോസ് ഭരണിക്കുളങ്ങര.
(089) 974 1568
ഫാ.ആൻഡ്ണി ചീരംവേലിൽ
(089) 453 8926
ബിനു ആന്റണി യൂത്ത് കോഓർഡിനേറ്റർ - 0876929846
മാർട്ടിൻ സ്‌കറിയ -സെക്രട്ടറി - 0863151380