- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ഫാമിലി ക്ലബ് കലാസന്ധ്യ സീസൺ മൂന്ന്; വോയ്‌സ് ഓഫ് അയർലണ്ട് ടാലന്റ് ഹണ്ട് ജൂണിയർ കാറ്റഗറിയിൽ ഗ്രേസ് മരിയ ജോസിന് ഒന്നാം സ്ഥാനം
ഡബ്ലിൻ: ഇന്ത്യൻ ഫാമിലി ക്ലബ് (ഐഎഫ്‌സി) ഡബ്ലിൻ സംഘടിപ്പിച്ച കലാസന്ധ്യ സീസൺ മൂന്നിനോടനുബന്ധിച്ചു നടത്തിയ വോയ്‌സ് ഓഫ് അയർലണ്ട് ടാലന്റ് ഹണ്ടിൽ ജൂണിയർ കാറ്റഗറിയിൽ ഗ്രേസ് മരിയ ജോസിന് ഒന്നാം സ്ഥാനം ലഭിച്ചു. കലാസന്ധ്യയോടനുബന്ധിച്ച് രണ്ടിന് ബ്ലാഞ്ചസ്ടൗൺ ക്രൗൺ പ്ലാസ ഹോട്ടലിൽ നടത്തി ഓഡിഷനിലാണ് ജൂണിയർ കാറ്റഗറിയിൽ ഗ്രേസ് മരിയ ജോസ് ഒന്നാം സ്ഥാനം നേടിയത്. പ്രശസ്ത ഗായകൻ ജി വേണുഗോപാൽ ആയിരുന്നു പ്രധാന വിധികർത്താവ്. സീനിയർ കാറ്റഗറിയിൽ ഈവ്‌ലിൻ വിൻസെന്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. മംഗള സ്‌കൂൾ ഓഫ് കർണാട്ടിക് മ്യൂസിക്കിൽ വിദ്യാർത്ഥിനിയായ ഗ്രേസ് മരിയ വിവിധ മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രൊവിൻസ് നടത്തിയ നൃത്താഞ്ജലി ആൻഡ് കലോത്സവം 2017-ൽ കവിതാ പാരായണം, ഇംഗ്ലീഷ് പ്രസംഗം, കീബോർഡ്, നാടൻ പാട്ട്, ലളിതഗാനം എന്നിവയിൽ ഒന്നാം സ്ഥാനവും സിനിമാറ്റിക് ഡാൻസ്, നാടോടി നൃത്തം, സംഘഗാനം, കളറിങ്, ദേശീയഗാനം എന്നിവയിൽ രണ്ടാം സ്ഥാവും നേടിയിട്ടുണ്ട്. കൂടാതെ മൈൻഡ് കിഡ്‌സ് ഫെസ്റ്റ്, ലൂക്കാൻ മ
ഡബ്ലിൻ: ഇന്ത്യൻ ഫാമിലി ക്ലബ് (ഐഎഫ്‌സി) ഡബ്ലിൻ സംഘടിപ്പിച്ച കലാസന്ധ്യ സീസൺ മൂന്നിനോടനുബന്ധിച്ചു നടത്തിയ വോയ്‌സ് ഓഫ് അയർലണ്ട് ടാലന്റ് ഹണ്ടിൽ ജൂണിയർ കാറ്റഗറിയിൽ ഗ്രേസ് മരിയ ജോസിന് ഒന്നാം സ്ഥാനം ലഭിച്ചു. കലാസന്ധ്യയോടനുബന്ധിച്ച് രണ്ടിന് ബ്ലാഞ്ചസ്ടൗൺ ക്രൗൺ പ്ലാസ ഹോട്ടലിൽ നടത്തി ഓഡിഷനിലാണ് ജൂണിയർ കാറ്റഗറിയിൽ ഗ്രേസ് മരിയ ജോസ് ഒന്നാം സ്ഥാനം നേടിയത്. പ്രശസ്ത ഗായകൻ ജി വേണുഗോപാൽ ആയിരുന്നു പ്രധാന വിധികർത്താവ്. സീനിയർ കാറ്റഗറിയിൽ ഈവ്‌ലിൻ വിൻസെന്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മംഗള സ്‌കൂൾ ഓഫ് കർണാട്ടിക് മ്യൂസിക്കിൽ വിദ്യാർത്ഥിനിയായ ഗ്രേസ് മരിയ വിവിധ മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രൊവിൻസ് നടത്തിയ നൃത്താഞ്ജലി ആൻഡ് കലോത്സവം 2017-ൽ കവിതാ പാരായണം, ഇംഗ്ലീഷ് പ്രസംഗം, കീബോർഡ്, നാടൻ പാട്ട്, ലളിതഗാനം എന്നിവയിൽ ഒന്നാം സ്ഥാനവും സിനിമാറ്റിക് ഡാൻസ്, നാടോടി നൃത്തം, സംഘഗാനം, കളറിങ്, ദേശീയഗാനം എന്നിവയിൽ രണ്ടാം സ്ഥാവും നേടിയിട്ടുണ്ട്. കൂടാതെ മൈൻഡ് കിഡ്‌സ് ഫെസ്റ്റ്, ലൂക്കാൻ മലയാളി ക്ലബ് എന്നിവ നടത്തിയ മത്സരങ്ങളിലും ഗ്രേസ് മരിയ റോസിന് നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. ബെന്നി ജോസിന്റേയും വിൻസി ബെന്നിയുടേയും മകളാണ് ഗ്രേസ് മരി.