ന്യൂയോർക്ക്: ന്യൂയോർക്കിൽ സ്ഥിരതാമസക്കാരായ റവ ലെസ്ലി വർഗീസിന്റെ മാതാവും ചെങ്ങന്നൂർ കോടുകുളഞ്ഞി കൃപാസദനിൽ റിട്ടയേർഡ് സുബൈദാർ മേജർ പി വി സാമുവേലിന്റെ ഭാര്യ ഗ്രേസി സാമുവേൽ (79) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടിൽ ആരംഭിക്കും. തുടർന്ന് പെണ്ണൂക്കര ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ സംസ്‌ക്കരിക്കും.

ഹരിപ്പാട് താമരവേലിൽ കുടുംബാംഗമാണ് പരേത. മകൾ: ഹെപ്‌സിബ ഐസക്. മരുമക്കൾ: ജെസി (ന്യൂയോർക്ക്), ഏബ്രഹാം ഐസക്.