- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തനിക്കെതിരെ വകുപ്പുതല നടപടിയുണ്ടായത് കൈക്കൂലി വാങ്ങിയതിനല്ല; കസ്റ്റഡിയിലിരുന്ന പ്രതിക്ക് ഫോണിൽ സംസാരിക്കാൻ അവസരം ഉണ്ടാക്കിയതിനാണ്; വിശദീകരണവുമായി മൂവാറ്റുപുഴ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ എൽദോസ് കുര്യക്കോസ്
മൂവാറ്റുപുഴ: തനിക്കെതിരെ വകുപ്പുതല നടപടിയുണ്ടായത് കൈക്കൂലി വാങ്ങിയിട്ടല്ലന്നും ഇത്തരത്തിൽ മാധ്യമങ്ങൾ വഴി പുറത്തുവന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്നും സസ്പെൻഷനിലായ മൂവാറ്റുപുഴ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ എൽദോസ് കുര്യക്കോസ്. സാമൂഹിക മാധ്യമം വഴി പുറത്തുവിട്ട കുറിപ്പിലാണ് എൽദോസ് ഇക്കാര്യം വ്യക്തമാക്കിയത്.കുറിപ്പിനൊപ്പം സസ്പെൻഷൻ ഉത്തരവിന്റെ കോപ്പിയും ചേർത്തിട്ടുണ്ട്.
കുറിപ്പിന്റെ പൂണ്ണരൂപം ചുവടെ:
സുഹൃക്കളെ ..ഞാൻ എൽദോസ് കുര്യാക്കോസ് മുവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇൻസ്‌പെക്ടർ ആയിരുന്നു.ഇപ്പോൾ സസ്‌പെൻഷനിലാണ്. അതിന്റെ കാരണമായി ചില മാധ്യമങ്ങൾ തെറ്റായി വാർത്ത കൊടുത്തതുമായി ബന്ധപ്പെട്ടു എന്റെ കുറെ സുഹൃക്കൾ എന്നെ വിളിച്ചിരുന്നു.എല്ലാവരുടെയും അറിവിലേക്കായി സത്യം അറിയിക്കുന്നു.
മുവാറ്റുപുഴ സ്റ്റേഷനിലെ ഒരു കേസിൽ കസ്റ്റഡിയിൽ വാങ്ങി സൂക്ഷിച്ചിരുന്ന ഒരു പ്രതിയോടു കേസിലെ കൃത്യത്തിന് ഉപയോഗിച്ച വാഹനത്തേക്കുറിച്ച് ചോദിച്ചപ്പോൾ വണ്ടി സ്റ്റിയറിങ്ങ് പൊളിച്ച് ഒളിപ്പിച്ചിരിക്കുകയാണെന്നും കൂട്ടുകാരനെ വിളിച്ചു പറഞ്ഞാൽ വണ്ടി പണിയാൻ ഏർപ്പാടുചയ്യുമെന്നും പറഞ്ഞു.
കേസിലേക്ക് ആവശ്യമായ വണ്ടി കിട്ടുന്നത്തിനായി ഞാൻ എന്റെ ഫോണിൽ നിന്നും അയാൾ പറഞ്ഞ നമ്പറിലേക്കു വിളിച്ചു.ഫോൺ റിക്കാർഡ് മോദിൽ ഇട്ടു പ്രതിയെക്കൊണ്ട് സംസാരിപ്പിച്ചു.അക്കാര്യം കേസ് അന്വേഷണം നടത്തുന്ന സാറിനോട് പറയുകയും ചെയ്തു. ഫോൺ വിളിച്ചു പറഞ്ഞത് പ്രകാരം പിറ്റേന്നു വണ്ടി പണിതു ഓടാൻ പാകത്തിലാക്കുകയും വണ്ടി സ്റ്റേഷനിൽ കിട്ടുകയും ചെയ്തു.എന്റെ ഫോണിൽ നിന്ന് പ്രതി സംസാരിച്ച കാര്യങ്ങൾ മുഴുവൻ ഇപ്പോഴും റിക്കോഡിലുണ്ട്.
എങ്കിലും കസ്റ്റഡിയിലിരുന്ന പ്രതിക്ക് ഫോണിൽ സംസാരിക്കാൻ അവസരം ഉണ്ടാക്കി എന്ന കുറ്റത്തിന് എന്നെ സസ്പെന്റ് ചെയ്തു.അല്ലാതെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പോലെ വാദിയുടേയും പ്രതിയുടേയും കയ്യിൽ നിന്നും കൈക്കൂലി വാങ്ങിയിട്ടല്ല. എന്റെ സസ്‌പെൻഷൻ ഉത്തരവ് താഴെ ചേർക്കുന്നു. ഉത്തരവിൽ പ്രതിക്ക് ഫോണിൽ സംസാരിക്കാൻ കൊടുത്തു എന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്.
മറുനാടന് മലയാളി ലേഖകന്.