- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമൃത സർവകലാശാല ബിരുദദാന ഉത്സവം സംഘടിപ്പിച്ചു
അമൃതപുരി: അമൃതസർവകലാശാല അമൃതപുരി കാമ്പസിൽ നിന്ന് 2017 ൽ ബീരുദവും ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയ എം ബി എ, ആയുർവേദം, ആർട്‌സ് ആൻഡ് സയൻസ്, എഞ്ചിനീയറിങ് തുടങ്ങിവിവിധ പഠന മേഖലകളിലുള്ള 1436വിദ്യാർത്ഥികൾക്കായുള്ള ബിരുദദാനം മാതാ അമൃതാനന്ദമയി മഠത്തിൽവെച്ച് പ്രൗഡഗംഭീരമായ സദസ്സിനെ സാക്ഷിയാക്കി ഞായറാഴ്ച നടന്നു. തികച്ചും വ്യത്യസ്തമായ രീതിയിൽ കേരളത്തനിമയുള്ള വേഷവിധാനങ്ങളോടുകൂടി ആയിരക്കണക്കിനുവിദ്യാർത്ഥികൾ പങ്കെടുത്ത പദയാത്ര അമൃതപുരി കാമ്പസിൽ നിന്നാരംഭിച്ച് അമൃതാനന്ദമയി മഠത്തിലെപ്രോഗ്രാം ഹാളിൽ എത്തിച്ചേർന്നതോടെയാണ് വർണാഭമായ ബിരുദദാന ചടങ്ങുകൾക്ക് ആരംഭമായത്. കേന്ദ്ര ഭൗമശാസ്ത്രമന്ത്രാലയം സെക്രട്ടറി ഡോ എം രാജീവൻ, കേന്ദ്ര പ്രതിരോധ മന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവും, കേന്ദ്ര സർക്കാർ മിസൈൽ തന്ത്ര സംവിധാന ഡയറക്ടറുമായ ഡോ ജി സതീഷ് റെഡ്ഡി എന്നിവർമുഖ്യാതിതിഥികളായിരുന്നു.അറിവ് സമ്പാദിക്കുക എന്നത് നിരന്തരപ്രക്രിയയാണെന്നും, ശരിയായ രീതിയിലുള്ള ദിശാബോധം നമ്മുടെവിദ്യാഭ്യാസ സമ്പ്രദായത്തിനു ണ്ടാകേണ്ടത് അത്യന്താപേ ഷിതമാണെന്ന
അമൃതപുരി: അമൃതസർവകലാശാല അമൃതപുരി കാമ്പസിൽ നിന്ന് 2017 ൽ ബീരുദവും ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയ എം ബി എ, ആയുർവേദം, ആർട്‌സ് ആൻഡ് സയൻസ്, എഞ്ചിനീയറിങ് തുടങ്ങിവിവിധ പഠന മേഖലകളിലുള്ള 1436വിദ്യാർത്ഥികൾക്കായുള്ള ബിരുദദാനം മാതാ അമൃതാനന്ദമയി മഠത്തിൽവെച്ച് പ്രൗഡഗംഭീരമായ സദസ്സിനെ സാക്ഷിയാക്കി ഞായറാഴ്ച നടന്നു.
തികച്ചും വ്യത്യസ്തമായ രീതിയിൽ കേരളത്തനിമയുള്ള വേഷവിധാനങ്ങളോടുകൂടി ആയിരക്കണക്കിനുവിദ്യാർത്ഥികൾ പങ്കെടുത്ത പദയാത്ര അമൃതപുരി കാമ്പസിൽ നിന്നാരംഭിച്ച് അമൃതാനന്ദമയി മഠത്തിലെപ്രോഗ്രാം ഹാളിൽ എത്തിച്ചേർന്നതോടെയാണ് വർണാഭമായ ബിരുദദാന ചടങ്ങുകൾക്ക് ആരംഭമായത്.
കേന്ദ്ര ഭൗമശാസ്ത്രമന്ത്രാലയം സെക്രട്ടറി ഡോ എം രാജീവൻ, കേന്ദ്ര പ്രതിരോധ മന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവും, കേന്ദ്ര സർക്കാർ മിസൈൽ തന്ത്ര സംവിധാന ഡയറക്ടറുമായ ഡോ ജി സതീഷ് റെഡ്ഡി എന്നിവർമുഖ്യാതിതിഥികളായിരുന്നു.അറിവ് സമ്പാദിക്കുക എന്നത് നിരന്തരപ്രക്രിയയാണെന്നും, ശരിയായ രീതിയിലുള്ള ദിശാബോധം നമ്മുടെവിദ്യാഭ്യാസ സമ്പ്രദായത്തിനു ണ്ടാകേണ്ടത് അത്യന്താപേ ഷിതമാണെന്നുംഅമൃത സർവകലാശാല നൂതന ഗവേഷണരംഗങ്ങളിൽ നടത്തുന്നപ്രവർത്തനങ്ങൾ ശ്ലാഘനീയമാമാണെന്നും ഡോ എം രാജീവൻ തന്റെ പ്രസംഗത്തിൽഅഭിപ്രായപ്പെട്ടു.
ലോകത്ത് ഇന്ന് യുവാക്കളുടെ എണ്ണത്തിൽ ഇന്ത്യ മുമ്പിലാണെന്നും ശാസ്ത്ര ഗവേഷണ ബഹിരാകാശരംഗങ്ങളിൽഇന്ത്യയ്ക്ക് മറ്റു ലോകരാജ്യങ്ങളേക്കാൾ ബഹുദൂരം മുന്നിലെത്താൻ സാധിച്ചിട്ടുണ്ടെന്നും ഉന്നതവിദ്യാഭ്യാസമുള്ളയുവാക്കൾ അനേകമുള്ള ഇന്ത്യയ്ക്ക്ലോ കരാഷ്ട്രങ്ങളുടെ ആദരവ് പല രംഗങ്ങളിലും പിടിച്ചു പറ്റാൻ സാധിച്ചിട്ടുണ്ടെന്നും,ക്രയോജനിക് സാങ്കേതികവിദ്യയിൽ ഇന്ത്യ കൈവരിച്ച മേൽക്കൈ ഇതിനു തെളിവാണെന്നും ഡോ സതീഷ് റെഡ്ഡി തന്റെപ്രസംഗത്തിൽ എടുത്തു പറഞ്ഞു.
ചടങ്ങിന് അദ്ധ്യക്ഷത വഹിച്ച് അമൃതാനന്ദമയി മഠം വൈസ് ചെയർമാനുംഅമൃത സർവക ലാശാല പ്രസിഡന്റുമായ സ്വാമി അമൃതസ്വരൂപാനന്ദപുരി സംസാരിച്ചു. അമൃത സർവകലാശാല അസോസിയേറ്റ് ഡീൻ ഡോ ബിപിൻ നായർ സ്വാഗതപ്രസംഗം നടത്തി.അമൃത സർവകലാശാല വൈസ് ചാൻസിലർ ഡോ വെങ്കട്ട് രംഗൻ, അമൃതഎഞ്ചിനീയറിങ് കോളേജ്
അസോസിയേറ്റ് ഡീൻ ഡോ ബാലകൃഷ്ണൻ ശങ്കർ,അമൃത വയർലെസ്സ് നെറ്റ് വർക്ക്‌സ്ഡയറക്ടർ ഡോ മനീഷാ രമേശ്,പ്രൊഫ സോമനാഥ്തുടങ്ങിയവർ പങ്കെടുത്തു.