ഡബ്ലിൻ: ഇപ്പോൾ രാജ്യത്ത് പഠനത്തിനായി എത്തിയിരിക്കുന്ന വിദ്യാർത്ഥികളെയും പുതിയതായി അഡ്‌മിഷൻ വാങ്ങിയ വിദ്യാർത്ഥികളെയും പെരുവഴിയിലാക്കി സ്വകാര്യ കോളേജുകളുടെ പൂട്ടൽ തുടരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് കാർലീൽ ഇൻസ്റ്റിറ്റ്യൂട്ട് അടച്ചു പൂട്ടിയതോടെ 13 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് രാജ്യത്ത് അടച്ച് പൂട്ടിയിട്ടുള്ളത്.

ഇതോടെ മലയാളികൾ ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾ സ്റ്റുഡന്റ് സപ്പോർട്ട് ഗ്രൂപ്പ് ആരംഭിച്ച് നിയമപരമായ നീക്കം ആരംഭിച്ചിരിക്കു കയാണ്.എന്നാൽ നേരത്തെ അടച്ച് പൂട്ടിയ കോളെജുകളിലെ വിദ്യാർത്ഥികൾക്ക് ഫീസ് തിരികെ ലഭിച്ചു എങ്കിലും, ഇപ്പോൾ പൂട്ടി പോകുന്ന കോളെജുകളിലെ കുട്ടികൾക്ക് ഫീസ് തിരികെ ലഭിക്കുന്നില്ല എന്ന പരാതി വ്യാപകമാണ്.

ഐറീഷ് നിയമം അനുസരിച്ച് ലിക്വിഡേഷൻ നടത്തുന്ന കോളേജുകളിൽ അടച്ച ഫീസ് തിരികെ നൽകേണ്ടതില്ല എന്നതിനാൽ,ഇവർക്ക് നിയമ പരിരക്ഷ ലഭിക്കുമോ എന്ന കാര്യം സംശയത്തിലുമാണ്.