- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറു പുരസ്‌കാരങ്ങളുമായി ഗ്രാമിയിൽ തിളങ്ങി ബ്രൂണോ മാഴ്‌സ്; മികച്ച മ്യൂസിക് വീഡിയോ പുരസ്‌കാരം ലാമറിന്റെ ഹംബിൾ; ഷക്കീറയുടെ ബിറ്റ് ലി മികച്ച ലാറ്റിൻ പോപ് ആൽബം
ന്യൂയോർക്ക്: ആറു പുരസ്‌കാരങ്ങളുമായി ഗ്രാമിയിൽ തിളങ്ങി ബ്രൂണോ മാഴ്‌സ്. മികച്ച ഗാനത്തിനും മികച്ച ആൽബത്തിനും ഉൾപ്പെടെ പ്രധാനപ്പെട്ട ആറ് പുരസ്‌കാരങ്ങളാണ് അറുപതാമത് ഗ്രാമി അവാർഡിൽ ബ്രൂണോ മാഴ്‌സ് നേടിയത്. ബ്രൂണാ മാഴ്‌സിന്റെ ദാറ്റ്‌സ് വാട്ട് ഐ ലൈക്ക് എന്ന ഗാനത്തനാണ് മികച്ച ഗാനത്തിനുള്ള പുരസ്‌കാരം. കെൻഡ്രിക് ലാമർ അഞ്ച് പുരസ്‌കാരങ്ങൾ നേടി. മികച്ച മ്യൂസിക് വീഡിയോ പുരസ്‌കാരം ലാമറിന്റെ 'ഹംബിൾ' സ്വന്തമാക്കി. മികച്ച റാപ്/സങ് പെർഫോമൻസിനുള്ള പുരസ്‌കാരം ലാമറും റിഹാന്നയും പങ്കിട്ടു.മികച്ച നവാഗത സംഗീതജ്ഞർക്കുള്ള ബെസ്റ്റ് ന്യൂ ആർട്ടിസ്റ്റ് പുരസ്‌കാരം അലെസിയ കാര സ്വന്തമാക്കി. 84 വിഭാഗങ്ങളിലായാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മികച്ച പോപ് വോക്കൽ ആബൽമായി ബ്രിട്ടീഷ് ഗായകൻ എഡ് ഷീരന്റെ ഡിവൈഡിനെ തിരഞ്ഞെടുത്തു. മികച്ച പോപ് സോളോ പെർഫോമൻസിനുള്ള പുരസ്‌കാരവും ഷെയ്‌പ്പ് ഓഫ് യു എന്ന ഗാനത്തിലൂടെ എഡ് ഷീരൻ നേടി. കാരി ഫിഷറിന്റെ 'ദ പ്രിൻസസ് ഡയറിസ്റ്റ' മികച്ച സ്‌പോക്കൺ വേർഡ് ആൽബമായി തിരഞ്ഞെടുക്കപ്പെട്ടു. ഷക്കീറയുടെ ബിറ്റ്.ലി ആണ് മ
ന്യൂയോർക്ക്: ആറു പുരസ്‌കാരങ്ങളുമായി ഗ്രാമിയിൽ തിളങ്ങി ബ്രൂണോ മാഴ്‌സ്. മികച്ച ഗാനത്തിനും മികച്ച ആൽബത്തിനും ഉൾപ്പെടെ പ്രധാനപ്പെട്ട ആറ് പുരസ്‌കാരങ്ങളാണ് അറുപതാമത് ഗ്രാമി അവാർഡിൽ ബ്രൂണോ മാഴ്‌സ് നേടിയത്. ബ്രൂണാ മാഴ്‌സിന്റെ ദാറ്റ്‌സ് വാട്ട് ഐ ലൈക്ക് എന്ന ഗാനത്തനാണ് മികച്ച ഗാനത്തിനുള്ള പുരസ്‌കാരം.
കെൻഡ്രിക് ലാമർ അഞ്ച് പുരസ്‌കാരങ്ങൾ നേടി. മികച്ച മ്യൂസിക് വീഡിയോ പുരസ്‌കാരം ലാമറിന്റെ 'ഹംബിൾ' സ്വന്തമാക്കി. മികച്ച റാപ്/സങ് പെർഫോമൻസിനുള്ള പുരസ്‌കാരം ലാമറും റിഹാന്നയും പങ്കിട്ടു.മികച്ച നവാഗത സംഗീതജ്ഞർക്കുള്ള ബെസ്റ്റ് ന്യൂ ആർട്ടിസ്റ്റ് പുരസ്‌കാരം അലെസിയ കാര സ്വന്തമാക്കി. 84 വിഭാഗങ്ങളിലായാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
മികച്ച പോപ് വോക്കൽ ആബൽമായി ബ്രിട്ടീഷ് ഗായകൻ എഡ് ഷീരന്റെ ഡിവൈഡിനെ തിരഞ്ഞെടുത്തു. മികച്ച പോപ് സോളോ പെർഫോമൻസിനുള്ള പുരസ്‌കാരവും ഷെയ്‌പ്പ് ഓഫ് യു എന്ന ഗാനത്തിലൂടെ എഡ് ഷീരൻ നേടി. കാരി ഫിഷറിന്റെ 'ദ പ്രിൻസസ് ഡയറിസ്റ്റ' മികച്ച സ്‌പോക്കൺ വേർഡ് ആൽബമായി തിരഞ്ഞെടുക്കപ്പെട്ടു.
ഷക്കീറയുടെ ബിറ്റ്.ലി ആണ് മികച്ച ലാറ്റിൻ പോപ് ആൽബം. ഷക്കീറ നേടുന്ന മൂന്നാമത് ഗ്രാമി പുരസ്‌കാരമാണിത്. മെലീസ സൽഗ്യൂറോയ്ക്കാണ് മികച്ച മ്യൂസിക് എഡ്യൂക്കേറ്റർ അവാർഡ്.മികച്ച റോക്ക് ആൽബത്തിനുള്ള പുരസ്‌കാരം ദ വാർ ഓൺ ഡ്രഗ്‌സിന്റെ എ ഡീപ്പർ അണ്ടർസ്റ്റാൻഡിങ്ങിനാണ്.