കലിഫോർണിയ: അമ്പത്തി എട്ടാമത് ഗ്രാമി അവാർഡിന് ഇന്ത്യൻ അമേരിക്കൻ സിത്താറിസ്റ്റ് അനൗഷ്‌ക ശങ്കറിനെ നോമിനേറ്റ് ചെയ്തു. ഡിസംബർ ഏഴിനാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

'ഹോം' എന്ന സോളൊ ആൽബമാണ് ബെസ്റ്റ് വേൾഡ് മ്യൂസിക് ആൽബം കാറ്റഗറിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ വിഭാഗത്തിൽ ഇത് അഞ്ചാം തവണയാണ് അനൗഷ്‌കയെ നോമിനേറ്റ് ചെയ്തിരിക്കുന്നത്.

ഇന്തോ-ബ്രിട്ടീഷ് വംശജ ആസിഫ് കപാടിയായുടെ എമ എന്ന ഡോക്യുമെന്ററി ബെസ്റ്റ് മ്യൂസിക് ഫിലിം കാറ്റഗറിയിലേക്കു നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ സിത്താറിസ്റ്റ് രവി ശങ്കറിന്റെ മകളാണ് അനൗഷ്‌ക. 2016 ഫെബ്രുവരി 15 നാണ് അമ്പത്തി എട്ടാമത് വാർഷിക ഗ്രാമി അവാർഡ്.