- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്റെ 'മുത്തച്ഛന്റെ ചിതാഭസ്മം' ഉപയോഗിച്ചുണ്ടാക്കിയ കേക്കാണ് നൽകിയതെന്ന് വിദ്യാർത്ഥിനി പറഞ്ഞതോടെ ആശുപത്രിയിലേക്ക് പാഞ്ഞത് ഒൻപത് സുഹൃത്തുക്കൾ ! മുത്തച്ഛന്റെ ചിതാഭസ്മം കൊണ്ട് പേരക്കുട്ടി കേക്കുണ്ടാക്കിയ സംഭവം അമേരിക്കയിലെ കാലിഫോർണിയയിൽ; സുഹൃത്തുക്കളെ കൊണ്ട് കഴിപ്പിച്ചത് വിശേഷപ്പെട്ട ചേരുവ ചേർത്ത കേക്കാണെന്ന് വിശ്വസിപ്പിച്ച്
കാലിഫോർണിയ : അത്യധികം വിചിത്രമായ വാർത്തയാണ് കലിഫോർണിയയിലെ ഹൈസ്‌കൂളിൽ നിന്നും ലോകം കേട്ടത്. നിമഞ്ജനം ചെയ്യേണ്ട മുത്തച്ഛന്റെ ചിതാഭസ്മം കൊണ്ട് ഹൈസ്‌കൂൾ വിദ്യാർത്ഥിനി കേക്കുണ്ടാക്കുകയാണ് ചെയ്തത്. എന്നിട്ടും തീർന്നില്ല സംഭവം. കുക്കി കേക്ക് ഉണ്ടാക്കി സ്‌കൂളിലെത്തിയ വിദ്യാർത്ഥിനി ഒൻപത് സുഹൃത്തുക്കളെ കൊണ്ട് ഇത് കഴിപ്പിക്കുകയും ചെയ്തു. കാലിഫോർണിയയിലെ ഡേവിസിൽ പ്രവർത്തിക്കുന്ന ഡാ വിൻസി ചാർട്ടർ അക്കാദമിയിലാണ് സംഭവം. വളരെ വിശേഷപ്പെട്ട ചേരുവ ചേർത്തു നിർമ്മിച്ച കുക്കിയാണിതെന്നാണ് ഈ പെൺകുട്ടി തന്റെ സുഹൃത്തുക്കളോട് പറഞ്ഞത്. എല്ലാവരും കഴിച്ചു കഴിഞ്ഞതിനു ശേഷമാണ് മുത്തച്ഛന്റെ ചിതാഭസ്മം ഉപയോഗിച്ച് നിർമ്മിച്ച കുക്കി കേക്കാണിതെന്ന് വിദ്യാർത്ഥിനി വെളിപ്പെടുത്തിയത്. ഭയന്ന കുട്ടികൾ ഉടൻ തന്നെ ആശുപത്രിയിലെത്തി ചികിത്സ തേടി. ഇവർക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അധികൃതർ ഈ കുട്ടിക്കെതിരെ എന്തെങ്കിലും തരത്തിലുള്ള നിയമനടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല.
കാലിഫോർണിയ : അത്യധികം വിചിത്രമായ വാർത്തയാണ് കലിഫോർണിയയിലെ ഹൈസ്‌കൂളിൽ നിന്നും ലോകം കേട്ടത്. നിമഞ്ജനം ചെയ്യേണ്ട മുത്തച്ഛന്റെ ചിതാഭസ്മം കൊണ്ട് ഹൈസ്‌കൂൾ വിദ്യാർത്ഥിനി കേക്കുണ്ടാക്കുകയാണ് ചെയ്തത്. എന്നിട്ടും തീർന്നില്ല സംഭവം. കുക്കി കേക്ക് ഉണ്ടാക്കി സ്‌കൂളിലെത്തിയ വിദ്യാർത്ഥിനി ഒൻപത് സുഹൃത്തുക്കളെ കൊണ്ട് ഇത് കഴിപ്പിക്കുകയും ചെയ്തു. കാലിഫോർണിയയിലെ ഡേവിസിൽ പ്രവർത്തിക്കുന്ന ഡാ വിൻസി ചാർട്ടർ അക്കാദമിയിലാണ് സംഭവം.
വളരെ വിശേഷപ്പെട്ട ചേരുവ ചേർത്തു നിർമ്മിച്ച കുക്കിയാണിതെന്നാണ് ഈ പെൺകുട്ടി തന്റെ സുഹൃത്തുക്കളോട് പറഞ്ഞത്. എല്ലാവരും കഴിച്ചു കഴിഞ്ഞതിനു ശേഷമാണ് മുത്തച്ഛന്റെ ചിതാഭസ്മം ഉപയോഗിച്ച് നിർമ്മിച്ച കുക്കി കേക്കാണിതെന്ന് വിദ്യാർത്ഥിനി വെളിപ്പെടുത്തിയത്. ഭയന്ന കുട്ടികൾ ഉടൻ തന്നെ ആശുപത്രിയിലെത്തി ചികിത്സ തേടി. ഇവർക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അധികൃതർ ഈ കുട്ടിക്കെതിരെ എന്തെങ്കിലും തരത്തിലുള്ള നിയമനടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല.