സിഡ്‌നി: സിഡ്‌നി മലയാളി റോമൻ കാത്തലിക് കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഹൃസ്വസന്ദർശനാർഥം വത്തിക്കാനിൽനിന്നുമുള്ള പൊന്തിഫിക്കൽ കൗൺസിലർ ആൻഡ് പാസ്റ്ററൽ കെയർ മൈഗ്രൻസ് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനു സിഡ്‌നി പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

നാടിന്റെ വളർച്ച പ്രവാസം ആരംഭിച്ചപ്പോഴാണു തുടങ്ങിയതെന്നും അതുവഴി ക്രിസ്തീയ സഭയുടെ വളർച്ചയ്ക്കും അതു കാരണമായി എന്ന് ബിഷപ് ദിവ്യബലിമധ്യേ നടത്തിൽ പ്രസംഗത്തിൽ പറഞ്ഞു. പ്രവാസികൾ നാടിന്റെ നന്മയ്ക്കും വിദ്യാഭ്യാസത്തിനുമായി നൽകിയ സംഭാവനകൾ അദ്ദേഹം പ്രസംഗത്തിൽ പ്രതിപാദിച്ചു.

സ്ട്രാത് ഫീൽഡ് സെന്റ് മർത്യാ പള്ളിയിൽ നടന്ന സ്വീകരണത്തിലും ദിവ്യബലിയിലും നിരവധി വിശ്വാസികൾ പങ്കെടുത്തു. ഓസ്‌ട്രേലിയയിലെ വിവിധ പ്രദേശങ്ങളിൽ ബിഷപ്പ് കളത്തിപ്പറമ്പിൽ പ്രവാസികളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടു സന്ദർശനം നടത്തിയിരുന്നു.

സിഡ്‌നിയിൽ ഒരുക്കിയ സ്വീകരണത്തിൽ വിവിധ സഭകളെ പ്രതിനിധീകരിച്ച് വിനോദ് മത്തായി, ആന്റണി യേശുദാസൻ, സിബിച്ചൻ ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.