- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാന്റാ അന്ന സീറോ മലബാർ കാത്തലിക് ഫൊറോന പള്ളിയിൽ ബിഷപ്പുമാർക്ക് ഉഷ്മള വരവേൽപ്
ലോസ്ആഞ്ചലസ്: കാലിഫോർണിയയിലെ സാന്റാ അന്ന സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ പള്ളിയിൽ മാർ ജോയി ആലപ്പാട്ടിനും, ബിഷപ് കെവിൻ വാനും ഇടവക സമൂഹം ഹൃദ്യമായ സ്വീകരണം നല്കി. ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ കാത്തലിക് രൂപതയുടെ സഹായമെത്രാനായതിനുശേഷം ആദ്യമായി ഇടവക സന്ദർശിക്കുന്ന അഭിവന്ദ്യ ആലപ്പാട്ട് പിതാവിനും, ഓറഞ്ച് രൂപതയുടെ അഭിവന്ദ്യ
ലോസ്ആഞ്ചലസ്: കാലിഫോർണിയയിലെ സാന്റാ അന്ന സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ പള്ളിയിൽ മാർ ജോയി ആലപ്പാട്ടിനും, ബിഷപ് കെവിൻ വാനും ഇടവക സമൂഹം ഹൃദ്യമായ സ്വീകരണം നല്കി.
ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ കാത്തലിക് രൂപതയുടെ സഹായമെത്രാനായതിനുശേഷം ആദ്യമായി ഇടവക സന്ദർശിക്കുന്ന അഭിവന്ദ്യ ആലപ്പാട്ട് പിതാവിനും, ഓറഞ്ച് രൂപതയുടെ അഭിവന്ദ്യ ബിഷപ്പ് കെവിൻ വാനേയും ഫൊറോനാ വികാരി ഫാ. ഇമ്മാനുവേൽ മടുക്കക്കുഴിയുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ സ്വീകരിച്ചു.
കൈക്കാരന്മാരായ ബിജു ആലുംമൂട്ടിൽ ആലപ്പാട്ട് പിതാവിനും, ബൈജു വിതയത്തിൽ കെവിൻ പിതാവിനും പൂച്ചെണ്ടുകൾ നൽകി. ഫാ. മാത്യു മുഞ്ഞനാട്ട്, ഫാ. മാർട്ടിൻ വരിക്കാനിക്കൽ, ഫാ. സോണി ജോസഫ് എസ്.വി.ഡി, ഫാ. ബിജു മണ്ഡപത്തിൽ എസ്.വി.ഡി, ഫാ. ബോബി ഷെപ്പേർഡ് സി.എം.ഐ എന്നിവരും ഇരുപതോളം സന്യസ്തരും സ്വീകരണ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കേരളത്തനിമയിൽ ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ ഇടവകയിലെ യുവതികളും കുട്ടികളും താലപ്പൊലിയേന്തി വരവേറ്റത് ബിഷപ്പ് കെവിനും, സെക്രട്ടറി ഫാ. ബിൻ വിന്നിനും പുതിയ അനുഭവമായിരുന്നു.
ഇടവകയിലെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ-സ്ഥൈര്യലേപന കൂദാശകളിൽ കാർമികത്വം വഹിക്കുന്നതിനാണ് അഭിവന്ദ്യ പിതാക്കന്മാർ എത്തിയത്. ജോർജുകുട്ടി പുല്ലാപ്പള്ളിൽ അറിയിച്ചതാണിത്.