സൂറിച്ച്: യൂറോപ്പ് സന്ദർശനത്തിന്റെ ഭാഗമായി സ്വിറ്റ്‌സർലണ്ടിലെ സൂറിച്ചിൽ എത്തിച്ചേർന്ന യാക്കോബായ സുറിയാനി സഭയിലെ ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പൊലീത്തയ്ക്ക് വിശ്വാസികൾ ഭക്തിനിർഭരമായ വരവേൽപ്പ് നൽകി.

യുകെ, അയർലണ്ട്, ഓസ്ട്രിയ എന്നിവിടങ്ങളിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് മെത്രാപ്പൊലീത്ത സൂറിച്ചിൽ എത്തിയിരിക്കുന്നത്.
സൂറിച്ചിൽ എത്തിയ തിരുമേനി ഇവിടെ കുർബാന അർപ്പിക്കുകയും ആർത്തിലെ മോർ ഔഗേൻ ദയറാ സന്ദർശിക്കുകയും ചെയ്യും. ഓറിയന്റൽ ഓർത്തഡോക്‌സ് സഭകളുടെ ഇടവകകൾ സന്ദർശിക്കുകയും അഹോക്ക് ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുന്നതാണെന്ന് അറിയിച്ചിട്ടുണ്ട്.