- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാൾവേ പള്ളിയിൽ യൂഹാനോൻ മോർ മിലിത്തിയോസ് മെത്രപ്പൊലീത്തായ്ക്ക് സ്വീകരണം നൽകി
ഗാൾവേ: അയർലണ്ട് ഭദ്രാസന മെത്രാപ്പൊലീത്തയായി ചുമതലയേറ്റ് അയർലണ്ടിൽ പ്രഥമ ശ്ലൈഹീക സന്ദർശനം നടത്തുന്ന യൂഹാനോൻ മോർ മിലിത്തിയോസ് മെത്രപ്പൊലീത്തായ്ക്ക് ഗാൾവേ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്‌സ് ദേവാലയത്തിൽ ഗംഭീര സ്വീകരണം നൽകി. ഒക്ടോബർ 13 ന് വൈകിട്ട് 6 മണിക്ക് ദേവാലയ കവാടത്തിലെത്തിയ തിരുമേനിയെ സഹവികാരി ഫാ. തോമസ് പുതിയാമഠത
ഗാൾവേ: അയർലണ്ട് ഭദ്രാസന മെത്രാപ്പൊലീത്തയായി ചുമതലയേറ്റ് അയർലണ്ടിൽ പ്രഥമ ശ്ലൈഹീക സന്ദർശനം നടത്തുന്ന യൂഹാനോൻ മോർ മിലിത്തിയോസ് മെത്രപ്പൊലീത്തായ്ക്ക് ഗാൾവേ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്‌സ് ദേവാലയത്തിൽ ഗംഭീര സ്വീകരണം നൽകി. ഒക്ടോബർ 13 ന് വൈകിട്ട് 6 മണിക്ക് ദേവാലയ കവാടത്തിലെത്തിയ തിരുമേനിയെ സഹവികാരി ഫാ. തോമസ് പുതിയാമഠത്തിൽ കത്തിച്ച മെഴുകുതിരി നൽകി സ്വീകരിച്ചു. തുടർന്ന് ദേവാലയ മണികളുടെ അകമ്പടികളോടെ തിരുമേനി ദേവാലയത്തിലേക്ക് എഴുന്നെള്ളി. തുടർന്ന് സന്ധ്യാനമസ്‌കാരം ആരംഭിച്ചു. സന്ധ്യാ നമസ്‌കാരത്തെ തുടർന്ന് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ വി.കുർബാന നടത്തപ്പെട്ടു.
കുർബാന മദ്ധ്യേ തിരുമേനി നടത്തിയ പ്രസംഗത്തിൽ സുറിയാനി സഭാ മക്കൾ ജീവിക്കുന്ന സ്ഥലങ്ങളിൽ ക്രൈസ്തവ സാക്ഷ്യത്തോടെ ജീവിക്കുവാനും പൂർവ്വപിതാക്കന്മാരുടെ വിശ്വാസത്തെ മുറുകെ പിടിക്കുവാനും ഉദ്‌ബോധിപ്പിച്ചു. ഹ്രസ്വ സന്ദർശനത്തിനിടയിലും ഇടവകയെ സന്ദർശിക്കുവാനും വി.കുർബാന അർപ്പിച്ചു ഇടവകയെ അനുഗ്രഹിക്കുവാനും തിരുമേനി കാണിച്ച കരുതലിന് സഹവികാരി ഫാ.തോമസ് പുതിയാമഠത്തിൽ പ്രത്യേകം നന്ദി അറിയിച്ചു. തുമ്പമൺ ഭദ്രാസന മെത്രാപ്പൊലീത്ത കൂടിയായ തിരുമേനിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭദ്രാസന വികസന പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും സഭയുടെ തെക്കൻ ഭദ്രാസനങ്ങൾക്ക് ഉണർവേകുന്നതുപോലെ അയർലണ്ട് ഭദ്രാസനത്തിലും ഉണ്ടാകട്ടെ എന്ന് ഫാ. പുതിയാമഠത്തിൽ ആശംസിച്ചു കുർബാനനന്തരം പാരീഷ് ഹാളിൽ സ്‌നേഹവിരുന്നു നടത്തപ്പെട്ടു. സ്വീകരണപരിപാടികൾക്ക് ട്രസ്റ്റി.വിനോദ് ജോർജ് നേതൃത്വം നൽകി.