- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മന്ത്രി വി എസ്. ശിവകുമാറിന് റോക്ക് ലാൻഡ് കൗണ്ടിയിൽ വൻ പൗരസീകരണം
റോക്ക് ലാൻഡ്: കേരള ആരോഗ്യവകുപ്പ് മന്ത്രി വി എസ്. ശിവകുമാറിന് റോക്ക് ലാൻഡ് കൗണ്ടിയിൽ വൻ പൗരസീകരണം നൽകി. സംഘടനാ ഭേദമെന്യെ ഫോക്കാന ട്രസ്റ്റി ചെയർമാൻ പോൾ കറുകപ്പിള്ളി, റ്റി എസ് ചാക്കോ (KCNA രക്ഷാധികാരി) എന്നിവരുടെ നേത്രുത്വത്തിൽ ഓറഞ്ച്ബർഗിലെ സിറ്റാർ പാലസിൽ കേരള ആരോഗ്യവകുപ്പ് മന്ത്രി വി എസ്. ശിവകുമാറിന് സീകരണം നല്കുക ഉണ്ടായി . അമേരിക്കൻ
റോക്ക് ലാൻഡ്: കേരള ആരോഗ്യവകുപ്പ് മന്ത്രി വി എസ്. ശിവകുമാറിന് റോക്ക് ലാൻഡ് കൗണ്ടിയിൽ വൻ പൗരസീകരണം നൽകി. സംഘടനാ ഭേദമെന്യെ ഫോക്കാന ട്രസ്റ്റി ചെയർമാൻ പോൾ കറുകപ്പിള്ളി, റ്റി എസ് ചാക്കോ (KCNA രക്ഷാധികാരി) എന്നിവരുടെ നേത്രുത്വത്തിൽ ഓറഞ്ച്ബർഗിലെ സിറ്റാർ പാലസിൽ കേരള ആരോഗ്യവകുപ്പ് മന്ത്രി വി എസ്. ശിവകുമാറിന് സീകരണം നല്കുക ഉണ്ടായി . അമേരിക്കൻ മലയാളികൾ നാടുമായി നല്ല ബന്ധം പുലർത്തുന്നവരാണെന്നും നാട്ടിലെ കാര്യങ്ങൾ ചർച്ച ചെയ്യുന്നത് നല്ലതാണെന്നും കേരള ആരോഗ്യവകുപ്പ് മന്ത്രി വി എസ്. ശിവകുമാർ പറയുക ഉണ്ടായി. ന്യൂയോർക്കിിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരെ പങ്കെടുപ്പിച്ചു നടത്തിയ സീകരണ യോഗം ഒരുക്കിയ പോൾ കറുകപ്പിള്ളിയെ മന്ത്രി അഭിനന്ദിച്ചു. ഓറഞ്ച്ബർഗിലെ സിറ്റാർ പാലസിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പി.എസ്.സി. അംഗം സിമി റൊസ്ബൽ ജോണും സംസാരിച്ചു.
കഴിഞ്ഞ 4 വർഷക്കാലം ആയിട്ടുള്ള കേരള സർക്കാരിന്റെ പ്രവർത്തനങ്ങളെകുറിച്ച് വിശദീകരിക്കുകയും ഉണ്ടായി . 300 കോടിയുടെ മരുന്ന് രോഗികൾക്ക് സൗജന്യമായി നൽകിയ സർക്കാരാണ് ഇത്. ആരോഗ്യകേരളം പദ്ധതി, അമ്മയും കുഞ്ഞും പദ്ധതി എന്നിവയും 18 വയസിനു താഴെയുള്ള 55 ലക്ഷം കുട്ടികൾക്കുള്ള ചികിത്സയും സൗജന്യമായി നൽകി. സർക്കാർ ആശുപത്രികളിലെ ഉപയോഗമില്ലാത്ത മരുന്നുകൾ മാറ്റി 585 തരം പുതിയ മരുന്നുകൾ സൗജന്യമായി നൽകി. ഗോഡൗണിൽ മരുന്നുകൾ കെട്ടിക്കിടക്കുന്ന അവസ്ഥ ഇന്നില്ലെന്ന് ഹഡ്‌സൺവാലി മലയാളി അസോസിയേഷൻ സെക്രട്ടറി അലക്‌സ് ഏബ്രഹാമിന്റെ ചോദ്യത്തിന് ഉത്തരമായി മന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പിൽ 5200 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. പുതുതായി 16 മെഡിക്കൽ കോളജുകൾ തുടങ്ങി. ഇടുക്കിയിലും വയനാട്ടിലും പുതിയ മെഡിക്കൽ കോളജുകൾ തുടങ്ങിയപ്പോൾ കുടുതൽ വിദഗ്ധ ചികിത്സ ആ പ്രദേശങ്ങളിലുള്ള ജനങ്ങൾക്ക് ലഭിച്ചതായി മന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യ വിദ്യാഭ്യാസ രംഗം കൂടുതൽ മെച്ചപ്പെട്ടു. തന്റെ കീഴിലുള്ള ഭക്ഷ്യസുരക്ഷാ വകുപ്പ് വിഷരഹിത പച്ചക്കറി പ്രോത്സാഹിപ്പിച്ചു. വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കാൻ മുന്നിട്ടിറങ്ങിയ സിപിഐ(എം) അടക്കമുള്ളവരെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. സ്വകാര്യമേഖലയിലെ നേഴ്‌സുമാരുടെ ശമ്പള കുറവ് പരിഹരിക്കുമെന്ന് ഷാജൻ ജോർജിന്റെ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.
ലീല മാരേട്ട്, പോൾ കറുകപ്പള്ളി, മാധവൻ നായർ, ശ്രീകുമാർ ഉണ്ണിത്താൻ, ഗണേശ് നായർ, ജോയി ഇട്ടൻ, ടോം നൈനാൻ, ഷാജിമോൻ വെട്ടം, ജോസ് കുരിയപ്പുറം, ടി.എസ്. ചാക്കോ, ജോഫ്രിൻ ജോസ് എന്നിവർ യോഗത്തെ അഭി സംബോധന ചെയ്തു സംസാരിച്ചു.

കേരള ആരോഗ്യവകുപ്പ് മന്ത്രിയുമായി വളരെ നേരം ചർച്ചകൾ നടത്തുവാനും അതോടപ്പം പൊതു കാര്യ പ്രസക്തമായ പല വസ്തുതകളും മന്തിയുടെ ശ്രദ്ധയിൽപ്പെടുത്തുവാനും കഴിഞ്ഞതിൽ സന്തോഷിക്കുന്നു എന്ന് മിസ്റ്റർ ആൻഡ് മിസ്സിസ് ദേവസി പാലാട്ടി, മത്തായി പി. ദാസ്, ഇന്നസന്റ് ഉലഹന്നാൻ, ടോം നൈനാൻ, മാധവൻ നായർ, പോൾ കറുകപ്പള്ളി, ലത കറുകപ്പള്ളി, ടി.എസ്. ചാക്കോ, സണ്ണി കല്ലൂപ്പാറ, ശ്രീകുമാർ ഉണ്ണിത്താൻ, ഗണേശ് നായർ, ജോയി ഇട്ടൻ,ടോം നൈനാൻ, പി.ടി. തോമസ് ,ജോഫ്രിൻ ജോസ്, സണ്ണി പൗലോസ്, ഷാജൻ ജൊർജ്, ഷാജി വർഗീസ്, വി.എ. ഉലഹന്നാൻ, ഷാജിമോൻ വെട്ടം, ജോസ് കുരിയപ്പുറം എന്നിവർ അഭിപ്രായപ്പെട്ടു അതോടൊപ്പം മന്ത്രിക്ക് വരുംകാല പ്രവർത്തങ്ങൾക്ക് എല്ലാ ആശംസകൾ നേരുകയും ചെയ്തു .



