സ്ട്രേലിയയിലേ പുരോഗമന മതേതര സാംസ്‌കാരിക സംഘടനയായ ഗ്രാൻഡ് ഓസ്ട്രേലിയൻ മലയാളി അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ കേരള സർക്കാരിന്റ കീഴിൽ പ്രവർത്തിക്കുന്ന മലയാളംമിഷന്റെ സഹകരണത്തോടെ മെൽബോണിലെ വിവിധ കേന്ദ്രങ്ങളിൽ മലയാളം പഠന കേന്ദ്രങ്ങൾ തുടങ്ങുന്നു.

ഇതിന്റെ ഭഗമായി പ്രഥമ പഠന കേന്ദ്രം സെപ്റ്റംബർ 2 മുതൽ എല്ലാ ശനിയാഴ്ചയും മെൽബണിലെ ഡാൻഡിനോങ്ങിൽ ആരംഭിക്കുന്നു 'എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന മലയാളം മിഷന്റെ ലക്ഷ്യം സാക്ഷത്കരിക്കുവാനും നമ്മുടെ നാടിന്റെ സംസ്‌കാരവും പൈതൃകവും വരും തലമുറയിലേക്ക് പകരുവാനും ലക്ഷ്യമിട്ട് പരിശീലനം ലഭിച്ച അദ്ധ്യാപകരുടെ കീഴിൽ ആരംഭിക്കുന്ന ഈ സംരംഭത്തിൽ മുഴുവൻ മലയാളി കുടുംബങ്ങളും സഹകരിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക് - 0404667181 , 0433995052,0410899229 .