സ്ട്രേലിയയിലെ പുരോഗമന മതേതര സംഘടനയായ ഗ്രാൻഡ് ഓസ്ട്രേലിയൻ നാഷണൽ മലയാളി അസോസിയേഷന് കേരള സർക്കാർ സ്ഥാപനമായ നോർക്ക റൂട്‌സിന്റ അംഗീകാരം ലഭിച്ചു.ഈ അംഗീകാരം ലഭിക്കുന്ന ഓസ്ട്രേലിയയിലെ പ്രഥമ സംഘടനയാണ് ഗ്രാന്മ.

നമ്മുടെ നാടിന്റെ സാംസ്‌കാരിക തനിമയും പൈതൃകവും ഉയർത്തിപിടിച്ചു കൊണ്ട്, മലയാളി സമൂഹത്തിന്റ ആകമാനമുള്ളഉന്നമനത്തിനു വേണ്ടി സംഘടന നടത്തിയിട്ടുള്ള പ്രവർത്തനങ്ങ ൾക്കുള്ള അംഗീകമാണ് ഇതെന്നു ഗ്രാന്മ ഭാരവാഹികൾ പറഞ്ഞു.

കേരളാ ഗവൺമെന്റുമായി ബന്ധപ്പെട്ടു സാംസ്‌കാരിക പ്രവർത്തനങ്ങളോടൊപ്പം ഓസ്ട്രേലിയ യിലുള്ള പ്രവാസികളുടെ പങ്കാളിത്തത്തോടെ സർക്കാർ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്ന നിരവധി ജനക്ഷേമ പദ്ധതികൾ സംഘടനയുടെ പരിഗണനയിൽ ഉണ്ട് എന്നും ഭാരവാഹികൾ അറിയിച്ചു.