സ്ട്രേലിയയിലെ പുരോഗമന മതേതരസാംസ്‌കാരിക സംഘടനയായ ഗ്രാൻഡ് ഓസ്ട്രേലിയൻ നാഷണൽ മലയാളി അസോസിയേഷൻ ബല്ലാരറ്റിലും പ്രവർത്തനമാരംഭിച്ചു.ഗ്രാന്മയുടെ വിക്ടോറിയയിലെ മൂന്നാമത്തെ യൂണിറ്റാണിത്.നേരത്തെ ഗീലോങ്ങിലും യൂണിറ്റ് പ്രവർത്തനം തുടങ്ങിയിരുന്നു

ഓസ്ട്രേലിയയിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തനം ആരംഭിക്കുന്നതോടൊപ്പം സമാന ചിന്താഗതിയുള്ള മറ്റ് കുട്ടായ്മകളുമായും സഹകരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.ബല്ലാരറ്റിൽ നടന്ന രൂപീകരണയോഗത്തിൽ ഗ്രാന്മ പ്രസിഡന്റ് പ്രമോദ്ലാൽ,സെക്രട്ടറി വി എസ് അമേഷ്‌കുമാർ,ജോസ് ജോസഫ്,റോയി തോമസ്,അനീഷ് ജോസഫ്,അജീഷ് ജോസ്,ഇ പി ഷാംജൂ ,ബിജു ചെരിയം കാല,സുനിൽ മുഹമ്മദ്,ഡാനിഷ് ,ജോൺസൻ കോശി തുടങ്ങിയവർ സംസാരിച്ചു.

നെൽസൻ സേവ്യേർ,ആൻഷു സാം എന്നിവരെ കോ -ഓർഡി നേറ്റർ മാരായും യോഗം തെരെഞ്ഞെടുത്തു.ഓസ്ട്രേലിയൻ സന്ദർശ നത്തിനെത്തുന്ന സി പി എം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജന്റെ സന്ദർശനം വിജയിപ്പിക്കുവാനും മറ്റു സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് ഊന്നൽ കൊടുത്തു കൊണ്ട് പ്രവർത്തിക്കുവാനും യോഗം തീരുമാനിച്ചു .