മെൽബൺ: പുരോഗമന മതേതര സംഘടനയായ ഗ്രാൻഡ് ഓസ്ട്രേലിയൻ നാഷണൽ മലയാളി അസോസിയേഷൻ ജീലോങ്ങ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു ഓസ്ട്രേലിയയിലെ വിവിധ ഭാഗങ്ങളിലേക്ക് സംഘടനയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റ ഭാഗമായുള്ള പ്രഥമ യൂണിറ്റ് ആണിതെന്നു ഭാരവാഹികൾ പറഞ്ഞു.

മലയാളികളുടെ സാംസ്‌കാരിക പൈതൃകവും പുരോഗമന മതേതര ചിന്താഗതിയും ഉയർത്തിപിടിച്ചുകൊണ്ടുള്ള നിരവധി പരിപാടികൾക്ക് രൂപം കൊടുക്കുന്നതായും സംഘടനാ ഭാരവാഹികൾ അറിയിച്ചു ഗ്രാന്മ ജീലോങ്ങ് യൂണിറ്റ് കോ-ഓർഡിനേറ്ററുമാരായി അജിത് ലിയോൺസിനെയും ജോസഫ് ആന്റോയേയും യോഗം തെരെഞ്ഞെടുത്തു ഗ്രാന്മ പ്രസിഡന്റ് പ്രമോദ്ലാൽ, സെക്രട്ടറി വി .എസ് അമേഷ്‌കുമാർ, ഡോ.ബിജു മാത്യു, സുനിൽ മുഹമ്മദ്, ജോസ് ജോസഫ്, റെജി മാത്യു, പ്രിൻസ്, അരുൺ രാജ് തുടങ്ങിയവർ സംസാരിച്ചു .