- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
112ാം വയസ്സിലും മുത്തശ്ശിയുടെ ആരോഗ്യത്തിന്റെ രഹസ്യം വിസ്ക്കി ! പിറന്നാൾ ദിനത്തിൽ 60 വർഷത്തിലേറെയായുള്ള തന്റെ മദ്യപാന ശീലം തുറന്ന് പറഞ്ഞ് ബ്രിട്ടണിലെ പ്രായമേറിയ വനിത ഗ്രേയ്‌സ് ജോൺസ് ; 62 വർഷമായി കൊണ്ടു നടക്കുന്ന വിസ്‌കി സ്നേഹം കണ്ട് 'അമേസിങ് ഗ്രേയ്‌സ് ' എന്ന പേര് നൽകി ലോകം
ബ്രിട്ടൺ: ദിവസവും വൈകിട്ട് രണ്ടെണ്ണം അടിക്കും. അതും നല്ല ഒന്നാന്തരം വിസ്‌കി. പറയുന്നത് കള്ളുകുടിയനല്ല. ബ്രിട്ടണിലെ ഏറ്റവും പ്രായമേറിയ വനിതയായ ഗ്രേയ്‌സ് ജോൺസാണ്. ഇവരുടെ 112ാം ജന്മദിനത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. ഇവരെ സുഹൃത്തുക്കൾ ഇക്കാരണത്താൽ തന്നെ അമേസിങ് ഗ്രേയ്‌സ് എന്നാണ് വിളിക്കുന്നത്. ബ്രിട്ടണിലെ പ്രായമേറിയ വ്യക്തിയായിരുന്ന ഒലിവ് ഈവ്‌ലിൻ ബോറിന്റെ റെക്കോർഡ് ഇവർ തകർക്കുമെന്നാണ് ആളുകളുടെ പ്രതീക്ഷ. ഒലീവ് 113 വയസ് വരെയാണ് ജീവിച്ചിരുന്നത്. കഴിഞ്ഞ 62 വർഷമായി ഉറങ്ങുന്നതിന് മുൻപ് സിംഗിൾ മാൾട്ട് വിസ്‌കി കഴിക്കുന്നുണ്ടെന്ന് ഗ്രേയ്‌സ് പറയുന്നു. ബ്രിട്ടണിലെ 26 പ്രധാനമന്ത്രിമാരുടെ കാലഘട്ടവും രണ്ട് ലോക യുദ്ധങ്ങൾക്കും സാക്ഷിയായ വ്യക്തി കൂടിയാണ് ഗ്രേയ്‌സ്. ഇത് എനിക്ക് നിറുത്താൻ ഉദ്ദേശമില്ലെന്ന് ഇവർ പറയുമ്പോൾ വിസ്‌കി പ്രിയം അവസാനിപ്പിക്കേണ്ടന്നും അത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണെന്നും ഡോക്ടർമാർ പറയുന്നു.
ബ്രിട്ടൺ: ദിവസവും വൈകിട്ട് രണ്ടെണ്ണം അടിക്കും. അതും നല്ല ഒന്നാന്തരം വിസ്‌കി. പറയുന്നത് കള്ളുകുടിയനല്ല. ബ്രിട്ടണിലെ ഏറ്റവും പ്രായമേറിയ വനിതയായ ഗ്രേയ്‌സ് ജോൺസാണ്. ഇവരുടെ 112ാം ജന്മദിനത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. ഇവരെ സുഹൃത്തുക്കൾ ഇക്കാരണത്താൽ തന്നെ അമേസിങ് ഗ്രേയ്‌സ് എന്നാണ് വിളിക്കുന്നത്. ബ്രിട്ടണിലെ പ്രായമേറിയ വ്യക്തിയായിരുന്ന ഒലിവ് ഈവ്‌ലിൻ ബോറിന്റെ റെക്കോർഡ് ഇവർ തകർക്കുമെന്നാണ് ആളുകളുടെ പ്രതീക്ഷ.
ഒലീവ് 113 വയസ് വരെയാണ് ജീവിച്ചിരുന്നത്. കഴിഞ്ഞ 62 വർഷമായി ഉറങ്ങുന്നതിന് മുൻപ് സിംഗിൾ മാൾട്ട് വിസ്‌കി കഴിക്കുന്നുണ്ടെന്ന് ഗ്രേയ്‌സ് പറയുന്നു. ബ്രിട്ടണിലെ 26 പ്രധാനമന്ത്രിമാരുടെ കാലഘട്ടവും രണ്ട് ലോക യുദ്ധങ്ങൾക്കും സാക്ഷിയായ വ്യക്തി കൂടിയാണ് ഗ്രേയ്‌സ്. ഇത് എനിക്ക് നിറുത്താൻ ഉദ്ദേശമില്ലെന്ന് ഇവർ പറയുമ്പോൾ വിസ്‌കി പ്രിയം അവസാനിപ്പിക്കേണ്ടന്നും അത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണെന്നും ഡോക്ടർമാർ പറയുന്നു.