- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ പരീക്ഷയിൽ വിജയിക്കുന്ന എല്ലാവർക്കും താത്കാലിക ലൈസൻസ്; ഡ്രൈവർമാർക്ക് പ്രായം നോക്കാതെ താല്ക്കാലിക ലൈസൻസ് നൽകാൻ ശുപാർശ
യുഎഇയിൽ പുതിയ ഡ്രൈവർമാർക്ക് പ്രായം നോക്കാതെ താൽക്കാലിക ലൈസൻസ് നൽകാൻ ശുപാർശ. നിലവിൽ പതിനെട്ട് മുതൽ 21 വയസുവരെയുള്ള പുതിയ ഡ്രൈവർമാർക്കാണ് വ്യവസ്ഥകളോടെ താൽക്കാലിക ലൈസൻസ് നൽകിവരുന്നത്. ഇതിനുപകരം ഡ്രൈവിങ് പരീക്ഷയിൽ വിജയിക്കുന്ന എല്ലാവർക്കും താൽക്കാലിക ലൈസൻസ് നൽകണമെന്നാണ് നിർദേശമുള്ളത്. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് കോഡിനേഷൻ ഡിപ്പാർട്ട്‌മെന്റാണ് റോഡ് സുരക്ഷയ്ക്ക് ആവശ്യമായ പുതിയ നിർദേശങ്ങൾ സമർപ്പിച്ചത്. ഒരു വർഷത്തിനിടെ 24 ബ്ലാക്ക് മാർക്ക് തികയുന്നവർക്കാണ് ലൈസൻസ് നഷ്ടപ്പെടുന്നതെങ്കിൽ പുതിയ ഡ്രൈവർമാർക്ക് നിയമലംഘനം മൂലം 12 ബ്ലാക്മാർക്ക് പൂർത്തിയാകുന്നതോടെ ലൈസൻസ് നഷ്ടമാകും. ഗുരുതരമായ വാഹനാപകടങ്ങൾക്ക് കാരണമാകുന്ന ഡ്രൈവർമാരുടെ ലൈസൻസിൽ പതിയുന്ന ബ്ലാക്മാർക്ക് കാലാവധി മൂന്നു വർഷം വരെ നീട്ടണമെന്നും നിർദേശമുണ്ട്. ഒരു വർഷം കഴിഞ്ഞാൽ ബ്ലാക്മാർക്ക് നീങ്ങുന്നത് പുതിയ അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണിത്. കുട്ടികളുടെ സീറ്റ് സംബന്ധിച്ച നിയമത്തിൽ ഉയരം, തൂക്കം, പ്രായം എന്നിവ കണക്കിലെടുക്കും
യുഎഇയിൽ പുതിയ ഡ്രൈവർമാർക്ക് പ്രായം നോക്കാതെ താൽക്കാലിക ലൈസൻസ് നൽകാൻ ശുപാർശ. നിലവിൽ പതിനെട്ട് മുതൽ 21 വയസുവരെയുള്ള പുതിയ ഡ്രൈവർമാർക്കാണ് വ്യവസ്ഥകളോടെ താൽക്കാലിക ലൈസൻസ് നൽകിവരുന്നത്. ഇതിനുപകരം ഡ്രൈവിങ് പരീക്ഷയിൽ വിജയിക്കുന്ന എല്ലാവർക്കും താൽക്കാലിക ലൈസൻസ് നൽകണമെന്നാണ് നിർദേശമുള്ളത്. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് കോഡിനേഷൻ ഡിപ്പാർട്ട്‌മെന്റാണ് റോഡ് സുരക്ഷയ്ക്ക് ആവശ്യമായ പുതിയ നിർദേശങ്ങൾ സമർപ്പിച്ചത്.
ഒരു വർഷത്തിനിടെ 24 ബ്ലാക്ക് മാർക്ക് തികയുന്നവർക്കാണ് ലൈസൻസ് നഷ്ടപ്പെടുന്നതെങ്കിൽ പുതിയ ഡ്രൈവർമാർക്ക് നിയമലംഘനം മൂലം 12 ബ്ലാക്മാർക്ക് പൂർത്തിയാകുന്നതോടെ ലൈസൻസ് നഷ്ടമാകും. ഗുരുതരമായ വാഹനാപകടങ്ങൾക്ക് കാരണമാകുന്ന ഡ്രൈവർമാരുടെ ലൈസൻസിൽ പതിയുന്ന ബ്ലാക്മാർക്ക് കാലാവധി മൂന്നു വർഷം വരെ നീട്ടണമെന്നും നിർദേശമുണ്ട്. ഒരു വർഷം കഴിഞ്ഞാൽ ബ്ലാക്മാർക്ക് നീങ്ങുന്നത് പുതിയ അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണിത്.
കുട്ടികളുടെ സീറ്റ് സംബന്ധിച്ച നിയമത്തിൽ ഉയരം, തൂക്കം, പ്രായം എന്നിവ കണക്കിലെടുക്കും. സ്‌കൂൾ പരിസരം, പാർപ്പിട കെട്ടിട മേഖലകളിലെ റോഡുകളിൽ പരമാവധി വേഗം മണിക്കൂറിൽ 40 കിലോമീറ്റർ ആക്കി കുറയ്ക്കാനും ആഭ്യന്തര മന്ത്രാലയ ട്രാഫിക് സമിതി ആവശ്യപ്പെട്ടു.