ശാസ്ത്രത്തെ ഇന്നോളം കുഴക്കിയിട്ടുള്ള പ്രഹേളികകളിൽ പ്രധാനപ്പെട്ട ഒന്നാണ് ഗ്രാവിറ്റി അഥവാ ഗുരുത്വാകർഷണം. വസ്തുക്കൾ താഴേക്കുതന്നെ പതിക്കാൻ കാരണമാകുന്ന ബലത്തെപ്പറ്റിയുള്ള ചിന്താപദ്ധതികൾ വളർന്ന് ഇന്ന് പ്രപഞ്ചത്തെ അടുത്തറിയാൻ സഹായിക്കുന്ന തരംഗങ്ങൾ വരെ വലുതായിരിക്കുന്നു. ഈ വളർച്ചയെ വിദ്യാർത്ഥികൾക്കും വിജ്ഞാനാർത്ഥികൾക്കും വേണ്ടി രേഖപ്പെടുത്തി ഡോ. ജോർജ്ജ് വർഗീസ് തയ്യാറാക്കിയ പുസ്തകമാണ് ഗ്രാവിറ്റി.

പതിനൊന്ന് അദ്ധ്യായങ്ങളിലൂടെയാണ് ഡോ. ജോർജ്ജ് വർഗീസ് ഗ്രാവിറ്റിയുടെ കഥ അവതരിപ്പിക്കുന്നത്. ആദ്യ അധ്യായത്തിൽ മനുഷ്യന്റെ ശാസ്ത്രചിന്തകൾ ശാസ്ത്രീയതപ്രാപിക്കാൻ തുടങ്ങിയ കാലത്തെയാണ് അവതരിപ്പിക്കുന്നത്. അക്കാലത്തെ ഏറ്റവും വലിയ ആലോചന ഈ പ്രപഞ്ചത്തിന്റെ രൂപമായിരുന്നു. ഭൗമകേന്ദ്രിത പ്രപഞ്ചരൂപരേഖയിൽനിന്ന് സൗരകേന്ദ്രിതമാതൃകയിലേക്കുള്ള വളർച്ചയും അരിസ്റ്റാർക്കസ് മുതൽ കെപ്ലർ വരെയുള്ള ശാസ്ത്രകാരന്മാരും ഒക്കെ അക്കാലത്തെ പ്രൗഢമാക്കിവരായിരുന്നു. രണ്ടാം അധ്യായം ശാസ്ത്രത്തിന്റെ വിവിധമേഖലകളിലിൽ തന്റേതായ നേട്ടങ്ങൾ രേഖപ്പെടുത്തിയ ഗലിലിയോ ഗലിലിയുടെ ഗ്രാവിറ്റി സംബന്ധമായ പഠനങ്ങൾ രണ്ടാം അധ്യായത്തിലും മൂന്നാം അധ്യായത്തിൽ ഐസക് ന്യൂട്ടന്റെ ഗ്രാവിറ്റി പഠനങ്ങളും ചർച്ച ചെയ്യുന്നു. ശാസ്ത്രചരിത്രത്തിന്റെ വഴികളിലൂടെ ചരിക്കുന്ന ഈ അധ്യായങ്ങൾ രസകരമാണെന്നുമാത്രമല്ല വായനക്കാരുടെ അന്വേഷണത്വരയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

തുടർന്നു രണ്ട് അധ്യായങ്ങളിലൂടെ ആൽബർട്ട് ഐൻസ്‌റ്റൈൻ എന്ന മഹാപ്രതിഭ ഗുരുത്വാകർഷണബലമെന്ന ശാസ്ത്രസിദ്ധാന്തത്തിൽ എങ്ങിനെയൊക്കെ ഇടപെട്ടുവെന്നും എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവന്നുഎന്നും ചർച്ച ചെയ്യുന്നു. ഐൻസ്‌റ്റൈൻ ഗുരുത്വെമന്നതിനു പുതിയ ഭാഷ്യം ചമച്ചിരുന്നു. ഗുരുത്വശക്തി േകവലം വസ്തുക്കൾ തമ്മിലുള്ള ആകർഷണെമന്നതിനെക്കാളുപരി അവ നിലെകാള്ളുന്ന ഇടത്തിൽ വരുത്തുന്ന ്രഭംശങ്ങളാണ്. പിണ്ഡമുള്ള ഏതു വസ്തുവിനും അതിന്റെ ചുറ്റുപാടുമുള്ള സ്ഥലത്തിൽ വ്യതിയാനങ്ങൾ സൃഷ്ടിക്കാൻ കഴിയും. താരതേമ്യന പിണ്ഡം കുറഞ്ഞ വസ്തുകൾക്ക് തീരെ െചറിയ അളവിേല സ്ഥലത്തിന്റെ രൂപത്തിനു േകാട്ടം വരുത്താൻ കഴിയൂ. അതുെകാണ്ട് അതു തിരിച്ചറിയണെമങ്കിൽ വലിയ വസ്തുക്കളുെട ഗുരുത്വാകർഷണവലയത്തിനുള്ളിൽ കടക്കണം.

പ്രപഞ്ചത്തിലുള്ള എല്ലാറ്റിനെയും അതതിടങ്ങളിൽ നിലനിർത്തുന്നതും പരിണമിപ്പിക്കുന്നതും ഗ്രാവിറ്റിയാണ്. പ്രപഞ്ചം മുഴുവനും നിറഞ്ഞുനില്ക്കുന്ന ഗ്രാവിറ്റിയുടെ രഹസ്യം ഏറക്കുറെ വെളിപ്പെടുത്തി തന്നത്, ആപേക്ഷികതാ സിദ്ധാന്തത്തിലൂടെ ഐൻസ്‌റ്റൈനായിരുന്നു. കേവലം ഒരു ബലമായി മാത്രം അതിനെ കണ്ട്യുന്യൂട്ടനെ ഐൻസ്‌റ്റൈൻ തിരുത്തി.

പിണ്ഡം കൂടിയ വസ്തുക്കളുെട സമീപത്തുകൂടി സഞ്ചരിക്കുന്ന പ്രകാശരശ്മികൾ വളഞ്ഞുേപാകാൻ സാധ്യതയുെണ്ടന്ന്‌ െഎൻൈസ്റ്റൻ സൂചന നല്കി.

ഇക്കാര്യം പരിേശാധിക്കുവാൻ ഒരു പരീക്ഷണവും അേദ്ദഹം നിർേദ്ദശിച്ചു. സൂര്യെന്റ അടുത്തു നില്ക്കുന്ന നക്ഷ്രതങ്ങെള േനാക്കിയാൽ അക്കാര്യം േബാധ്യമാകുന്നതാണ്. ഇതായിരുന്നു െഎൻൈസ്റ്റെന്റ നിർേദ്ദശം. സൂര്യൻ അകന്നുകഴിയുേമ്പാൾ നക്ഷ്രതങ്ങൾ എവിടെയാെണന്നു നമുക്കറിയാം. ഭൂമിയുെട ്രഭമണംെകാണ്ട് ചിലേപ്പാൾ ആ നക്ഷ്രതങ്ങൾ സൂര്യെന്റയടുത്ത് എത്തുന്നതായി കാണാം. സൂര്യെന്റയടുത്തു വന്നാൽ പിന്നെ സൂര്യേശാഭെകാണ്ട്് നക്ഷ്രതങ്ങെള കാണാൻ കഴിയില്ല. പകൽ നക്ഷ്രതങ്ങെളാന്നുംതെന്ന ആകാശത്ത് കാണുന്നില്ലേല്ലാ. ഇക്കാരണത്താൽ സൂര്യെന്റ സമീപത്തു നില്ക്കുന്ന നക്ഷ്രതങ്ങെള േനാക്കി അവയുെട സ്ഥാനം നിർണ്ണയിക്കാനും കഴിയില്ല. ഐൻസ്‌റ്റൈൻ അതിനുെമാരു േപാംവഴി നിർേദ്ദശിച്ചു. പൂർണ്ണ സൂര്യ്‌രഗഹണം നടക്കുേമ്പാൾ നിങ്ങൾ േനാക്കൂ. സൂര്യൻ മറയ്‌ക്കെപ്പടുന്നതുെകാണ്ട് ചുറ്റിലും നല്ല ്രപകാശമുള്ള ഏതാനും നക്ഷ്രതങ്ങൾ അേപ്പാൾ കാണാൻ കഴിയും. 1918 ജൂൺ 18-ന് സംഭവിച്ച പൂർണ്ണസൂര്യഗ്രഹണ ദിനത്തിൽ ഇതു സ്ഥിരീകരിക്കാൻ ശാസ്ത്രലോകം തീരുമാനിച്ചുറച്ചു. ആ സംഭവത്തിന്റെ അതിമനോഹരമായൊരു വിവരണമാണ് ആപേക്ഷികതാസിദ്ധാന്തം തെളിയിച്ച സൂര്യഗ്രഹണം എന്ന അദ്ധ്യായം.

2016 ഫെബ്രുവരി 11-നാണ് ഗ്രാവിറ്റിതരംഗങ്ങൾ കണ്ടെത്തി എന്ന വാർത്ത ശാസ്ത്രലോകം പുറത്തുവിട്ടത്. എന്നാൽ അതിനും 100 കൊല്ലങ്ങൾക്കുമുമ്പ്, ആപേക്ഷികതാ സിദ്ധാന്തം പൂർത്തിയാക്കിയപ്പോൾ ആൽബർട്ട് ഐൻസ്‌റ്റൈൻ പ്രവചിച്ചിരുന്നതാണ് ഇവയെപ്പറ്റി. മനുഷ്യനിർമ്മിതമായതിൽ വച്ച് ഏറ്റവും സങ്കീർണ്ണമായ ഒരുപകരണമാണ് ഗ്രാവിറ്റി തരംഗങ്ങളെ കണ്ടെത്തിയത്. പ്രപഞ്ചത്തെപ്പറ്റിയറിയുവാൻ ഇനി നമുക്ക് ഗ്രാവിറ്റി തരംഗങ്ങളുടെ സഹായകമാവും ഏറ്റവും നിർണ്ണായകം. അതിനെപ്പറ്റിയുള്ള ഒരു മികച്ച വിവരണത്തോടെയാണ് ഈ പുസ്തകം അവസാനിക്കുന്നത്.

ഗ്രാവിറ്റി എന്തെന്നു തിരിച്ചറിഞ്ഞ ചരിത്ര പശ്ചാത്തലങ്ങളിലൂടെ ഒരന്വേഷണയാത്ര നടത്തുകയാണ് ഈ പുസ്തകം. ഭൗതികശാസ്ത്രചരിത്രത്തിലെ ദീപസ്തംഭങ്ങളായി ശോഭിക്കുന്ന പലരെയും ആ വഴിത്താരയിൽ നമുക്കു കാണാൻ സാധിക്കുന്നു. പ്രപഞ്ചത്തെക്കുറിക്കുന്ന വീക്ഷണങ്ങൾക്ക് എന്തെല്ലാം മാറ്റങ്ങളാണ് വന്നുഭവിച്ചിട്ടുള്ളതെന്ന് ഇതിനു സമാന്തരമായി രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ അധ്യക്ഷനായി പ്രവർത്തിക്കുന്ന ഡോ. ജോർജ്ജ് വർഗീസ് ചങ്ങനാശ്ശേരി എസ്.ബി. കോളജിൽ അദ്ധ്യാപകനായും കോഴിക്കോടു സർവ്വകലാശാലയിൽ ഭൗതികശാസ്ത്രവിഭാഗം തലവാനായും പ്രവർത്തിച്ച അദ്ധ്യാപനപരിചയവും പരിജ്ഞാനവും ഉപയോഗിച്ചാണ് ഈ കൃതി തയ്യാറാക്കിയിരിക്കുന്നത്. കഠിനമായതും സാധാരണ വായനയ്ക്ക് അനിവാര്യമല്ലാത്തതുമായ ഭൗതിക ശാസ്ത്രതത്ത്വങ്ങൾ ഒഴിവാക്കിയിരിക്കുന്നു എന്നതിനാൽ ശാസ്ത്രസാങ്കേതിക തത്ത്വങ്ങളുടെയോ ഗണിതശാസ്ത്രസിദ്ധാന്തങ്ങളുടെയോ അതിപ്രസരമുണ്ടായിട്ടില്ല. എന്നാൽ വിഷയത്തിന്റെ ഗാംഭീര്യം ചോർന്നുപോകാതിരിക്കാൻ ഗ്രന്ഥകാരൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുമുണ്ട്. ഗ്രാവിറ്റിയുടെ രഹസ്യം ചുരുളഴിച്ചെടുത്ത് അവതരിപ്പിക്കുമ്പോൾ അവശ്യം ആവശ്യമായ ശാസ്ത്രതത്ത്വങ്ങളെ ലളിതമായി വിശദീകരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്.

കൃതി - ഗ്രാവിറ്റി
ഗ്രന്ഥകാരൻ - ഡോ. ജോർജ്ജ് വർഗീസ്
വിഭാഗം - പോപ്പുലർ സയൻസ്
പ്രസാധകർ - ഡി സി ബുക്‌സ്, കോട്ടയം