- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളിയാഴ്ച റിലീസാകേണ്ട ഗ്രേറ്റ് ഫാദറിലെ നിർണായക രംഗങ്ങൾ ചോർന്നു; പുറത്തായത് മമ്മൂട്ടിയും സ്നേഹയും തമ്മിലുള്ള വൈകാരിക രംഗം; പുറത്തായത് സെൻസറിന് മുമ്പുള്ള ഭാഗങ്ങൾ; കാണാത്തമട്ടിൽ സംവിധായകനും നിർമ്മാതാവും; ആശങ്കയിൽ മമ്മൂട്ടി ഫാൻസും
കൊച്ചി: മമ്മൂട്ടിയുടെ പുതിയ ലുക്കിലുള്ള ഗ്രേറ്റ് ഫാദർ സിനിമയുടെ ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ചിത്രത്തിന്റെ ഒരു മിനിറ്റും ഏഴ് സെക്കന്റും നീളുന്ന ഭാഗമാണ് ഇന്റർനെറ്റിലെത്തിയത്. മമ്മൂട്ടിയും സ്നേഹയും തമ്മിലെ രംഗമാണ് പുറത്തായത്. വികാരപരമായ ചിത്രത്തിലെ അതിനിർണ്ണായക ഭാഗമാണ് പുറത്തായത്. ഇത് വാട്സ് ആപ്പിലും ഫെയ്സ് ബുക്കിലും അതിവേഗം പ്രചരിക്കുകയാണ്. മറ്റെന്നാളാണ് സിനമിയുടെ റീലീസ് നിശ്ചയിച്ചിരിക്കുന്നത്. സിനിമയുടെ പ്രെമോഷന്റെ ഭാഗമായാണോ ഈ ഭാഗങ്ങൾ പുറത്തുവന്നതെന്ന സംശയവും ഉണ്ട്. സെൻസർ ചെയ്യുന്നതിന് മുമ്പുള്ള ഭാഗങ്ങൾ പുറത്തുവരാൻ പാടില്ലെന്നതാണ് ചട്ടം. ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾക്കിടെയാണ് ഇത് പുറത്തു പോയതെന്നാണ് സൂചന. അതുകൊണ്ട് കൂടിയാണ് മനപ്പൂർവ്വം പുറത്തുവിട്ടതാണോ എന്ന സംശയവും സജീവമാകുന്നത്. ഇതോടെ സിനിമയുടെ മറ്റ് ഭാഗങ്ങളും പുറത്തേക്ക് പോയോ എന്നും സംശയമുണ്ട്. അങ്ങനെ വന്നാൽ ഏറെ പ്രതീക്ഷകളുള്ള ചിത്രം തിയേറ്ററിലെത്തുമ്പോൾ തന്നെ വ്യാജ സിഡിയും മറ്റും ഇറങ്ങാൻ സാധ്യതയുണ്ട്. എന്നാൽ സംവിധായകന
കൊച്ചി: മമ്മൂട്ടിയുടെ പുതിയ ലുക്കിലുള്ള ഗ്രേറ്റ് ഫാദർ സിനിമയുടെ ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ചിത്രത്തിന്റെ ഒരു മിനിറ്റും ഏഴ് സെക്കന്റും നീളുന്ന ഭാഗമാണ് ഇന്റർനെറ്റിലെത്തിയത്. മമ്മൂട്ടിയും സ്നേഹയും തമ്മിലെ രംഗമാണ് പുറത്തായത്. വികാരപരമായ ചിത്രത്തിലെ അതിനിർണ്ണായക ഭാഗമാണ് പുറത്തായത്. ഇത് വാട്സ് ആപ്പിലും ഫെയ്സ് ബുക്കിലും അതിവേഗം പ്രചരിക്കുകയാണ്. മറ്റെന്നാളാണ് സിനമിയുടെ റീലീസ് നിശ്ചയിച്ചിരിക്കുന്നത്. സിനിമയുടെ പ്രെമോഷന്റെ ഭാഗമായാണോ ഈ ഭാഗങ്ങൾ പുറത്തുവന്നതെന്ന സംശയവും ഉണ്ട്.
സെൻസർ ചെയ്യുന്നതിന് മുമ്പുള്ള ഭാഗങ്ങൾ പുറത്തുവരാൻ പാടില്ലെന്നതാണ് ചട്ടം. ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾക്കിടെയാണ് ഇത് പുറത്തു പോയതെന്നാണ് സൂചന. അതുകൊണ്ട് കൂടിയാണ് മനപ്പൂർവ്വം പുറത്തുവിട്ടതാണോ എന്ന സംശയവും സജീവമാകുന്നത്. ഇതോടെ സിനിമയുടെ മറ്റ് ഭാഗങ്ങളും പുറത്തേക്ക് പോയോ എന്നും സംശയമുണ്ട്. അങ്ങനെ വന്നാൽ ഏറെ പ്രതീക്ഷകളുള്ള ചിത്രം തിയേറ്ററിലെത്തുമ്പോൾ തന്നെ വ്യാജ സിഡിയും മറ്റും ഇറങ്ങാൻ സാധ്യതയുണ്ട്. എന്നാൽ സംവിധായകനും നിർമ്മാതാവുമൊന്നും ഇതിനെ കാര്യമായി കാണുന്നില്ലെന്നാണ് സൂചന.
പ്രേമം സിനിമയുടെ സെൻസർ കോപ്പി ഇത്തരത്തിൽ പ്രചരിച്ചിരുന്നു. ഇത് ഏറെ വിവാദങ്ങളുമുണ്ടാക്കി. അറസ്റ്റും നടന്നു. അതിന് ശേഷം സെൻസർ ബോർഡിൽ ചിത്രങ്ങൾ ചോരാതിരിക്കാൻ പ്രത്യേക സംവിധാനങ്ങളും ഒരുക്കി. ഇതിന് ശേഷം ഗ്രേറ്റ് ഫാദർ പോലൊരു ചിത്രത്തിന്റെ സെൻസർ ഭാഗം പുറത്തു വന്നിരിക്കുന്നത്. മമ്മൂട്ടി ഫാൻസുകാർ ആശങ്കയോടെയാണ് ഇതിനെ കാണുന്നത്. ചിത്രത്തിന്റെ ചെറിയ ഭാഗമാണ് പുറത്തുവന്നത്. അതുകൊണ്ട് തന്നെ ഇതിനെ വലിയ കാര്യമായി ഈ സമയത്ത് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കാണുന്നുമില്ല. എഡിറ്റിങ് ടേബിളിലിരിക്കുന്ന ഭാഗമാണ് പുറത്തു വന്നിട്ടുള്ളത്.
പ്രേക്ഷകരും മമ്മുട്ടി ആരാധകരും ആകാംഷാ പൂർവം കാത്തിരിക്കുന്ന സിനിമയാണ് മമ്മുട്ടിയുടെ ദ ഗ്രേറ്റ് ഫാദർ. മമ്മുട്ടിയുടെ ലുക്കും ചിത്രത്തിന്റെ ടീസറുകളും ഇതിനകം ഹിറ്റായിക്കഴിഞ്ഞു. വ്യത്യസ്തമായ ശൈലിയിലാണ് മമ്മുട്ടി ചിത്രത്തെ നാഗതനായ ഹനീഫ് അദേനി ഒരുക്കിയിരിക്കുന്നത്. ചിത്രത്തേക്കുറിച്ച് മികച്ച അഭിപ്രായമാണ് റിലീസിനും മുമ്പേ ലഭിക്കുന്നത്. ദ ഗ്രേറ്റ് ഫാദർ തന്നെ അത്ഭുതപ്പെടുത്തിയെന്ന് മോഹൻലാലും പറഞ്ഞതോടെ ചിത്രത്തേക്കുറിച്ചുള്ള ആരാധക പ്രതീക്ഷകൾ വാനോളം ഉയർന്നിരിക്കുകയാണ്. ഡേവിഡ് നൈനാൻ എന്ന കഥാപാത്രമായാണ് മമ്മുട്ടി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. നീട്ടി വളർത്തിയ താടിയുമായി ഗൗരവക്കാരനായ അധോലോക നായകനായി എത്തുന്ന ചിത്രം കുടുംബ കഥ പറയുന്ന ത്രില്ലർ ചിത്രമാണ്. സ്നേഹയാണ് ചിത്രത്തിൽ മമ്മുട്ടിയുടെ നായിക. ബേബി അനിഘ മമ്മുട്ടിയുടെ മകളായും അഭിനയിക്കുന്നു.
ചിത്രത്തിന്റെ ചിത്രീകരണ ശൈലിയായാണ് മോഹൻലാലിനെ ആകർഷിച്ചത്. മോഹൻലാലിന്റെ കൈയടി നേടിയ ചിത്രം തിയറ്ററിലും പ്രേക്ഷകരുടെ കൈയടി നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഹനീഫ് അദേനിയുടെ പ്രഥമ സംവിധാന സംരംഭമാണ് ദ ഗ്രേറ്റ് ഫാദർ. ചിത്രം തിയറ്ററിലെത്തുന്നതിന് മുമ്പേ ഹനീഫിന് ഭാഗ്യം തെളിഞ്ഞിരിക്കുകയാണ്. ഗ്രേറ്റ് ഫാദറിന്റെ അവതരണം ഇഷ്ടമായ മോഹൻലാൽ അഭിനന്ദിച്ചതാണ് കാരണം. മമ്മുട്ടിയെ നായകനാക്കി ആദ്യ ചിത്രമൊരുക്കിയ ഹനീഫ് അദേനിയുടെ രണ്ടാം ചിത്രത്തിൽ മോഹൻലാൽ നായകനാകുമെന്നാണ് ലഭിക്കുന്ന വിവരം. ദ ഗ്രേറ്റ് ഫാദറിൽ ആകൃഷ്ടനായ മോഹൻലാൽ തന്നെയാണ് ഹനീഫ് അദേനിയെ വിളിച്ച് ഡേറ്റ് നൽകയതെന്നാണ് സൂചന. മമ്മൂട്ടി ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റ് ഫാദർ. മാർച്ച് 30 വ്യാഴാഴ്ച ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. റിപ്പോർട്ടുകൾ അനുസരിച്ച് 150 തിയേറ്ററുകളിലാണ് ഗ്രേറ്റ് ഫാദർ പ്രദർശിപ്പിക്കുന്നത്.
പ്രഖ്യാപനം മുതൽ പ്രേക്ഷക ശ്രദ്ധ ലഭിച്ച ചിത്രമാണ് മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദർ. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിന്റെ മോഷൻ പോസ്റ്ററിനും ടീസറിനും ട്രെയിലറിനും മികച്ച പ്രതികരണമായിരുന്നു. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി 15 മണിക്കൂറുക്കൊണ്ട് നാലു ലക്ഷത്തിലധികം ആളുകളാണ് വീഡിയോ യൂട്യൂബിലൂടെ കണ്ടത്. ഇരുപതിനായിരത്തിലേറെ ലൈക്കുകളും ചിത്രത്തിന് ലഭിച്ചിരുന്നു. ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ പൃഥ്വിരാജ്, സന്തോഷ് ശിവൻ, ഷാജി നടേശൻ, ആര്യ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആര്യയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.