- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ ഗ്രേറ്റ്ഫാദറും തെലുങ്കിലേക്ക്; നായകനായി വെങ്കിടേഷ് എത്തുന്നു; ചിത്രീകരണം അടുത്ത വർഷം; ദൃശ്യത്തിന് ശേഷം അടുത്ത മലയാള സിനിമ റീമേക്കുമായി വെങ്കിടേഷ്
ഹൈദരാബാദ്: ഒടുവിൽ ഗ്രേറ്റ്ഫാദറും തെലുങ്ക് സംസാരിക്കാനൊരുങ്ങുന്നു. മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ദ ഗ്രേറ്റ് ഫാദർ തെലുങ്കിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ് സൂപ്പർസ്റ്റാർ വെങ്കിടേഷ് ഹനീഫ് അദേനി സംവിധാനം ചെയ്ത ദി ഗ്രേറ്റ്ഫാദർ മലയാളത്തിലെ മികച്ച സ്‌റ്റൈലിഷ് ത്രില്ലറാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് 2018ൽ ആരംഭിക്കാനാണ് തീരുമാനം, എന്നാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ വിവരങ്ങൾ ഇത് വരെ പുറത്ത് വിട്ടിട്ടില്ല. ഗ്രേറ്റ് ഫാദർ ഇഷ്ടപ്പെട്ട വെങ്കിടേഷ് തന്നെയാണ് റീമേക്കിനുള്ള നീക്കങ്ങൾ നടത്തുന്നത്. ഇതിന് മുമ്പ് മോഹൻലാലിനെ നായകനായിക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഫാമിലി ത്രില്ലറായ ദൃശ്യം തെലുങ്കിലേക്ക് വെങ്കിടേഷ് റീമേക്ക് ചെയ്തിരുന്നു. മാധവനെ നായകനാക്കി തമിഴിലും ഹിന്ദിയിലുമായി ഒരുക്കിയ ഇരുതി സുട്രുവിന്റെ തെലുങ്ക് റീമേക്കായ ഗുരുവിലും വെങ്കിടേഷായിരുന്നു നായകൻ, സമീപ കാലത്ത് ശ്രദ്ധിക്കപ്പെട്ട മൂന്നാമത്തെ ചിത്രത്തിനാണ് റീമേക്ക് ഒരുക്കാൻ വെങ്കിടേഷ് മുൻകൈയെടുക്കുന്നത്.
ഹൈദരാബാദ്: ഒടുവിൽ ഗ്രേറ്റ്ഫാദറും തെലുങ്ക് സംസാരിക്കാനൊരുങ്ങുന്നു. മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ദ ഗ്രേറ്റ് ഫാദർ തെലുങ്കിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ് സൂപ്പർസ്റ്റാർ വെങ്കിടേഷ്
ഹനീഫ് അദേനി സംവിധാനം ചെയ്ത ദി ഗ്രേറ്റ്ഫാദർ മലയാളത്തിലെ മികച്ച സ്‌റ്റൈലിഷ് ത്രില്ലറാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് 2018ൽ ആരംഭിക്കാനാണ് തീരുമാനം, എന്നാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ വിവരങ്ങൾ ഇത് വരെ പുറത്ത് വിട്ടിട്ടില്ല.
ഗ്രേറ്റ് ഫാദർ ഇഷ്ടപ്പെട്ട വെങ്കിടേഷ് തന്നെയാണ് റീമേക്കിനുള്ള നീക്കങ്ങൾ നടത്തുന്നത്. ഇതിന് മുമ്പ് മോഹൻലാലിനെ നായകനായിക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഫാമിലി ത്രില്ലറായ ദൃശ്യം തെലുങ്കിലേക്ക് വെങ്കിടേഷ് റീമേക്ക് ചെയ്തിരുന്നു.
മാധവനെ നായകനാക്കി തമിഴിലും ഹിന്ദിയിലുമായി ഒരുക്കിയ ഇരുതി സുട്രുവിന്റെ തെലുങ്ക് റീമേക്കായ ഗുരുവിലും വെങ്കിടേഷായിരുന്നു നായകൻ, സമീപ കാലത്ത് ശ്രദ്ധിക്കപ്പെട്ട മൂന്നാമത്തെ ചിത്രത്തിനാണ് റീമേക്ക് ഒരുക്കാൻ വെങ്കിടേഷ് മുൻകൈയെടുക്കുന്നത്.